അരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചവർ അമ്പതോളമാകുന്നു. ബുധനാഴ്ച വൈകീട്ട് നാലിന് ദേശീയപാതയിൽ എരമല്ലൂർ കൊച്ചുവെളി കവലക്കു സമീപം സൈക്കിൾ യാത്രികൻ കണ്ടൈനർ ലോറിയിടിച്ച് മരിച്ചു. എരമല്ലൂർ പടിഞ്ഞാറെ കണ്ടേക്കാട് സേവ്യറാണ് (77) മരിച്ചത്.എറണാകുളം ഭാഗത്തേക്ക് പോയ കണ്ടെയ്നർ ലോറിക്കടിയിൽപ്പെട്ടാണ് സേവ്യർ മരിച്ചത്. കണ്ടെയ്നർ പോലുള്ള വലിയ വാഹനങ്ങളെ നിർമാണം നടക്കുന്ന ദേശീയപാതയിൽ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ തന്നെ വ്യക്തമാക്കിയതാണ്. എന്നാൽ, ഇത്തരം വാഹനങ്ങളെ വഴിതിരിച്ചുവിടാനോ നിയന്ത്രിക്കാനോ സംവിധാനങ്ങൾ ഇല്ലാത്തത് …
Read More »