Saturday , November 15 2025, 1:42 pm

Tag Archives: Nimisha Priya

‘നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം; കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണം’: സുപ്രീംകോടതിയില്‍ ഹരജിയുമായി കെ.എ പോള്‍

ന്യൂഡല്‍ഹി: യമനില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസമുണ്ടാകുമെന്നും സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി. വധശിക്ഷ 24നോ 25നോ നടപ്പാക്കുമെന്നാണ് ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ.എ പോള്‍ കോടതിയില്‍ അറിയിച്ചത്. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. നിമിഷ പ്രിയ ആവശ്യപ്പെട്ടത് പ്രകാരമാണ് താന്‍ കോടതിയെ സമീപിച്ചത് എന്നാണ് കെ എ പോളിന്റെ …

Read More »

നിമിഷപ്രിയയുടെ പേരില്‍ വ്യാജ പണപ്പിരിപ്പ് നടക്കുന്നു; മുഖ്യമന്ത്രിക്ക് പരാതി നല്‍കി സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍

കോഴിക്കോട്: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ പേരില്‍ വ്യാജ പണപ്പിരിവ് നടത്തുന്നതായി പരാതി. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലാണ് വ്യാജ പണപ്പിരിവ് ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. നിമിഷപ്രിയയുടെ പേരില്‍ പിരിവ് നടത്തുന്ന കെ എ പോളിനെതിരെ കേസെടുക്കണം എന്നാണ് ആവശ്യം. ആക്ഷന്‍ കൗണ്‍സില്‍ അംഗവും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. സുഭാഷ് ചന്ദ്രനാണ് പരാതി നല്‍കിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് പണം നല്‍കണമെന്നായിരുന്നു …

Read More »

നിമിഷ പ്രിയയുടെ മോചനം: കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി

ന്യൂഡല്‍ഹി: യമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് നല്‍കിയ ഹരജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാമെന്ന് സുപ്രീംകോടതി. അടിയന്തര സാഹചര്യം ഉണ്ടായാല്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. വധശിക്ഷയുടെ തിയ്യതി മാറ്റിയ കാര്യം നിമിഷപ്രിയയ്ക്കായി ഹാജരായ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കോടതിയെ അറിയിച്ചിരുന്നു. അപ്പോഴാണ് അടിയന്തര സാഹചര്യമുണ്ടായാല്‍ അറിയിക്കാമെന്നും ഹരജി പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കിയത്. സേവ് നിമിഷ പ്രിയ ആക്ഷന്‍ …

Read More »

നിമിഷപ്രിയയുടെ വധശിക്ഷ വേഗത്തില്‍ നടപ്പാക്കണം; പ്രോസിക്യൂഷനോട് തലാലിന്റെ സഹോദരന്‍

കോഴിക്കോട്: യെമനിലെ ജയിലില്‍ വധശിക്ഷ വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന് തലാലിന്റെ സഹോദരന്‍. ശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്നും ഇനിയൊരു ചര്‍ച്ചയ്ക്കില്ലെന്നും തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദിയാണ് വ്യക്തമാക്കിയത്. വധശിക്ഷ നടപ്പിലാക്കാന്‍ പുതിയ തിയ്യതി തീരുമാനിക്കണമെന്നും പ്രോസിക്യൂഷന് നല്‍കിയ കത്തിലൂടെ മഹ്ദി ആവശ്യപ്പെട്ടു. ഇത് രണ്ടാംതവണയാണ് സഹോദരന്‍ വധശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുന്നത്. ജൂലൈ 16നായിരുന്നു ആദ്യം ശിക്ഷ …

Read More »

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാകാനുള്ള വഴിയൊരുങ്ങുന്നു; തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്ക് തയ്യാറായി

കോട്ടയം: യെമനിലെ ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ വിജയം. വധശിക്ഷ ഒഴിവാക്കാന്‍ തത്വത്തില്‍ ധാരണ ആയതായി നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേശകനും സുപ്രീംകോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രന്‍ അറിയിച്ചു. നിമിഷപ്രിയ കൊലപ്പെടുത്തിയ തലാലിന്റെ കുടുംബം ചര്‍ച്ചകളോട് അനുകൂലമായി പ്രതികരിച്ചതായും ദയാധനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. തലാലിന്റെ മാതാപിതാക്കളും മക്കളും ജീവിച്ചിരിപ്പുണ്ട്. യമനിലെ നിയമപ്രകാരം മരണപ്പെട്ടവരുടെ സ്വത്തിന്റെ അവകാശികളാണ് തീരുമാനമെടുക്കേണ്ടത്. സഹോദരനേക്കാള്‍ …

Read More »

ഒത്തുതീർപ്പ് നീക്കങ്ങൾ അംഗീകരിക്കില്ല; നിമിഷ പ്രിയയുടെ മോചനത്തിനെതിരെ തലാലിന്റെ സഹോദരൻ

സനാ: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചതിന് പിന്നാലെ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീർപ്പ് നീക്കങ്ങൾ അംഗീകരിക്കില്ലെന്നും സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു. വധശിക്ഷ മാറ്റിവെക്കുമെന്ന് തങ്ങൾ പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസിൽ നിന്ന് പിന്മാറില്ല. സത്യം മറക്കില്ലെന്നും എത്രകാലം വൈകിയാലും കുറ്റകൃത്യത്തിനുള്ള ശിക്ഷ നടപ്പിലാകുമെന്നും സഹോദരൻ കൂട്ടിച്ചേർത്തു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചെങ്കിലും തലാലിന്റെ കുടുംബവുമായി സൂഫി പണ്ഡിതൻ ചർച്ചകൾ …

Read More »