കണ്ണൂർ: വാക്സിൻ എടുത്തിട്ടും കണ്ണൂരിൽ അഞ്ചുവയസ്സുകാരന് പേവിഷബാധ. തമിഴ്‌നാട് സ്വദേശികളായ മാതാപിതാക്കളുടെ കുഞ്ഞിനാണ് രോഗലക്ഷണം കണ്ടെത്തിയത്. കുട്ടി കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രിവൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. മെയ് 31നാണ് കുട്ടിയെ തെരുവ് നായ കടിച്ചത്. ഉടൻ തന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് ആന്റി റേബീസ് വാക്സിനും ഇമ്യൂനോഗ്ലോബുലിനും നൽകിയിരുന്നു. ഇന്നലെ മാത്രം രണ്ടര വയസുകാരിയടക്കം 19 പേർക്കാണ് കണ്ണൂരിൽ തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ …
Read More »കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം; 11 പേർക്ക് പരിക്ക്; ഇന്നലെ കടിയേറ്റത് 56 പേർക്ക്
കണ്ണൂർ: കണ്ണൂരിൽ ഇന്ന് വീണ്ടും തെരുവുനായ ആക്രമണം. 11 പേർക്ക് പരിക്കേറ്റു. കണ്ണൂർ റെയിൽവേ പരിസരത്ത് വെച്ചാണ് തെരുവുനായ ആക്രമണം ഉണ്ടായത്. ഇന്നലെ മാത്രം 56 പേർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് പുതിയ ബസ് സ്റ്റാൻഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ വെച്ച് ആളുകളെ തെരുവുനായ ആക്രമിച്ചത്. കാൽനടക്കാർക്കും ബസ് കാത്തിരുന്നവർക്കും ബൈക്കിൽ ഇരുന്നവർക്കും വിദ്യാർഥികൾക്കുമാണ് കടിയേറ്റത്. കടിയേറ്റവർ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി …
Read More »കണ്ണൂരിൽ തെരുവ് നായ ആക്രമണം; 25ലധികം ആളുകൾക്ക് പരിക്ക്
കണ്ണൂർ: കണ്ണൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ 25ലധികം ആളുകൾക്ക് പരിക്കേറ്റു. കുട്ടികൾ ഉൾപ്പടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ പുതിയ ബസ്റ്റാന്റ് പരിസരത്ത് വെച്ചാണ് തെരുവ് നായ അതുവഴി പോയ ആളുകളെ ആക്രമിച്ചത്.
Read More »