Wednesday , March 11 2026, 6:24 am

Tag Archives: Rahul Gandhi

വോട്ടര്‍പട്ടികയില്‍ തിരുത്തലുകള്‍ വരുത്താന്‍ ഇ സൈന്‍ നിര്‍ബന്ധമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോര്‍ട്ടലും ആപ്പും ഉപയോഗിച്ച് പേര് തിരുത്തലുകള്‍ വരുത്താന്‍ ഇനി ‘ഇ സൈന്‍’ നിര്‍ബന്ധം. പട്ടികയില്‍ പേര് ചേര്‍ക്കാനും നീക്കം ചെയ്യാനും ആവശ്യമായ തിരുത്തലുകള്‍ വരുത്താനും ഇനിമുതല്‍ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമാണ്. ഓണ്‍ലൈനിലൂടെ വ്യാപകമായി വോട്ടര്‍പട്ടികയില്‍ ക്രമക്കേടുകള്‍ കാണിക്കുന്നു എന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെയാണ് കമ്മീഷന്റെ നടപടി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും പേര് നീക്കം ചെയ്യുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും …

Read More »

സമൂഹ മാധ്യമങ്ങളിലൂടെ എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

ന്യൂഡല്‍ഹി: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. എല്ലാവര്‍ക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആശംസയില്‍. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഐക്യത്തിന്റെയും ചൈതന്യം വീടുകളിലും ഹൃദയങ്ങളിലും നിറയട്ടെ എന്നായിരുന്നു വയനാട് എംപി പ്രിയങ്ക ഗാന്ധി ആശംസ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മലയാളികള്‍ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ഓണം കേരളത്തിന്റെ കാലാതീതമായ പൈതൃകത്തെയും സമ്പന്നമായ പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഓണം നവോന്മേഷവും ആരോഗ്യവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്നും …

Read More »

വോട്ട് കൊള്ള ആരോപണം തെറ്റ്; രാഹുല്‍ വോട്ടര്‍മാരുടെ സ്വകാര്യത ലംഘിച്ചു: തെളിവുകള്‍ നല്‍കിയില്ലെങ്കില്‍ രാജ്യത്തോട് മാപ്പ് പറയണം – തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികളോട് വിവേചനമില്ലെന്നും വോട്ടു കൊള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍. രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തിന്റേയും ബീഹാറിലെ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കാരം (എസ്.ഐ.ആര്‍) സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളുടേയും പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. ആരോപണങ്ങളെ ഭയപ്പെടുന്നില്ല. കമ്മിഷന്റെ തോളില്‍ തോക്കുവച്ച് വോട്ടര്‍മാരെ ലക്ഷ്യമിട്ട് രാഷ്ട്രീയം കളിക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ആരോപണങ്ങളില്‍ …

Read More »

70 വയസ്സുള്ള വ്യക്തി കന്നിവോട്ടറായി, ഒരേ മേൽവിലാസത്തിൽ കൂട്ട വോട്ടർമാർ: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുൽ ഗാന്ധി. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പുകളിലും വലിയ രീതിയിലുള്ള കൃത്രിമം നടന്നു. ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പങ്കുണ്ടെന്നുള്ള ഗുരുതര ആരോപണങ്ങളാണ് രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. 70ഉം 80 ഉം വയസ്സുള്ള ആളുകള്‍ വരെ കന്നിവോട്ടറായി. ചിലരുടെ വോട്ടര്‍ കാര്‍ഡില്‍ പിതാവിന്റെ സ്ഥാനത്ത് അക്ഷരങ്ങള്‍ മാത്രമാണുള്ളത്. വീട്ടു നമ്പര്‍ ചേര്‍ക്കേണ്ട ഇടത്ത് പൂജ്യം എന്നാണ് ചേര്‍ത്തിരിക്കുന്നത്. വ്യാജ …

Read More »

വിഎസിന് അനുശോചനമറിയിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി. നീതിക്കും ജനാധിപത്യത്തിനു വേണ്ടി വിശ്രമമില്ലാത്ത ശബ്ദമുയര്‍ത്തിയിരുന്ന നേതാവായിരുന്നു വിഎസ് എന്ന് രാഹുല്‍ഗാന്ധി എക്‌സില്‍ കുറിച്ചു. പാവപ്പെട്ടവരുടേയും അരികുവല്‍ക്കരിക്കപ്പെട്ടവരുടേയും പോരാളിയായിരുന്നു വിഎസ്. മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ധീരമായ തീരുമാനങ്ങളെടുത്ത ആളാണ് അദ്ദേഹമെന്നും രാഹുല്‍ പറഞ്ഞു.

Read More »