തൃശൂര്‍: ഇടയാത്ത, ആളുകള്‍ക്കു നേരെ തിരിഞ്ഞോടാത്ത ആന. അതും അമ്പലത്തില്‍. ആലോചിക്കുമ്പോള്‍ തന്നെ കൗതുകമുള്ളൊരു കാഴ്ചയാണ് തൃശൂരിലെ വടക്കേക്കാട് കല്ലൂര്‍ പത്മനാഭപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ സംഭവിച്ചത്. എന്നാല്‍ ഇത് സാധാരണ ജീവനുള്ള ആനയല്ല. ഒരു റോബോട്ടിക്ക് ആനയാണ്. പത്മനാഭപുരം പത്മനാഭന്‍ എന്ന് പേരിട്ടിരിക്കുന്ന ആന ഇനി ക്ഷേത്രത്തിന് സ്വന്തമാണ്. ആനയെ സ്‌പോണ്‍സര്‍ ചെയ്തതാകട്ടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍ രാഹുലും. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെറ്റ എന്ന സംഘടനയാണ് ആനയെ …
Read More »കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം: നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: കുന്നംകുളം കസ്റ്റഡി മര്‍ദ്ദനക്കേസില്‍ ആരോപണവിധേയരായ നാലു പോലീസുകാരേയും സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐ നൂഹ്‌മാന്‍, സീനിയര്‍ സിപിഒ ശശീന്ദ്രന്‍, സിപിഒമാരായ സജീവന്‍, സന്ദീപ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. തൃശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ ഐ ജി വകുപ്പ് തല പുനരന്വേഷണത്തിനും ഉത്തരവിട്ടു. കുറ്റക്കാരായ മുഴുവന്‍ പോലീസുകാരേയും പിരിച്ചുവിടണമെന്നാണ് മര്‍ദ്ദനത്തിനിരയായ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സുജിത്തും പ്രതിപക്ഷവും ആവശ്യപ്പെടുന്നത്. അതേസമയം, മര്‍ദനത്തില്‍ പങ്കുണ്ടെന്ന് സുജിത്ത് ആരോപിക്കുന്ന …
Read More »‘ഉന്നയിക്കലുമായി ചില വാനരന്മാര്‍ ഇറങ്ങിയിട്ടുണ്ട്’; മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്‍’ വോട്ട് വിവാദത്തില്‍ സുരേഷ് ഗോപി
തൃശൂര്‍: വോട്ടര്‍ പട്ടിക അഴിമതി വിവാദത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വിഷയത്തില്‍ മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും താന്‍ മന്ത്രിയാണെന്നും ആ ഉത്തരവാദിത്തം നന്നായി ചെയ്യുന്നുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു. മന്ത്രിയായതിനാലാണ് വിവാദങ്ങളില്‍ മറുപടി പറയാത്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇന്ന് മറുപടി നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ ചോദ്യങ്ങളുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കാം. അതുമല്ലെങ്കില്‍ കേസ് സുപ്രീം കോടതിയിലെത്തുമ്പോള്‍ അവിടെ …
Read More »വോട്ട് ക്രമക്കേട് ആരോപണങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരണമില്ലാതെ സുരേഷ് ഗോപി തൃശ്ശൂരില്‍
തൃശ്ശൂര്‍: വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലെത്തി. തിരുവനന്തപുരത്ത് നിന്നും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയ സുരേഷ് ഗോപി വോട്ട് ക്രമക്കേട് ആരോപണങ്ങളിലടക്കം മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിനും സുരേഷ് ഗോപി പ്രതികരിച്ചില്ല. ഒടുക്കം ഇത്രയും സഹായിച്ചതിന് നന്ദിയെന്ന് മാത്രം പരിഹാസരൂപേണ മറുപടി പറഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആദ്യം പോയത് അശ്വിനി ആശുപത്രിയിലേക്കായിരുന്നു. കഴിഞ്ഞ ദിവസം സിപിഐഎം പ്രവര്‍ത്തകരുമായി ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനായിരുന്നു ആശുപത്രിയിലെത്തിയത്. …
Read More »സുരേഷ് ഗോപിക്കെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ അന്വേഷണം
തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ അന്വേഷണം. കോണ്‍ഗ്രസ് നേതാക്കളുടെ പരാതി ഫയലില്‍ സ്വീകരിച്ചുവെന്നും പരാതി തൃശ്ശൂര്‍ എസിപിക്ക് കൈമാറിയതായും തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു സുരേഷ് ഗോപിക്കെതിരെ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ടി എന്‍ പ്രതാപന്‍ അടക്കമുള്ള നേതാക്കള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റിയത് …
