Wednesday , November 12 2025, 7:02 pm

Tag Archives: Theft

കക്കോടിയില്‍ പതിനഞ്ചോളം മോഷണക്കേസുകളിലെ പ്രതി പിടിയില്‍; സാമ്പത്തിക ബാധ്യതമൂലം യൂട്യൂബ് നോക്കി മോഷണം പഠിച്ചെന്ന് പ്രതി

കോഴിക്കോട്: കക്കോടി പ്രദേശത്ത് അടുത്തിടെയുണ്ടായ പതിനഞ്ചോളം മോഷണക്കേസുകളിലെ പ്രതി പോലീസ് പിടിയില്‍. പറമ്പില്‍ ബസാറില്‍ വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസിലടക്കം പ്രതിയായ പാറക്കുളം സ്വദേശി അഖിലാണ്(32) പോലീസിന്റെ പിടിയിലായത്. ചേവായൂര്‍ സ്റ്റേഷന്‍ പരിധിയിലെ കുറ്റിവയലില്‍ മോഷണശ്രമത്തിനിടെ നാട്ടുകാരില്‍ നിന്ന് രക്ഷപ്പെട്ട ഇയാളെ ഇന്ന് പുലര്‍ച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാക്കൂര്‍, എലത്തൂര്‍ മേഖലകളില്‍ ഉള്‍പ്പെടെ പതിനഞ്ചോളം മോഷണങ്ങള്‍ നടത്തിയതായി അഖില്‍ സമ്മതിച്ചതായി പോലീസ് പറയുന്നു. കടുത്ത സാമ്പത്തിക …

Read More »

വിഴിഞ്ഞത്ത് മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ വന്‍ കവര്‍ച്ച; മോഷണം പോയത് 90 പവന്‍ സ്വര്‍ണം

തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട്ടില്‍ നിന്ന് 90 പവന്‍ സ്വര്‍ണവും ഒരുലക്ഷം രൂപയും മോഷ്ടിച്ചു. വെണ്ണിയൂരില്‍ താമസിക്കുന്ന മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഗില്‍ബര്‍ട്ടിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സംഭവ സമയം വീട്ടുകാര്‍ ബന്ധുവീട്ടിലായിരുന്നു. രാവിലെ തിരിച്ചെത്തിയപ്പോഴാണ് രണ്ടാംനിലയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും സ്വര്‍ണവും മോഷണം പോയത് അറിയുന്നത്. മുന്‍വാതില്‍ തുറന്നാണ് മോഷ്ടാക്കള്‍ വീടിനകത്ത് കയറിയത്. സഹോദരിയുടെ മകന്റെ മരണത്തെ തുടര്‍ന്ന് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു കുടുംബം രാത്രി കഴിഞ്ഞിരുന്നത്. ഇവയെല്ലാം അറിയാവുന്ന ആളാണ് …

Read More »

ഒറ്റ രാത്രിയില്‍ നാലുക്ഷേത്രങ്ങളില്‍ മോഷണം; സിസിടിവിയുടെ ഡിവിആര്‍ ആണെന്ന് കരുതി ഇന്‍വര്‍ട്ടറും മോഷ്ടിച്ചു; കുപ്രസിദ്ധ മോഷ്ടാവ് പൂവരണി ജോയി അറസ്റ്റില്‍

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് പൂവരണി ജോയിയും (57) കൂട്ടാളി അടൂര്‍ സ്വദേശി തുളസീധരന്‍ (48) ഉം പോലീസ് പിടിയില്‍. ഒറ്റ രാത്രിയില്‍ നാലു ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ സംഘത്തെക്കുറിച്ചുള്ള അന്വേഷണമാണ് ജോയിയിലേക്ക് എത്തിച്ചത്. അമ്പലങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളാണ് ജോയി. കഴിഞ്ഞ മാസം കളമച്ചല്‍ പാച്ചുവിളാകം ദേവീക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണപൊട്ടുകള്‍, വളകള്‍, താലി എന്നിവ കവര്‍ന്നിരുന്നു. സിസിടിവിയുടെ ഡിവിആര്‍ എന്ന് തെറ്റിദ്ധരിച്ച് ക്ഷേത്രത്തിലെ ഇന്‍വര്‍ട്ടറും സംഘം മോഷ്ടിച്ചിരുന്നു. മോഷണക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട …

Read More »

കേരളത്തിൽ‍ നിന്ന് 2 വർഷത്തിനിടെ മോഷണം പോയ 57,511 മൊബൈൽ‍ ഫോണുകൾ ടെലികോം മന്ത്രാലയം ബ്ലോക്ക് ചെയ്തു

കോഴിക്കോട്: സംസ്ഥാനത്ത് നിന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മോഷണം പോയ ഫോണുകള്‍ പ്രവര്‍ത്തന രഹിതമാക്കി ടെലികോം മന്ത്രാലയം. നഷ്ടപ്പെട്ടതായി പരാതി ലഭിച്ച 57,511 മൊബൈല്‍ ഫോണുകളാണ് ബ്ലോക്ക് ചെയ്തത്. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി പോര്‍ട്ടര്‍ (സി.ഇ.ഐ.ആര്‍) ഉപയോഗിച്ചാണ് നടപടി. 37,228 ഫോണുകളുടെ ലൊക്കേഷനുകള്‍ തിരിച്ചറിഞ്ഞ് തുടരന്വേഷണം നടക്കുന്നുണ്ട്. ഇതില്‍ 9268 ഫോണുകള്‍ ഉടമകള്‍ക്ക് തിരിച്ചു നല്‍കാനും സാധിച്ചു. എന്നാല്‍ 11,015 ഫോണുകളെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. …

Read More »

പൂജപ്പുരയിലെ ജയില്‍ വകുപ്പിന്റെ ഭക്ഷണശാലയില്‍ മോഷണം: നാലുലക്ഷം രൂപ മോഷ്ടിച്ചു

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായുള്ള കഫ്റ്റീരിയയില്‍ മോഷണം. പൂജപ്പുരയിലെ കഫ്റ്റീരിയയില്‍ നിന്ന് 4 ലക്ഷം രൂപയാണ് മോഷണം പോയത്. ഇന്നലെ രാത്രി മോഷണം നടന്നു എന്നാണ് കരുതുന്നത്. ഇന്ന് ട്രഷറിയില്‍ അടയ്ക്കാന്‍ വച്ചിരുന്ന പണമാണിതെന്ന് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു മൂന്നു ദിവസത്തെ വരുമാനമാണ് മോഷണം പോയത്. അതേസമയം സ്ഥലത്തെ ഒരു ക്യാമറ പോലും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരും തടവുകാരും കഫേയില്‍ …

Read More »

കോഴിക്കോട് ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം കവർന്നു

കോഴിക്കോട്: സ്കൂട്ടറിലെത്തിയ സംഘം സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്ന് പണം കവർന്നു. 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പന്തീരങ്കാ​വിലാണ് കവർച്ച നടന്നത്. ഇസാഫ് ബാങ്കിലെ ജീവനക്കാരിൽ നിന്നാണ് ബൈക്കിലെത്തിയ സംഘം 40 ലക്ഷം രൂപ കവർന്നത്. പ്രതികൾ കറുത്ത ജൂപിറ്ററിൽ രക്ഷപ്പെടുകയായിരുന്നു.  

Read More »