Wednesday , November 12 2025, 7:58 pm

Tag Archives: Narendra Modi

പുതുക്കിയ ജിഎസ്ടി നാളെമുതല്‍ പ്രാബല്യത്തില്‍; മില്‍മയുടെ പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും

തിരുവനന്തപുരം: പുതുക്കിയ ജി.എസ്.ടി നിരക്ക് നാളെ മുതല്‍ നിലവില്‍ വരും. ജിഎസ്ടി ഇളവിന്റെ ഭാഗമായി മില്‍മ പാലുല്‍പ്പന്നങ്ങളുടെ വില കുറച്ചിട്ടുണ്ട്. നെയ്യ്് ഒരുലിറ്ററിന് 45 രൂപ കുറയും. നെയ്യിന്റെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായാണ് കുറഞ്ഞത്. യ്യെ്, വെണ്ണ, ഐസ്‌ക്രീം തുടങ്ങിയവയുടെയെല്ലാം വിലയിലാണ് കുറവ് വരിക. പനീറിന്റെ ജി.എസ്.ടി പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ഐസ്‌ക്രീമിന്റെ ജി.എസ്.ടി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായാണ് കുറച്ചത്. ജി.എസ്.ടി പരിഷ്‌കാരം സാധാരണ …

Read More »

ഒക്ടോബര്‍ രണ്ടുവരെ സ്‌കൂളുകളില്‍ മോദിയെ കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡല്‍ഹി: ഒക്ടോബര്‍ രണ്ടുവരെ സ്‌കൂളുകളില്‍ പ്രധാനമന്ത്രിയെ കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കേന്ദ്രീയ വിദ്യാലയ (കെ.വി.എസ്), സി.ബി.എസ്.ഇ, നവോദയ സ്‌കൂള്‍ (എന്‍.വി.എസ്) എന്നിവയ്ക്കാണ് മന്ത്രാലയം നിര്‍ദേശം നല്‍കിയത്. നരേന്ദ്ര മോദിയുടെ കുട്ടിക്കാലം പശ്ചാത്തലമായി 2018ല്‍ പുറത്തിറങ്ങിയ ‘ചലോ ജീത്തെ ഹേ’ എന്ന സിനിമയാണ് പ്രദര്‍ശിപ്പിക്കേണ്ടത്. സെപ്തംബര്‍ 16 മുതല്‍ ഒക്ടോബര്‍ 2വരെയുള്ള കാലയളവില്‍ സ്‌കൂളുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കണമെന്നാണ് സെപ്തംബര്‍ 11ന് നല്‍കിയ നിര്‍ദേശത്തിലുള്ളത്. പുതുതലമുറയില്‍ വ്യക്തിത്വത്തെക്കുറിച്ചും സേവനത്തെ …

Read More »

നാലുവര്‍ഷത്തിനിടെ വിദേശയാത്രയ്ക്ക് മോദി ചിലവാക്കിയത് 350 കോടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാലുവര്‍ഷത്തിനിടെ വിദേശ യാത്രയ്ക്കായി ചിലവഴിച്ചത് 350 കോടി രൂപയെന്ന് കേന്ദ്രസര്‍ക്കാര്‍. 2021 മുതല്‍ 2024 വരെ 295 കോടിയും 2025ല്‍ അഞ്ച് രാജ്യങ്ങളില്‍ നടത്തിയ യാത്രയ്ക്ക് 67 കോടിയും ചിലവായിട്ടുണ്ട്. മോദിയുടെ ഏറ്റവും ചിലവേറിയ യാത്ര ഫ്രാന്‍സിലേക്കായിരുന്നു. 2025 ഫെബ്രുവരി 10 മുതല്‍ 13 വരെ അമേരിക്കയിലേക്കും ഫ്രാന്‍സിലേക്കും നടത്തിയ യാത്രയില്‍ ഫ്രാന്‍സ് യാത്രയ്ക്ക് മാത്രം ചിലവായത് 25,59,82,902 (ഇരുപത്തിയഞ്ച് കോടിയിലധികം) രൂപയാണ്. പാരീസില്‍ …

Read More »