Read More »സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യക്കും ഇരട്ടവോട്ട്; തൃശൂരിലെ ക്രമക്കേടുകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്
കൊല്ലം: തൃശൂരിലെ വോട്ട് ക്രമക്കേടില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യയ്ക്കും ഇരട്ട വോട്ടുകളുണ്ടെന്ന് കണ്ടെത്തി. ഇരുവര്‍ക്കും തൃശൂരിലും കൊല്ലത്തുമാണ് വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ് കൊല്ലത്തെ വോട്ട്. ഇരവിപുരം മണ്ഡലത്തിലെ 84-ാം നമ്പര്‍ ബൂത്തിലാണ് വോട്ടുള്ളത്. ക്രമനമ്പര്‍ 1116-ല്‍ സുഭാഷ് ഗോപിക്കും 1114 ക്രമനമ്പറില്‍ ഭാര്യ റാണി സുഭാഷിനും വോട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് സുഭാഷ് ഗോപിയുടേയും ഭാര്യയുടേയും പേര് …
Read More »തൃശൂരില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം: മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: തൃശ്ശൂരില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. മണ്ഡലത്തില്‍ അറുപതിനായിരത്തോളം കള്ളവോട്ടുകള്‍ ചേര്‍ക്കപ്പെട്ടുവെന്നും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേഷ് ഗോപി എംപി രാജിവെക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ‘വ്യാപകമായി കള്ളവോട്ട് ചേര്‍ക്കുന്നുവെന്ന പരാതി തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും ഉണ്ടായിരുന്നു. മുപ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയില്‍ വോട്ട് ചേര്‍ന്നുകാണാനാണ് സാധ്യതയെന്നാണ് സുരേഷ് ഗോപിക്കെതിരായ ബിജെപി കേന്ദ്രങ്ങളില്‍ നിന്നുതന്നെ പറയുന്നത്. തൃശ്ശൂരില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യേണ്ടത്. സത്യസന്ധമായ വോട്ടര്‍ …
Read More »വോട്ട് തിരിമറി: തൃശൂര്‍ പൂങ്കുന്നത്ത് ഫ്‌ളാറ്റുടമയുടെ വിലാസത്തില്‍ ചേര്‍ത്തത് 10 പേരെ
തൃശൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലും വോട്ട് ക്രമക്കേട് നടന്നു എന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞതിനു തൊട്ടുപിന്നാലെ തെളിവുമായി കോണ്‍ഗ്രസ്. പൂങ്കുന്നം ഒന്നിന്റെ (ബൂത്ത് നമ്പര്‍ 30) വോട്ടര്‍ പട്ടികയില്‍ നടന്ന ക്രമക്കേടിന്റെ തെളിവുകളാണ് കോണ്‍ഗ്രസ് നല്‍കിയത്. ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ വോട്ടെടുപ്പ് കേന്ദ്രത്തില്‍ വോട്ടറായ 52-കാരി പ്രസന്ന അശോകന്റെ ഫ്‌ളാറ്റ് വിലാസത്തില്‍ പത്തു വോട്ടുകളാണ് അവസാനഘട്ടത്തില്‍ കൂട്ടിച്ചേര്‍ത്തത്. പൂങ്കുന്നം ആശ്രമം ലെയിന്‍ ക്യാപിറ്റല്‍ വില്ലേജ് ഫ്‌ളാറ്റ് കോംപ്ലക്‌സില്‍ 4 …
Read More »തൃശൂരിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് കോണ്‍ഗ്രസ്; സുരേഷ് ഗോപി താമസിച്ചിരുന്ന വീട്ടില്‍ 11 വോട്ടുകള്‍ ചേര്‍ത്തു
തൃശൂര്‍: തൃശൂരില്‍ വോട്ടര്‍ പട്ടികയില്‍ ബിജെപി ക്രമക്കേട് നടത്തിയെന്ന ഗുരുതര ആരോപണവുമായി തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്. സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശ്ശേരിയിലെ വീട്ടില്‍ 11 വോട്ടുകള്‍ ചേര്‍ത്തുവെന്നും സുരേഷ് ഗോപിയുടെയും ബന്ധുക്കളുടെയും വോട്ടുകളാണ് ചേര്‍ത്തതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. വാര്‍ത്താസമ്മേളനം നടത്തിയാണ് ബിജെപിക്കെതിരെ ഡിസിസി അധ്യക്ഷന്റെ ആരോപണം. നിരവധി വോട്ടര്‍മാരെ മറ്റ് മണ്ഡലങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും ബിജെപി നിരവധി ബൂത്തുകളില്‍ ചേര്‍ത്തിട്ടുണ്ട്. ഫോറം 6 പ്രകാരമല്ല …
Read More »തൃശൂരിൽ കനത്ത മഴയത്ത് ടാറിങ്: കരാറുകാരെ ഓടിച്ച് നാട്ടുകാർ
തൃശൂർ: കനത്ത മഴയത്ത് ടാറിങ് നടത്തുക എന്നത് കേരളത്തിൽ മാത്രം നടക്കുന്ന കാര്യമാകും. തൃശൂരിൽ കോർപറേഷൻ പരിധിയിൽ ഇന്ന് അത്തരമൊരു സംഭവമുണ്ടായി. മാരാർ റോഡിൽ കോർപറേഷൻ പരിധിയിലുള്ള റോഡിലാണു മഴയ്ക്കിടെ ടാറിടാൻ തുടങ്ങിയത്. സംഭവം കണ്ട നാട്ടുകാർ ചിത്രങ്ങൾ സഹിതം ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെ കോർപറേഷൻ പണി നിർത്തിവയ്ക്കാൻ നിർദേശിക്കുകയായിരുന്നു.
Read More »
DeToor reflective wanderings…