കൊച്ചി: സുരേഷ് ഗോപി നായകനായെത്തുന്ന ജാനകി vs കേരളക്ക് പ്രദര്‍ശനാനുമതി വൈകുന്നത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ജാനകിയെന്ന പേര് മാറ്റണമെന്ന നിലപാടില്‍ കേന്ദ്ര സെന്‍സര്‍ബോര്‍ഡ് തുടരുന്നതിനിടെയാണ് നടപടി. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കും.
Read More »19 വര്‍ഷങ്ങള്‍ക്ക് ശേഷം വക്കീല്‍ വേഷത്തില്‍ സുരേഷ് ഗോപി; ജെ.എസ്.കെ തിയേറ്ററുകളിലേക്ക്
സൂപ്പര്‍ ഹിറ്റ് ചിത്രമായ ചിന്താമണി കൊലക്കേസിന് ശേഷം 19 വര്‍ഷങ്ങള്‍ക്കിപ്പുറം സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള തിയേറ്ററുകളിലേക്ക്. ജൂണ്‍ 27നാണ് ചിത്രത്തിന്റെ ആഗോളതല റിലീസ്. കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്‌മോസ് എന്റര്‍ടൈന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജെ. ഫനീന്ദ്ര കുമാര്‍ ആണ്. പ്രവീണ്‍ നാരായണന്‍ ആണ് സംവിധാനം. നീണ്ട ഇടവേളക്ക് ശേഷം നടി അനുപമ പരമേശ്വരന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടെയാണ് ജെ.എസ്.കെ. …
Read More »