വാല്‍പ്പാറ: വാല്‍പ്പാറയില്‍ കഴിഞ്ഞ ദിവസം പുലിപിടിച്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തേയില തോട്ടത്തില്‍ നിന്നാണ് നാല് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസമാണ് പുലി പിടിച്ചത്. ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്‌നിയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി മുഴുവന്‍ പ്രദേശത്തെ തേയില തോട്ടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
Read More »വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ടുപോയി; തിരച്ചില്‍ തുടരുന്നു
തമിഴ്നാട്: വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരിയെ പുലി കടിച്ചുകൊണ്ടുപോയി. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് കുട്ടിയെ പുലി പിടിച്ചത്. ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്നിയെ ആണ് പുലി കൊണ്ടുപോയത്. വെള്ളിയാഴ്ച രാത്രി മുഴുവന്‍ പ്രദേശത്തെ തേയില തോട്ടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തിരച്ചില്‍ ഇന്നും തുടരുകയാണ്. കുട്ടിയുടെ ഉടുപ്പിന്റെ ഭാഗവും കണ്ടെത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡിനെ എത്തിച്ച് പരിശോധന നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Read More »മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ കടുവ കഴുത്തില്‍ കടിച്ചു വലിച്ച് കൊന്നു
മലപ്പുറം: കാളികാവില്‍ കടുവയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളിയായ ചോക്കാട് കല്ലാമൂല സ്വദേശി ഗഫൂര്‍ (39) മരിച്ചു. ഇന്നു പുലര്‍ച്ചെ അടക്കാക്കുണ്ട് റാവുത്തന്‍ കാട്ടില്‍ സ്വകാര്യ സ്ഥലത്താണ് സംഭവം. ഗഫൂറിനെ കടുവ കടിച്ചു കൊണ്ടുപോവുന്നതു കണ്ടുവെന്ന് മറ്റൊരു ടാപ്പിങ് തൊഴിലാളിയാണ് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്നു നടന്ന തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി. ഇരുവരെയും കടുവ ആക്രമിക്കാന്‍ ഓടിയടുത്തു. ഗഫൂറിനെ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടു പോയി. വനാതിര്‍ത്തിയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരെയാണ് സംഭവം നടന്നത്. …
Read More »