തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാതയില്‍ വിളളലും മണ്ണിടിച്ചിലുമുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ദേശീയപാതയ്ക്ക് രണ്ട് പിതാക്കന്മാരായിരുന്നു ഉണ്ടായിരുന്നതെന്നും പൊളിഞ്ഞപ്പോള്‍ പിതാക്കന്മാരില്ലാത്ത അനാഥരെപ്പോലെയായെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇപ്പോള്‍ ദേശീയപാതയിലൂടെ സഞ്ചരിക്കാന്‍ ഭയമാണെന്നും അശാസ്ത്രീയ നിര്‍മ്മാണം കാരണം റോഡുകള്‍ തകരുകയാണെന്നും അദ്ദേഹം പറഞ്ഞു. റോഡുകളുടെ നിര്‍മ്മാണം പൂര്‍ണമായും പരിശോധിക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. മലപ്പുറം, തൃശൂർ, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ദേശീയപാതയിൽ വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയത്. …
Read More »ദേശീയപാത 66; തേഞ്ഞിപ്പലത്ത് ബസ് കാത്തിരിപ്പു കേന്ദ്രം ഒരിടത്ത്, വണ്ടി നിര്‍ത്തുന്നത് മറ്റൊരിടത്ത്
തേഞ്ഞിപ്പലം : പഴയ ദേശീയപാതയുടെ അരികെ നിന്ന് പൊളിച്ചുമാറ്റിയ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ക്കുപകരം സര്‍വീസ് റോഡരികെ സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ പലതും നോക്കുകുത്തി. അവ നിലവിലുള്ള ബസ് സ്റ്റോപ്പുകളില്‍ നിന്ന് അകലെ ആയതിനാല്‍ യാത്രക്കാരില്‍ പലരും അവിടെ നില്‍ക്കാറില്ല. ബസ്സുകള്‍ അവിടെ നിര്‍ത്താറുമില്ല. എന്‍എച്ച് അതോറിറ്റിയുടെ ബസ് കാത്തിരിപ്പു കേന്ദ്രത്തെ ആശ്രയിച്ചാല്‍ ചുറ്റിവളഞ്ഞ് ബഹുദൂരം നടക്കേണ്ടിവരും. ഇടിമുഴിക്കലില്‍ നിലവിലുള്ള സ്റ്റോപ്പില്‍ നിന്ന് മാറിയാണ് പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം. …
Read More »