ന്യൂഡല്‍ഹി: രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. 767 വോട്ടില്‍ 454 വോട്ട് നേടിയാണ് സി.പി രാധാകൃഷ്ണന്റെ വിജയം. ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് ജഗദീപ് ധന്‍കര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പദവിയില്‍ രണ്ടുവര്‍ഷം കൂടി ബാക്കി നില്‍ക്കെയായിരുന്നു ജഗദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജി. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയായിരുന്നു ഇന്ത്യ …
Read More »30 ദിവസം കസ്റ്റഡിയില്‍ കിടന്നാല്‍ മന്ത്രിസ്ഥാനം നഷ്ടമാകും; സുപ്രധാന ഭരണഘടന ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍
ന്യൂഡല്‍ഹി: ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പെട്ട് അറസ്റ്റിലാകുന്ന മന്ത്രിമാരെ തല്‍സ്ഥാനത്ത് നിന്ന് നീക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ഭരണഘടന ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. 30 ദിവസമോ അതിലധികമോ പോലീസ്, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടക്കേണ്ടി വന്നാല്‍ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കുന്നതാണ് ബില്‍. ഇത്തരം കേസുകളില്‍ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കണം. അല്ലാത്തപക്ഷം മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയതായി കണക്കാക്കും. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അറസ്റ്റിലായാലും 31ാം ദിവസം …
Read More »കന്യാസ്ത്രീകളുടെ മോചനം നീളും; പാര്‍ലമെന്റിന്റെ പുറത്ത് ശക്തമായ പ്രതിഷേധം
ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം. അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് മുദ്രാവാക്യമെഴുതിയ പേപ്പര്‍ ആന്റോ ആന്റണി എംപി പാര്‍ലമെന്റില്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. പാര്‍ലമെന്റ് കവാടത്തില്‍ ഇടത്, യുഡിഎഫ് എംപിമാര്‍ വെവ്വേറെ പ്രതിഷേധങ്ങളും നടത്തി. ഛത്തീസ്ഗഢ് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും വെവ്വേറെ മറുപടി പറയണമെന്നും കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഒറീസയില്‍, മധ്യപ്രദേശില്‍, ഛത്തീസ്ഗഢില്‍, മണിപ്പൂരിലെല്ലാമായി …
Read More »നാലുവര്‍ഷത്തിനിടെ വിദേശയാത്രയ്ക്ക് മോദി ചിലവാക്കിയത് 350 കോടി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാലുവര്‍ഷത്തിനിടെ വിദേശ യാത്രയ്ക്കായി ചിലവഴിച്ചത് 350 കോടി രൂപയെന്ന് കേന്ദ്രസര്‍ക്കാര്‍. 2021 മുതല്‍ 2024 വരെ 295 കോടിയും 2025ല്‍ അഞ്ച് രാജ്യങ്ങളില്‍ നടത്തിയ യാത്രയ്ക്ക് 67 കോടിയും ചിലവായിട്ടുണ്ട്. മോദിയുടെ ഏറ്റവും ചിലവേറിയ യാത്ര ഫ്രാന്‍സിലേക്കായിരുന്നു. 2025 ഫെബ്രുവരി 10 മുതല്‍ 13 വരെ അമേരിക്കയിലേക്കും ഫ്രാന്‍സിലേക്കും നടത്തിയ യാത്രയില്‍ ഫ്രാന്‍സ് യാത്രയ്ക്ക് മാത്രം ചിലവായത് 25,59,82,902 (ഇരുപത്തിയഞ്ച് കോടിയിലധികം) രൂപയാണ്. പാരീസില്‍ …
Read More »പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധവും വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട യു.എസ് അവകാശവാദങ്ങള്‍, ബീഹാറിലെ വോട്ടര്‍ പട്ടിക വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രിയും സര്‍ക്കാരും വിശദീകരണം നല്‍കണമെന്ന നിലപാടിലാണ് ഇന്ത്യസഖ്യം. ഇതോടെ ചൂടേറിയ ചര്‍ച്ചകള്‍ക്കാകും പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം സാക്ഷിയാകുക. ഓഗസ്റ്റ് 21 വരെയാണ് സമ്മേളനം. 21 ദിവസം ചേരുന്ന സമ്മേളനത്തില്‍ എട്ട് പുതിയ ബില്ലുകള്‍ കൂടി സഭയില്‍ അവതരിപ്പിക്കും. പ്രധാനവിഷയങ്ങളില്‍ …
Read More »
DeToor reflective wanderings…