തിരുവനന്തപുരം: ഗവര്‍ണറുടെ അധികാര പരിധി ഉള്‍പ്പെടുത്തിയ പാഠപുസ്തകം പുറത്തിറക്കി എസ്.സി.ഇ.ആര്‍.ടി. പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തിലാണ് ‘ജനാധിപത്യം; ഒരു ഇന്ത്യന്‍ അനുഭവം’ എന്ന ഭാഗത്തില്‍ ഗവര്‍ണറുടെ അധികാര പരിധിയെ കുറിച്ച് പരാമര്‍ശിക്കുന്നത്. ‘സംസ്ഥാനത്തിന്റെ നാമമാത്ര തലവനാണ് ഗവര്‍ണര്‍’ എന്ന് പാഠഭാഗത്തില്‍ വ്യക്തമാക്കുന്നുണ്ട്. യഥാര്‍ത്ഥ കാര്യനിര്‍വഹണ അധികാരം നിക്ഷിപ്തമായിരിക്കുന്നത് മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലാണ്. ആയതിനാല്‍ ഗവര്‍ണര്‍ അധികാരങ്ങള്‍ നിര്‍വഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമായിരിക്കണമെന്ന് പാഠഭാഗത്തില്‍ പറയുന്നു. ഗവര്‍ണര്‍ എന്നത് തിരഞ്ഞെടുക്കപ്പെട്ട ഒരു …
Read More »ജയിച്ചവർ തോറ്റവരെ കളിയാക്കരുത്” മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് പങ്കുവച്ച് മന്ത്രിയും
കോഴിക്കോട്: ‘നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയ്യാറാക്കുക?’ മൂന്നാം ക്ലാസിലെ ഓണപ്പരീക്ഷയുടെ ചോദ്യ പേപ്പറിലെ ചോദ്യമാണിത്. അതിന് കുഞ്ഞു അഹാൻ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നാരങ്ങയും സ്പൂണും കളിയുടെ നിയമാവലിയാണ് അഹാൻ എഴുതിയത്. ആറു നിയമങ്ങൾ കളിക്കാർ പാലിക്കണം. അതിൽ ആറാമത്തെ നിയമമാണ് ഹൈലൈറ്റ്. “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്”. അഹാൻ്റെ അമ്മയും മാധ്യമ പ്രവർത്തകയുമായ നിമ്യ നാരായണനാണ് ഉത്തരക്കടലാസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. പോസ്റ്റ് …
Read More »പരീക്ഷയില്‍ കുട്ടികള്‍ പരാജയപ്പെട്ടാല്‍ അതിന്റെ പ്രാഥമിക ഉത്തരവാദിത്തം അധ്യാപകര്‍ക്ക്- വിദ്യഭ്യാസമന്ത്രി
തിരുവനന്തപുരം: ക്ലാസില്‍ ഒരു കുട്ടി പരാജയപ്പെട്ടാല്‍ അതിന്റെ പ്രാഥമിക ഉത്തരവാദിത്തം അധ്യാപകന്റേതാണെന്ന് വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഓരോ വിദ്യാര്‍ത്ഥിയുടേയും ഭാവിയാണ് ഓരോ അധ്യാപകന്റേയും കൈകളില്‍ ഏല്‍പ്പിക്കുന്നത്. വിദ്യാര്‍ത്ഥിയെ വളര്‍ത്തിക്കൊണ്ടു വരാനുള്ള ഉത്തരവാദിത്തം അധ്യാപകനുണ്ട്. ഒരു വിഷയത്തില്‍ ഒരു വിദ്യാര്‍ത്ഥി തോറ്റാല്‍ അതിന് ആദ്യം മറുപടി പറയേണ്ടത് ആ വിഷയം പഠിപ്പിക്കുന്ന അധ്യാപകനാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഓരോ വിദ്യാര്‍ത്ഥിയുടേയും നാട്ടിലെ രക്ഷകര്‍ത്താവ് അധ്യാപകനാണ്. വിദ്യാര്‍ത്ഥികളുടെ മുന്നില്‍ എല്ലാ കാര്യത്തിലും മാതൃക അധ്യാപകരാണ്. …
Read More »സർക്കാരിൻ്റെ ഓണസമ്മാനം: സ്കൂൾ കുട്ടികൾക്ക് 4 കിലോ അരി നൽകുമെന്ന് മന്ത്രി
തൃശൂരില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം: മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: തൃശ്ശൂരില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. മണ്ഡലത്തില്‍ അറുപതിനായിരത്തോളം കള്ളവോട്ടുകള്‍ ചേര്‍ക്കപ്പെട്ടുവെന്നും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേഷ് ഗോപി എംപി രാജിവെക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ‘വ്യാപകമായി കള്ളവോട്ട് ചേര്‍ക്കുന്നുവെന്ന പരാതി തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും ഉണ്ടായിരുന്നു. മുപ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയില്‍ വോട്ട് ചേര്‍ന്നുകാണാനാണ് സാധ്യതയെന്നാണ് സുരേഷ് ഗോപിക്കെതിരായ ബിജെപി കേന്ദ്രങ്ങളില്‍ നിന്നുതന്നെ പറയുന്നത്. തൃശ്ശൂരില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യേണ്ടത്. സത്യസന്ധമായ വോട്ടര്‍ …
Read More »സ്‌കൂളുകളില്‍ ‘സുരക്ഷ മിത്രം’ സഹായപ്പെട്ടി; കുട്ടികള്‍ക്ക് പ്രശ്‌നങ്ങള്‍ അറിയിക്കാം
