സ്വകാര്യ ബസുകളില്‍ കയറുന്ന വിദ്യാര്‍ഥികളെ വരിയില്‍ നിര്‍ത്തി ബസ് പോകുന്ന സമയത്ത് കയറ്റുന്ന പ്രവണത ഒഴിവാക്കണമെന്ന് സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന യാത്രാപ്രശ്‌നങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ബസുകളില്‍ നിര്‍ബന്ധമായും ചൈല്‍ഡ് ലൈന്‍ നമ്പര്‍, പോലീസ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍, ലഹരിക്കെതിരായ മുന്നറിയിപ്പ്, തുടങ്ങിയവ പ്രദര്‍ശിപ്പിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. …
Read More »