Saturday , November 15 2025, 3:23 pm

Tag Archives: sabarimala

ശബരിമലയില്‍ റിട്ട. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ വിലപിടിപ്പുള്ളവയുടെ വിശദ പരിശോധനനടത്തണമെന്ന് ഹൈക്കോടതി

കൊച്ചി:ശബരിമലയില്‍ വിരമിച്ച ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ സ്‌ട്രോങ് റൂമില്‍ സമഗ്ര പരിശോധനയ്ക്ക് ഉത്തരവിട്ട് ഹൈക്കോടതി. സ്‌ട്രോങ് റൂമിലെ എല്ലാ വിലപിടിപ്പുള്ള വസ്തുക്കളുടേയും കണക്കെടുക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. തിരുവാഭരണം രജിസ്റ്റര്‍ ഉള്‍പ്പെടെ പരിശോധിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. കാണാതായെന്ന് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞ സ്വര്‍ണപീഠം ഇദ്ദേഹത്തിന്റെ ബന്ധുവിന്റെ തന്നെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. ഇതെങ്ങനെ സംഭവിച്ചുവെന്ന് കോടതി ആരാഞ്ഞു. ഈ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കോടതി …

Read More »

ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുത്ത് 4126 പേര്‍; ഒഴിഞ്ഞ കസേരകളുടെ ചിത്രമെടുത്തത് പരിപാടിക്ക് മുന്‍പെന്ന് മന്ത്രി വി.എന്‍ വാസവന്‍

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തില്‍ 182 വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ 4126 പേര്‍ പങ്കെടുത്തെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. പരിപാടിയില്‍ ആളുകള്‍ കുറഞ്ഞെന്ന ആരോപണം ചിലരുടെ ദുഷ്പ്രചരണമാണെന്നും പരിപാടിക്ക് മുമ്പ് എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സെഷനുകള്‍ അര്‍ത്ഥവത്തായെന്നും മന്ത്രി പറഞ്ഞു. അയ്യപ്പസംഗമം ലോക പ്രശസ്ത വിജയമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. ഒഴിഞ്ഞ കസേരകള്‍ എഐ നിര്‍മ്മിതിയാണെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. 4000ത്തിലധികം പേര്‍ സംഗമത്തില്‍ …

Read More »

2019ല്‍ ശബരിമല സ്വര്‍ണപാളിയുടെ ഭാരം 42.8 കിലോ; അറ്റകുറ്റപ്പണി കഴിഞ്ഞ് തിരികെയെത്തിച്ചപ്പോള്‍ 4കിലോ കുറഞ്ഞു; കേസില്‍ വിശദ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണ്ണപാളി കേസില്‍ നിര്‍ണായക നീക്കവുമായി ഹൈക്കോടതി. സ്വര്‍ണ്ണപാളികളുടെ ഭാരത്തില്‍ സംശയങ്ങളുന്നയിച്ച കോടതി വിശദ അന്വേഷണത്തിനു ഉത്തരവിട്ടു. 2019ല്‍ അറ്റകുറ്റപ്പണികള്‍ക്കായി സ്വര്‍ണപ്പാളി എടുത്തു കൊണ്ടു പോയപ്പോള്‍ 42.8 കിലോ ഉണ്ടായിരുന്നു. എന്നാല്‍ തിരികെ കൊണ്ട് വന്നപ്പോള്‍ 4കിലോ ഭാരം കുറഞ്ഞതായി രേഖകളില്‍ കാണുന്നതായി കോടതി കണ്ടെത്തി. ഇതെങ്ങനെ സംഭവിച്ചു എന്ന ചോദ്യേേത്താടെയാണ് വിശദ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. മഹസര്‍ രേഖകള്‍ പരിശോധിച്ച കോടതി 2019ല്‍ ഒന്നേകാല്‍ മാസം സ്വര്‍ണപാളി …

Read More »

എ. ഡി.പി .ജി അജിത് കുമാറിനെതിരെ ഹൈക്കോടതി

കൊച്ചി :ട്രാക്ടറിൽ ശബരി മല യാത്ര ചെയ്ത എ .ഡി.ജി. പി അജിത് കുമാറിൻ്റെ നടപടി കോടതി വിരുദ്ധമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് .ഈ മാസം 12 നാണ് പമ്പയിൽ നിന്ന് പൊലീസ് മേധാവി സാധനങ്ങൾ കടത്തുന്ന ട്രാക്ടറിൽ സന്നിധാനത്തേക്കും തിരിച്ചും യാത്ര ചെയ്തത്. സ്വാമി അയ്യപ്പൻ റോഡ് വഴി യാത്ര നേരത്തെ കോടതി വിലക്കിയതാണ്. എ ഡിജിപിയുടെ യാത്രയെക്കുറിച്ച് ശബരിമല സ്പെഷ്യൽ കമ്മിഷണറാണ് കോടതിക്ക് റ്റപ്പോർട്ട ചെയ്തത്. ഇക്കാര്യത്തിൽ …

Read More »