പത്തനംതിട്ട: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും കുട്ടികളുടെ സംരക്ഷണം ലക്ഷ്യമിട്ടും കര്‍മ്മ പദ്ധതിയുമായി വിദ്യഭ്യാസ വകുപ്പ്. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് അവരനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അറിയിക്കാനായി ‘സഹായപ്പെട്ടികള്‍’ സ്ഥാപിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ആലപ്പുഴ ചാരുംമൂടില്‍ പിതാവും രണ്ടാനമ്മയും ഉപദ്രവിച്ച കുഞ്ഞിനെ കണ്ടതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. കുട്ടികളെല്ലാവരും വീടിനുള്ളില്‍ സുരക്ഷിതരല്ല എന്ന് സൂചിപ്പിക്കുന്ന നിരവധി വാര്‍ത്തകള്‍ അടുത്തകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് …
Read More »വേനലവധി ഓർമ്മയാകുമോ? മൺസൂൺ അവധി ചർച്ചകൾക്ക് തുടക്കമിട്ട് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ചൂട് കൂടിയ അവധിക്കാലത്തിന് പകരം തണുത്ത അവധിക്കാലമായാലോ? അത്തരമൊരു സാധ്യതയുടെ സൂചന നൽകിയിരിിക്കയാണ് വിദ്യഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്തെ സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളില്‍ നിന്ന് മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ മന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് വന്നത്. വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റായി അറിയിക്കാമെന്നും മന്ത്രിയുടെ പോസ്റ്റിലുണ്ട്. “കേരളത്തിലെ നമ്മുടെ സ്‌കൂള്‍ അവധിക്കാലം നിലവില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് …
Read More »വിസിമാരെ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുപ്പിച്ചത് ഭീഷണിപ്പെടുത്തി: വിദ്യഭ്യാസ മന്ത്രി
കൊച്ചി: ആര്‍എസ്എസിന്റെ ജ്ഞാനസഭയില്‍ വിസിമാര്‍ പങ്കെടുത്തത് ഗവര്‍ണറുടെ ഭീഷണി മൂലമെന്ന വിദ്യഭ്യാസ മന്ത്രി വ.ശിവന്‍കുട്ടി. ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ആര്‍എസ്എസിന്റെ പ്രവാചകനും പ്രചാരകനുമായി ഗവര്‍ണര്‍ മാറിയെന്നും രൂക്ഷമായ ഭാഷയില്‍ മന്ത്രി പ്രതികരിച്ചു. ആര്‍എസ്എസിന്റെ ആശയങ്ങള്‍ കുട്ടികളെ പഠിപ്പിക്കണം എ്‌ന നിലയിലായിരുന്നു സംഘടനയുടെ തലവന്റെ പ്രസംഗം. ഇത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവും മതേതരത്വത്തിന് യോജിക്കാന്‍ കഴിയാത്തതാണെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ഇങ്ങനെയൊരു പരിപാടി നടത്താന്‍ ധൈര്യമുണ്ടായത് ഗവര്‍ണറുടെ പിന്‍ബലത്തിലാണ്. വിഷയത്തില്‍ …
Read More »വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു
തിരുവനന്തപുരം: വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിന്റെ മാനേജ്‌മെന്റിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. സ്‌കൂളിന്റെ നടത്തിപ്പ് കൊല്ലം ജില്ല വിദ്യഭ്യാസ ഓഫീസര്‍ക്ക് കൈമാറിക്കൊണ്ട് പൊതുവിദ്യഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്. വിദ്യഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സ്‌കൂള്‍ ഗുരുതരമായ കൃത്യവിലോപം നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന സ്‌കൂള്‍ പ്രധാനാധ്യപികയെ സസ്‌പെന്‍ഡ് …
Read More »ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും: മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കുട്ടികളെ മാനസികമായി തളര്‍ത്തുന്ന ഒരു നടപടിയും സ്‌കൂള്‍ അധികൃതര്‍ എടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും അമിത സമ്മര്‍ദം കുട്ടികളെ പഠനത്തിനപ്പുറമുള്ള മോശം ചിന്തകളിലേക്ക് നയിക്കാന്‍ ഇടയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു പൊതു പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രിയുടെ പ്രതികരണം. ‘ഒന്നാം ക്ലാസിലേക്കുള്ള അഡ്മിഷന് വേണ്ടി ചില വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പ്രവേശന പരീക്ഷ നടത്തുന്നുണ്ട്. …
Read More »
DeToor reflective wanderings…