വടകര: മൂരാട് പാലത്തിന് സമീപം ദേശീയപാതയിൽ വിള്ളൽ കണ്ടെത്തി. ആറ് വരി പാതയിൽ കണ്ണൂർ ഭാഗത്തേക്കുള്ള രണ്ട് വരി പാത അടച്ചു. ഇന്നലെ രാത്രിയോടെയാണ് റോഡിൽ വിള്ളൽ കണ്ടെത്തിയത്. പത്ത് മീറ്ററോളം നീളത്തിലാണ് വിള്ളൽ. പൊലീസ് സ്ഥലത്തെത്തി വിള്ളലുള്ള ഭാഗത്തെ റോഡ് അടച്ച് ഗതാഗതം നിരോധിച്ചു. പാലത്തോട് ചേർന്ന് നിർമാണം പൂർത്തിയായ റോഡിലാണ് വിള്ളൽ. മഴ ശക്തമായാൽ വിള്ളൽ വലുതാകാൻ സാധ്യതയുണ്ട്. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്ത് പരിശോധന …
Read More »വടകര–മാഹി കനാലിന്റെ മുടങ്ങിയ ഭാഗത്തെ പണി പുനരാരംഭിച്ചു
വടകര:മുടങ്ങിക്കിടന്ന വടകര–മാഹി കനാലിന്റെ മൂന്നാം റീച്ച് പ്രവൃത്തി പുനരാരംഭിച്ചു. 2014 ൽ തുടങ്ങിയ പ്രവൃത്തി കുഴിച്ചെടുത്ത നിലവാരമില്ലാത്ത മണ്ണ് നിക്ഷേപിക്കാൻ ഇടം കിട്ടാത്തതിനാൽ മുടങ്ങിയിരുന്നു. കോവിഡ് കാലത്ത് പണി നടത്താൻ കഴിഞ്ഞില്ല. ഇപ്പോൾ എടുക്കുന്ന മണ്ണ് ദേശീയപാതയുടെ പണിക്ക് ഉപയോഗിക്കുകയാണ്.10 മീറ്ററിൽ ഏറെ ആഴത്തിലാണു മണ്ണു നീക്കുന്നത്.ഇപ്പോൾ നടക്കുന്ന പണിക്ക് 20.18 കോടി രൂപ ചെലവഴിക്കും.കനാലിന്റെ മൂന്നാം റീച്ചിൽ വരുന്ന ചെരിപ്പൊയിൽ നീർപ്പാലം മുതൽ പറമ്പിൽ പാലം വരെയുള്ള ഉയർന്ന …
Read More »അയൽവാസിയെ കൊലപ്പെടുത്തി മുങ്ങിയ പ്രതി വടകരയിൽ പിടിയിൽ
കോഴിക്കോട്: അയൽവാസിയെ കൊലപ്പെടുത്തി മുങ്ങിയ പശ്ചിമബംഗാൾ സ്വദേശിയായ പ്രതി പിടിയിൽ. വടകര ചോമ്പാലയിൽ വെച്ചാണ് പ്രതി പിടിയിലായത്. പശ്ചിമ ബംഗാൾ സ്വദേശി ജെന്നി റഹ്മാനാണ് പിടിയിലായത്. പശ്ചിമ ബംഗാളിലെ ഖണ്ട ഘോഷ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ജെന്നി റഹ്മാൻ. യുവാവിനെ കൊലപ്പെടുത്തിയ ശേഷം ജെന്നി റഹ്മാനും മാതാവും നാടുവിടുകയായിരുന്നു. കേരളത്തിലെത്തിയ പ്രതി വിവിധ സ്ഥലങ്ങളിലായി മാറി മാറി താമസിച്ച് വരികയായിരുന്നു. മാതാവ് കേരളത്തിൽ എത്തിയിട്ടില്ലെന്നാണ് പശ്ചിമബംഗാൾ …
Read More »