Wednesday , March 11 2026, 5:52 am

Tag Archives: NDA

സി.പി രാധാകൃഷ്ണന്‍ രാഷ്ട്രത്തിന്റെ 15-മത് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 15ാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു. പത്ത് മണിയോടെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയാണ് സി.പി രാധാകൃഷ്ണന്‍. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി.പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. ആരോഗ്യ കാരണങ്ങള്‍ …

Read More »

എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.പി രാധാകൃഷ്ണന്‍ പുതിയ ഉപരാഷ്ട്രപതി; ജയം 767 ല്‍ 452 വോട്ടുകള്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. 767 വോട്ടില്‍ 454 വോട്ട് നേടിയാണ് സി.പി രാധാകൃഷ്ണന്റെ വിജയം. ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് ജഗദീപ് ധന്‍കര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പദവിയില്‍ രണ്ടുവര്‍ഷം കൂടി ബാക്കി നില്‍ക്കെയായിരുന്നു ജഗദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജി. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയായിരുന്നു ഇന്ത്യ …

Read More »

സി.കെ ജാനുവിന്റെ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു

കോഴിക്കോട്: സി.കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു. എന്‍ഡിഎ മുന്നണിയില്‍ അവഗണന നേരിടുന്നതില്‍ പ്രതിഷേധിച്ചാണ് എന്‍ഡിഎ വിടുന്നതെന്ന് സി കെ ജാനു പറഞ്ഞു. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് (ജെ.ആര്‍.പി) മുന്നണി വിടാനുള്ള തീരുമാനം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ എന്‍ഡിഎയിലായിരുന്നു സി കെ ജാനു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. പിന്നീട് 2018 ല്‍ എന്‍ഡിഎ വിട്ട …

Read More »