കൊച്ചി: എംഎസ്‌സി എല്‍സ 3 കപ്പല്‍ അപകടത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കപ്പല്‍ കമ്പനി കോടതിയില്‍ സത്യവാങ്മൂലം നല്‍കി. 9531 കോടി രൂപയായിരുന്നു സര്‍ക്കാര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു രൂപ പോലും നഷ്ടപരിഹാരം നല്‍കാനാവില്ലെന്നാണ് കമ്പനി ഹൈക്കോടതിയെ അറിയിച്ചത്. പ്ലാസ്റ്റിക് മാലിന്യം തീരത്തടിഞ്ഞത് മാത്രമാണ് പരിസ്ഥിതി പ്രശ്നമെന്നാണ് കമ്പനിയുടെ വാദം. അപകടം കാരണം സമുദ്ര പരിസ്ഥിതിക്ക് നാശമുണ്ടായിട്ടില്ലെന്നും കേരളം സമര്‍പ്പിച്ചത് അതിശയോക്തി കലര്‍ത്തിയ കണക്കാണെന്നും കമ്പനി കോടതിയില്‍ …
Read More »കൊച്ചി തീരത്തെ കപ്പൽ അപകടത്തിൽ കമ്പനിക്ക് കേന്ദ്രത്തിൻ്റെ നോട്ടീസ്
അവസാനം എം.എസ് സി കപ്പൽ കമ്പനിക്ക് കേന്ദ്രത്തിൻ്റെ നോട്ടീസ്. മുങ്ങിയ കപ്പലിൻ്റെ അവശിഷ്ടങ്ങൾ മാറ്റുന്നതിൽ ഗുരുതര വീഴ്ചയെന്നാണ് നോട്ടീസിൽ പറയുന്നത്. കേരള തീരത്ത് ഗുരുതരമായ ഭവിഷ്യത്തുകളും നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾ മെയ് 30 വരെ വൈകി. ഇന്ധനം ഇനിയും കടലിൽ നിന്ന് നീക്കാനായിട്ടില്ല .48 മണിക്കുറിനകം ഇതിന് നടപടിയുണ്ടാവണം ഇല്ലെങ്കിൽ നിയമനടപടിയെന്നാണ് മുന്നറിയിപ്പ്. കപ്പൽ കമ്പനിക്ക് അനുകൂലമായ രീതിയിൽ നിയമനടപടികൾ കേരളവും കേന്ദ്രവും വൈകിപ്പിക്കുന്നുവെന്ന ആക്ഷേപങ്ങൾക്കിടെയാണ് ഡയറക്ടർ ജനറൽ ഓഫ് …
Read More »
DeToor reflective wanderings…