കൊച്ചി: പാലിയേക്കരയില്‍ ടോള്‍ പിരിവിനുള്ള വിലക്ക് തുടരും. കലക്ടര്‍ അധ്യക്ഷനായ ഇടക്കാല മാനേജ്‌മെന്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ സുപ്രധാന നീക്കം. മുരിങ്ങൂരില്‍ കഴിഞ്ഞ ദിവസം സര്‍വീസ് റോഡ് ഇടിഞ്ഞിരുന്നു. സമാന രീതിയില്‍ മറ്റിടങ്ങളിലും റോഡ് തകരാന്‍ സാധ്യതയുണ്ടെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ടില്‍. തുടര്‍ന്നാണ് ടോള്‍പിരിവ് തല്‍ക്കാലം പുനരാരംഭിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 6നാണ് ഹൈക്കോടതി പാലിയേക്കരയില്‍ ടോള്‍ പിരിവിന് വിലക്കേര്‍പ്പെടുത്തിയത്. തുടര്‍ന്ന് ദേശീയപാത അതോറിറ്റി സുപ്രീംകോടതിയെ …
Read More »തിങ്കളാഴ്ച മുതൽ ഉപാധികളോടെ പാലിയേക്കരയിൽ ടോൾ പിരിക്കാൻ ഹൈക്കോടതി അനുമതി
കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കുന്നതിന് ഹൈക്കോടതി അനുമതി. തിങ്കളാഴ്ച മുതൽ ചില ഉപാധികളോടെ ടോൾ പിരിക്കാമെന്നാണ് ഹൈക്കോടതി പറഞ്ഞത്. പാലിയേക്കരയിൽ ടോൾ നിരക്ക് പരിഷ്കരിച്ചതു സംബന്ധിച്ച രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കാകുമോ പിരിക്കുക എന്ന കാര്യത്തിൽ കോടതി ഉത്തരവ് വന്നാലേ വ്യക്തത ലഭിക്കുകയുള്ളൂ. ഇടപ്പള്ളി – മണ്ണുത്തി ദേശീയപാത നവീകരണം മന്ദഗതിയിലാകുകയും ഗതാഗത കുരുക്ക് രൂക്ഷമാകുകയും ചെയ്തതിന് പിന്നാലെയാണ് പാലിയേക്കരയിലെ ടോള്‍ പിരിവിന് ഓഗസ്റ്റ് 6 മുതൽ …
Read More »പാലിയേക്കരയിലെ ടോള്‍ വിലക്ക് വീണ്ടും നീട്ടി
തൃശൂര്‍: പാലിയേക്കരയിലെ ടോള്‍ പിരിവിന് ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി വീണ്ടും നീട്ടി. ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചെങ്കിലും ഇടക്കാല ഗതാഗത മാനേജ്‌മെന്റ് സമിതി (ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി) ഇക്കാര്യം അറിയിച്ചാല്‍ മാത്രമേ പരിഗണിക്കൂ എന്നാണ് ഹൈക്കോടതി നിലപാടെടുത്തത്. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരടങ്ങിയ ബെഞ്ചാസ് കേസ് പരിഗണിച്ചത്. ജില്ല കലക്ടറാണ് ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതിയുടെ അധ്യക്ഷന്‍. ഗതാഗത പ്രശ്‌നങ്ങള്‍ …
Read More »പാലിയേക്കരയില്‍ ടോള്‍ നിരക്ക് കൂടും, കാത്തിരിക്കുന്നത് 5 മുതല്‍ 10 രൂപവരെ വര്‍ധന
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവില്‍ നിയന്ത്രണം നീങ്ങുന്നതോടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ടോള്‍ വര്‍ധന. 5 മുതല്‍ 10 രൂപ വരെ ടോള്‍ നിരക്കില്‍ വര്‍ധനവാണ് വരാന്‍ പോകുന്നത്. ടോള്‍പിരിവ് പുനാരംഭിക്കുമ്പോള്‍ കൂടിയ നിരക്ക് ഈടാക്കാന്‍ എന്‍എച്ച്എഐ കരാര്‍ കമ്പനിയായ ജിഐപിഎല്ലിന് അനുമതി നല്‍കി. പാലിയേക്കരയില്‍ എല്ലാ വര്‍ഷവും സെപ്തംബര്‍ ഒന്നിനാണ് ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്. ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് പരിഗണിച്ചാണ് ഹൈക്കോടതി നേരത്തേ ടോള്‍ പിരിക്കുന്നത് സെപ്തംബര്‍ 9 വരെ …
Read More »ഗതാഗതക്കുരുക്ക് മാറിയെന്ന ദേശീയപാത അതോറിറ്റിയുടെ വാദം ഹൈക്കോടതി തള്ളി : സെപ്റ്റംബർ 9 വരെ ടോൾ പിരിക്കരുത്
കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞത് ഹൈക്കോടതി സെപ്റ്റംബർ 9 വരെ നീട്ടി. മണ്ണുത്തി–ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ടാണ് ടോൾ പിരിവിന് കോടതി നേരത്തെ നിയന്ത്രണം കൊണ്ടുവന്നത്. കേസ് പരിഗണിച്ചപ്പോൾ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്ന മേഖലകളിലെ സർവീസ് റോഡുകളിൽ ടാറിങ് പൂർത്തിയായി ഗതാഗതം സുഗമമായെന്നാണു ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) കോടതിയെ അറിയിച്ചത്. എന്നാൽ ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതിയുടെ (ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി) റിപ്പോർട്ട് ഇത്തരത്തിലല്ല വ്യക്തമാക്കുന്നതെന്നു നിരീക്ഷിച്ച കോടതി …
