പത്തനംതിട്ട: റാന്നി സ്വദേശിയായ യുവാവിനെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ പത്തനംതിട്ട കോയിപ്രം സ്വദേശികളായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശിയായ യുവാവിന്റെ പരാതിയില്‍ കോയിപ്രം സ്വദേശികളായ ജയേഷും ഭാര്യ രശ്മിയുമാണ് അറസ്റ്റിലായത്. തിരുവോണ ദിവസം ഭക്ഷണം കഴിക്കാനെന്ന വ്യാജേന യുവാവിനെ ദമ്പതികള്‍ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് മര്‍ദ്ദിച്ചത്. ഇയാള്‍ക്ക് രശ്മിയുമായി അവിഹിത ബന്ധമുള്ളതായി ജയേഷ് സംശയിച്ചിരുന്നു. രശ്മിയുടെ ദൃശ്യങ്ങള്‍ യുവാവിന്റെ ഫോണിലുണ്ടെന്ന് സംശയിച്ചായിരുന്നു അതിക്രൂര പീഢനമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍. യുവാവ് വീട്ടിലെത്തിയ …
Read More »പത്തനംതിട്ട പാറമട അപകടം; രക്ഷാ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു
പത്തനംതിട്ട: പത്തനംതിട്ട കോന്നി പയ്യനാമണ്‍ പാറമട അപകടത്തില്‍പ്പെട്ട ബീഹാര്‍ സ്വദേശിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ വൈകുന്നു. അപകട സ്ഥലത്തെത്തിയ ദൗത്യസംഘത്തിന് വെല്ലുവിളിയായി വീണ്ടും പാറയിടിഞ്ഞു. ഇതോടെ ദൗത്യം താത്കാലികമായി നിര്‍ത്തിവെച്ചു. യന്ത്രങ്ങള്‍ എത്തിച്ച ശേഷം വീണ്ടും രക്ഷാദൗത്യം തുടങ്ങും. ഇന്നലെ വൈകിട്ടാണ് കോന്നി പയ്യനാമണ്‍ പാറമടയില്‍ അപകടമുണ്ടായത്. അപകടത്തില്‍ പാറക്കടിയില്‍പ്പെട്ടുപോയ ഒഡീഷാ സ്വദേശി മഹാദേവിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.
Read More »
DeToor reflective wanderings…