തിരുവല്ല : ദേശീയപാത നിർമാണത്തിന് മെറ്റലുമായി പോയ ടിപ്പർ ലോറി മറ്റു 3 വാഹനങ്ങളിൽ ഇടിച്ച ശേഷം തീപിടിച്ചു നശിച്ചു. തിരുവല്ല – കുമ്പഴ റോഡിൽ മനയ്ക്കച്ചിറയിൽ ഇന്നലെ വൈകിട്ട് 3.15നായിരുന്നു സംഭവം. കോഴഞ്ചേരി ഭാഗത്തുനിന്ന് തിരുവല്ല ഭാഗത്തേക്ക് വരികയായിരുന്ന ഭാരശേഷി കൂടുതലുള്ള ടിപ്പറാണ് അഗ്നിക്കിരയായത്. അപകടത്തെ തുടർന്ന് വലിയ തോതിൽ തീയും പുകപടലവും ഉയർന്നത് പരിഭ്രാന്തി പരത്തി.മുൻപിൽ പോയ കാർ കവിയൂർ റോഡിലേക്ക് തിരിയാൻ നിർത്തിയപ്പോൾ പിന്നിലുണ്ടായിരുന്ന മറ്റു …
Read More »