Read More »പാലിയേക്കര ടോള്‍പിരിവ്: ദേശീയപാത അതോറിറ്റിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: പാലിയേക്കര ടോള്‍ പിരിവ് മരവിപ്പിച്ചതിനെതിരെ നല്‍കിയ അപ്പീലില്‍ ദേശീയപാത അതോറിറ്റിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കുപ്പിക്കഴുത്ത് പോലെയാണ് ദേശീയപാതയിലെ ഗതാഗത സൗകര്യമെന്നും ആംബുലന്‍സിന് പോലും എളുപ്പം കടന്നുപോകാനാവുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പാലിയേക്കര വഴി താനും യാത്ര ചെയ്തിട്ടുണ്ടെന്നും തനിക്ക് എസ്‌കോര്‍ട്ട് ഉണ്ടായിട്ടു പോലും യാത്രാ തടസ്സം നേരിട്ടിരുന്നു. ഇത്രയും മോശം സാഹചര്യത്തിലുള്ള റോഡില്‍ എങ്ങനെയാണ് …
Read More »പാലിയേക്കരയില്‍ ടോള്‍പിരിവ് തടഞ്ഞതിനെതിരെ ദേശീയപാത അതോറിറ്റി സുപ്രീംകോടതിയിലേക്ക്
തൃശൂര്‍: പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. ടോള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിറക്കിയെങ്കിലും പാലിയേക്കര ടോള്‍ പിരിവ് കമ്പനിക്ക് ദേശീയപാത അതോറിറ്റി നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥയുണ്ട്. നേരത്തെ ഉണ്ടായിരുന്ന കരാര്‍ പ്രകാരം ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കേണ്ടി വന്നാല്‍ അതിന് സമാനമായ തുക ദേശീയ പാത അതോറിറ്റി നല്‍കണം എന്നതാണ് വ്യവസ്ഥ. ഇതിന്റെ പശ്ചാത്തലത്തിലാണ് സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. …
Read More »മുടക്കിയതിന്റെ എത്രയോ ഇരട്ടി ഹൈവേ അതോറിറ്റിക്ക് ലഭിച്ചു; ടോള്‍ നിര്‍ത്തലാക്കണം: വി.എസ് സുനില്‍കുമാര്‍
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് മുന്‍മന്ത്രിയും സിപിഐ നേതാവുമായ വി.എസ് സുനില്‍ കുമാര്‍. ചിലവാക്കിയതിന്റെ എത്രയോ ഇരട്ടി ദേശീയപാത അതോറിറ്റി ഇതിനോടകം നേടിയിട്ടുണ്ട്. നിയമപ്രകാരം, ടോള്‍ കൊടുക്കുമ്പോള്‍ സൗകര്യമുള്ള റോഡിലൂടെ സഞ്ചരിക്കാനുള്ള അവകാശമുണ്ട്, എന്നാല്‍ യാതൊരു സൗകര്യവുമില്ലാത്ത റോഡില്‍ സഞ്ചരിക്കാന്‍ ടോള്‍ കൊടുക്കണമെന്നത് അംഗീകരിക്കാനാവില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു. ടോള്‍ പലതവണയായി വര്‍ധിപ്പിച്ച് ഇപ്പോള്‍ വലിയ തുകയായിട്ടുണ്ട്. യാത്രക്കാരന്റെ സമയത്തിനോ ജീവനോ സുരക്ഷയ്‌ക്കോ വിലയില്ലാത്ത റോഡിന് എന്തിന് …
Read More »ഗതാഗതക്കുരുക്ക് പരിഹരിച്ചിട്ട് മതി ടോള്‍ പിരിവ്: പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടല്‍. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ വീഴ്ച വന്നതോടെയാണ് ഹൈക്കോടതിയുടെ നടപടി. ദേശീയ പാതയില്‍ അടിപ്പാത നിര്‍മ്മാണം നടക്കുന്നത് മൂലം ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ അഡ്വ. ഷാജി നല്‍കിയ ഹര്‍ജിയിലാണ് വിധി. നാല് ആഴ്ചത്തേക്ക് ടോള്‍ പിരിക്കരുതെന്നാണ് ഉത്തരവ്. അടിപ്പാത നിര്‍മ്മാണം നടക്കുന്നതുമൂലം റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്. പ്രദേശത്ത് ഗതാഗത കുരുക്കും രൂക്ഷമാണ്. ദേശീയ …
Read More »പാലിയേക്കര ടോള്‍ പിരിവില്‍ ഹൈക്കോടതി ഇടപെടല്‍! 10 സെക്കന്റിനുള്ളില്‍ ടോള്‍ കടന്ന് പോകണം, 100 മീറ്ററില്‍ കൂടുതല്‍ വാഹനങ്ങളുടെ നിര പാടില്ല
തൃശൂര്‍: പാലിയേക്കരയിലെ ടോള്‍ പിരിവില്‍ ഇടപെട്ട് ഹൈക്കോടതി. വാഹനങ്ങള്‍ 10 സെക്കന്റിനുള്ളില്‍ ടോള്‍ കടന്നു പോകണം. 100 മീറ്ററില്‍ കൂടുതല്‍ വാഹങ്ങളുടെ നിര പാടില്ല. അങ്ങനെ വന്നാല്‍ ടോള്‍ ഒഴിവാക്കി ആ വരിയിലെ വാഹങ്ങളെ കടത്തിവിടണം. ഇത് നടപ്പാക്കുന്നുണ്ട് എന്ന് ദേശീയ പാത അതോറിറ്റി ഉറപ്പാക്കണമെന്നും ഇല്ലെങ്കില്‍ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നതില്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി. പൊതുപ്രവര്‍ത്തകന്‍ ഒ.ആര്‍ ജെനീഷ് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയിലാണ് കോടതി …
Read More »
DeToor reflective wanderings…