Tuesday , January 13 2026, 11:15 am

Tag Archives: Pocso case

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തി എന്ന കേസില്‍ കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കൊമ്മേരി സ്വദേശി കാട്ടികുളങ്ങര വീട്ടില്‍ ഹരിദാസനെ (64) പോക്‌സോ നിയമപ്രകാരം നടക്കാവ് പോലീസാണ് അറസ്റ്റ് ചെയ്തത്. 15 വയസ്സുകാരിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ കയറിപ്പിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്.

Read More »

മൊബൈല്‍ ഫോണില്‍ നഗ്നവീഡിയോ കാണിച്ച് പെണ്‍കുട്ടികളെ പീഢിപ്പിച്ചു; തിരുവനന്തപുരത്ത് രണ്ടാനച്ഛന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മൊബൈല്‍ ഫോണില്‍ നഗ്നവീഡിയോ കാണിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഢിപ്പിച്ച പ്രതി അറസ്റ്റില്‍. ചൈല്‍ഡ്‌ലൈനില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരമന പോലീസാണ് 38കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. 13ഉം 14ഉം വയസ്സുള്ള പെണ്‍കുട്ടികളാണ് പീഢനത്തിനിരയായത്. കുട്ടികളെ നഗ്ന വീഡിയോ കാണിച്ച ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More »

മകളെ ലൈംഗിക പീഢനത്തിനിരയാക്കി; പിതാവിന് 17 വര്‍ഷം കഠിന തടവും പിഴയും

കൊല്ലം: മകളെ ലൈംഗികമായി ചൂഷണം ചെയ്ത പിതാവിന് 17 വര്‍ഷം കഠിന തടവ്. കൊല്ലം അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്. ചന്ദനത്തോപ്പ് സ്വദേശിയായ 51കാരനാണ് കേസിലെ പ്രതി. തടവിന് പുറമെ 1,75,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കില്‍ 14മാസം അധിക തടവ് അനുഭവിക്കേണ്ടി വരും. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വകുപ്പും അനുസരിച്ചാണ് ശിക്ഷ വിധിച്ചത്.    

Read More »

ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ്

കാസർഗോഡ് : വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി. കുടക് നപ്പോക്ക് സ്വദേശി പി.എ.സലിം (40) നെയാണു കോടതി ശിക്ഷിച്ചത്. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പ്രതി കുട്ടിയുടെ സ്വർണ്ണക്കമ്മലും മോഷ്ടിച്ചിരുന്നു. ശേഷം കുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. 2024 മേയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. പുലർച്ചെ മൂന്നിന് കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്താണ് …

Read More »

പത്താംക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. കുടക് സ്വദേശിയായ 48 വയസ്സുകാരനാണ് അറസ്റ്റിലായത്. ഒരു മാസം മുന്‍പ് ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. പ്രതിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ നാട്ടിലെത്തിക്കുകയായിരുന്നു. ഹൗസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ഒരാഴ്ച മുന്‍പാണ് 15കാരി വീട്ടില്‍ പ്രസവിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് കുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് മാതാവിന്റെയും കുട്ടിയുടെയും അടുത്ത് നിന്ന് മൊഴിയെടുത്തിരുന്നെങ്കിലും പ്രതി ആരാണെന്ന് …

Read More »

സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി മുഖ്യാതിഥി; വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പോക്‌സോ കേസില്‍ ഉള്‍പെട്ട വിവാദ യൂട്യൂബറെ പ്രവേശനോത്സവച്ചടങ്ങില്‍ മുഖ്യാതിഥിയാക്കിയ സ്‌കൂള്‍ നടപടി വിവാദത്തില്‍. പോക്‌സോ കേസ് പ്രതിയായ മുകേഷ് എം. നായരാണ് തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയായത്. നഗരത്തിലെ പുരാതനമായ എയ്ഡഡ് സ്‌കൂളിലാണ്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അര്‍ദ്ധനഗ്‌നയാക്കി വിഡിയോ ചിത്രീകരിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുകേഷ് എം. നായരെ മുഖ്യാതിഥിയായി പരിപാടിയില്‍ പങ്കെടുപ്പിച്ചത്. പോക്‌സോ കോടതിയില്‍നിന്ന് ഉപാധികളോടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. സ്‌കൂളില്‍നിന്ന് പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം …

Read More »

കൊച്ചിയില്‍ നിന്ന് കുട്ടിയെ കാണാതായ സംഭവം; കൈനോട്ടക്കാരനെതിരെ പോക്‌സോ കേസ്

കൊച്ചി: കൊച്ചിയില്‍ നിന്ന് 13 വയസുകാരനെ കാണാതായ സംഭവത്തില്‍ കൈനോട്ടക്കാരന്‍ ശശികുമാറിനെതിരെ പോക്‌സോ കേസെടുക്കുമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം എട്ടാം ക്ലാസ് സേ പരീക്ഷക്ക് വേണ്ടി പോയ കുട്ടിയെയാണ് കാണാതായത്. തുടര്‍ന്ന് ഇന്ന് രാവിലെയാണ് തൊടുപുഴയില്‍ വെച്ച് കുട്ടിയെ കണ്ടെത്തിയത്. കുട്ടി കൈനോട്ടക്കാരന്റെ കൂടെ നടന്ന് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ശശികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യൂറ്റൂബില്‍ തൊടുപുഴയുടെ വിഡിയോ കണ്ടാണ് കുട്ടി സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു. തൊടുപുഴ …

Read More »

നമ്മുടെ മക്കളെ ഉപദ്രവിക്കാൻ അനുവദിക്കില്ല; പോക്സോ കേസിൽ പ്രതികളായ ഒമ്പത് അധ്യാപകരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: പോക്സോ കേസിൽ പ്രതികളായ ഒമ്പത് അധ്യാപകരെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടുവെന്ന് മന്ത്രി വി.ശിവൻകുട്ടി. നമ്മുടെ മക്കളെ ഉപദ്രവിക്കാൻ ആരെയും അനുവദിക്കില്ലെന്നും കുട്ടികൾക്കൊപ്പം വിദ്യാഭ്യാസ വകുപ്പുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പ​ങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൊലീസ് കുട്ടികൾക്കൊപ്പം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാറിനെ ജനങ്ങൾ കാണുന്നത് പൊലീസിലൂടെയാണ്. പൊലീസ് സംവിധാനത്തോട് ഇണങ്ങിയും പിണങ്ങിയും രാഷ്ട്രീയപ്രവർത്തനം നടത്തിയയാളാണ് താൻ. പൊലീസ് സംവിധാനം സർക്കാറിന്റെ …

Read More »