കണ്ണൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. സി.പി.ഐ.എം അനുകൂല സൈബര്‍ പേജുകളിലാണ് എം.വി ഗോവിന്ദനെതിരെ വിമര്‍ശനം ഉയര്‍ന്നത്. ‘നന്ദിയുണ്ട് മാഷേ’ എന്നാണ് സി.പി.ഐ.എം അനുകൂല ഫേസ്ബുക്ക് പേജായ റെഡ് ആര്‍മിയുടെ പോസ്റ്റ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആദ്യമായാണ് ഒരു സിറ്റിങ് സീറ്റ് എല്‍.ഡി.എഫ് കൈവിടുന്നത്. എം. സ്വരാജിന്റെ സ്വീകാര്യത എല്‍.ഡി.എഫ് ഭരണവിരുദ്ധ തരംഗത്തില്‍ ഇല്ലാതായെന്നാണ് സോഷ്യല്‍ …
Read More »അടിയന്തരാവസ്ഥ കാലത്ത് ആർ.എസ്.എസുമായി സഹകരിച്ചു; എം.വി ഗോവിന്ദന്റെ പ്രസ്താവന ആയുധമാക്കാൻ യു.ഡി.എഫ്
മലപ്പുറം: അടിയന്തരാവസ്ഥാ കാലത്ത് അനിവാര്യമായ ഘട്ടം വന്നപ്പോള്‍ ആര്‍.എസ്.എസുമായി ഇടതുപക്ഷം സഹകരിച്ചിട്ടുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിലമ്പൂർ തെരഞ്ഞെടുപ്പ് തലേദിവസം വന്ന ഗോവിന്ദന്റെ പ്രസ്താവന എൽ.ഡി.എഫിനെതിരെ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങിയിരിക്കുകയാണ് യു.ഡി.എഫ്. എന്നാൽ എം.വി ഗോവിന്ദനെ തിരുത്തി എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് രംഗത്തെത്തി. അടിയന്തരാവസ്ഥ കാലത്ത് ആർ.എസ്.എസുമായല്ല ജനതാ പാർട്ടിയുമായാണ് സഹകരിച്ചതെന്ന് എം. സ്വരാജ് പറഞ്ഞു. അന്ന് ജനതാ പാർട്ടിക്ക് വർഗീയ നിലപാട് ഉണ്ടായിരുന്നില്ലെന്നും സ്വരാജ് പറഞ്ഞു. …
Read More »ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി തോറ്റത്: ആരോപണവുമായി എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: നിലമ്പൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി വി.വി പ്രകാശ് നിലമ്പൂരില്‍ തോറ്റതെന്നാണ് എം.വി ഗോവിന്ദന്റെ ആരോപണം. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ആര്യാടന്‍ ഷൗക്കത്തിനെതിരെ ആരോപണവുമായി എം.വി ഗോവിന്ദന്‍ രംഗത്തെത്തിയത്. വി.വി പ്രകാശിന്റെ മകളുടെ ഫേസ്ബുക്ക് പോസ്റ്റ് ഷൗക്കത്തിനെതിരായ ഒളിയമ്പാണെന്നും ലേഖനത്തില്‍ പറയുന്നു. ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് കഴിഞ്ഞ …
Read More »‘ദേശീയപാത നിര്‍മാണ കമ്പനികള്‍ ബി.ജെ.പിക്ക് പണം നല്‍കി’: എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: ദേശീയപാത നിര്‍മാണ കമ്പനികള്‍ ബി.ജെ.പിക്ക് പണം നല്‍കിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കരാര്‍ നല്‍കിയ കമ്പനികളില്‍ പലതും ഇലക്ടറല്‍ ബോണ്ട് കൊടുത്ത കമ്പനികളാണെന്നും എം.വി ഗോവിന്ദന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധ ദേശീയപാതകളില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രതികരണവുമായി എം.വി ഗോവിന്ദന്‍ രംഗത്തെത്തിയത്. ശാസ്ത്രീയമായ നിര്‍മാണമല്ല നടക്കുന്നതെന്നും മണ്ണിന്റെ ഉറപ്പ് പോലും പരിശോധിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഡി.പി.ആര്‍ തയ്യാറാക്കുന്നത് മുതല്‍ …
Read More »വേടനെ വനംവകുപ്പ് വേട്ടയാടിയെന്ന് എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: വേടനെതിരെ വനംവകുപ്പിന്റെ വേട്ടയാടലുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വേടനെ അറസ്റ്റ് ചെയ്തതതിലും ജാമ്യം കൊടുത്തതിലുമൊന്നും തങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമില്ല. കഞ്ചാവ് പിടിച്ചതിന് വേടന് പൊലീസിന് അവിടെ തന്നെ ജാമ്യം നല്‍കാമായിരുന്നു. എന്നാല്‍, ഇതിന് പകരം പുലിപ്പല്ല് ധരിച്ചുവെന്ന് ആരോപിച്ച് വേടനെതിരെ വനംവകുപ്പ് കേസെടുത്തത് ഗൗരവമായി പരിശോധിക്കപ്പെടേണ്ട കാര്യമാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. സുഹൃത്താണ് പുലിപ്പല്ല് നല്‍കിയതെന്ന് വേടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇത് ധരിക്കുമ്പോള്‍ ഇത്തരത്തില്‍ പ്രശ്‌നമുണ്ടാകുമെന്ന് …
Read More »