കല്‍പറ്റ: വയനാട് മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയഭൂമികളില്‍ 2020-2021ല്‍ നടന്ന അനധികൃത ഈട്ടി മുറിയുമായി ബന്ധപ്പെട്ട കേസുകളില്‍ 31 എണ്ണത്തില്‍ കെ.എല്‍.സി(കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി) നടപടികള്‍ എങ്ങുമെത്തിയില്ല. തീര്‍പ്പാക്കിയ 37 കേസുകളില്‍ കണക്കാക്കിയ പിഴ കക്ഷികളില്‍ ആരും അടച്ചില്ല. ജില്ലാ ഗവ.പ്ലീഡറും പ്രോസിക്യൂട്ടറുമായിരുന്ന അഡ്വ.ജോസഫ് മാത്യുവിന് വിവരാവകാശ നിയമപ്രകാരം വൈത്തിരി തഹസില്‍ദാരുടെ കാര്യാലയത്തില്‍നിന്നു ലഭിച്ച മറുപടിയിലാണ് ഈ വിവരം. നിയമവിരുദ്ധ ഈട്ടിമുറിയുമായി ബന്ധപ്പെട്ട് 68 കേസുകളാണ് കെ.എല്‍.സി നടപടിക്കുവിട്ടത്. …
Read More »