Wednesday , November 12 2025, 6:47 pm

Tag Archives: Sandra Thomas

നിര്‍മാതാക്കളുടെ സംഘടനയെ ഇനി ലിസ്റ്റിന്‍ സ്റ്റീഫനും ബി രാകേഷും നയിക്കും; തിരഞ്ഞെടുപ്പില്‍ സാന്ദ്ര തോമസിനും വിനയനും തോല്‍വി

കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും ജയം. പ്രസിഡന്റായി ബി രാകേഷും സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫനും തിരഞ്ഞെടുക്കപ്പെട്ടു. വിനയന്‍, കല്ലിയൂര്‍ ശശി എന്നിവരായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. സജി നന്ത്യാട്ടിനെയാണ് രാകേഷ് പരാജയപ്പെടുത്തിയത്. എന്‍പി സുബൈറാണ് ട്രഷറര്‍. അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര തോമസ് പരാജയപ്പെട്ടപ്പോള്‍ ഷെര്‍ഗ സന്ദീപ് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു. 110 വോട്ടുകളാണ് …

Read More »

പര്‍ദ്ദയിട്ട് പത്രിക സമര്‍പ്പിക്കാനെത്തി സാന്ദ്രതോമസ്; തുറിച്ചു നോട്ടം ഒഴിവാക്കാനെന്ന് വിശദീകരണം

കൊച്ചി: നിര്‍മാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാന്‍ സാന്ദ്ര തോമസെത്തിയത് പര്‍ദ്ദ ധരിച്ച്. ചില ആളുകളുടെ തുറിച്ചുനോട്ടം ഒഴിവാക്കാനാണ് പര്‍ദ്ദ ധരിച്ചതെന്നും പ്രതിഷേധത്തിന്റെ ഭാഗമാണിതെന്നുമാണ് സാന്ദ്ര പ്രതികരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സാന്ദ്ര പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നോമിനേഷന്‍ സമര്‍പ്പിച്ചത്. സംഘടന പുരുഷന്മാരുടെ കുത്തകയാണെന്നും പോലീസ് കുറ്റപത്രം നല്‍കിയവരാണ് അധികാരത്തിലുള്ളതെന്നും സാന്ദ്ര പറഞ്ഞു. സംഘടന കുറച്ചുകാലമായി ചില ആളുകളുടെ കുത്തകയാക്കി വച്ചിരിക്കുകയാണെന്നും സംഘടനയ്‌ക്കെതിരേയുള്ള പ്രതിഷേധ സൂചകമായാണ് മത്സരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. തന്നെ അപമാനിച്ചവരെ …

Read More »