കാസര്‍കോട്: രാജപുരം എണ്ണപ്പാറ മൊയോലത്തെ ആദിവാസി പെണ്‍കുട്ടി എംസി രേഷ്മയുടെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു. കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാണത്തൂര്‍ സ്വദേശിയായ ബിജു പൗലോസിനെയാണ് 15 വര്‍ഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തത്. എണ്ണപ്പാറ, മൊയോലം ഉന്നതിയിലെ രാമന്‍ – കല്യാണി ദമ്പതികളുടെ മകളായിരുന്നു രേഷ്മ. പാണത്തൂര്‍, ബാപ്പുങ്കയം സ്വദേശിയും നിര്‍മ്മാണ മേഖലയിലെ കരാറുകാരനുമായ ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2010 ജൂണ്‍ ആറിനാണ് 17 …
Read More »മംഗളൂരുവിലെ ആള്‍കൂട്ട കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍;അറസ്റ്റിലായവരുടെ എണ്ണം 21 ആയി
മംഗളൂരുവിലെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ മാനസിക വെല്ലുവിളി നേരിടുന്ന മലയാളി മുസ്ലിം യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. ഒളിവില്‍ ആയിരുന്ന കെ.അനില്‍ എന്നയാളെ ഗോകക്കില്‍ നിന്നാണ് പിടികൂടിയത്. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കുഡുപ്പു അധികാരപരിധിയിലുടനീളമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ആ ദിവസത്തെ സംഭവങ്ങള്‍ പുനരാവിഷ്‌കരിക്കുകയും കൃത്യത്തില്‍ …
Read More »കര്‍ണാടകയില്‍ കൊല്ലപ്പെട്ട ബജ്‌റംഗ്ദള്‍ നേതാവ്, സൂറത്ത്കല്ലിലെ മുഹമ്മദ് ഫാസില്‍ കൊലപാതകം അടക്കം നാല് കേസുകളില്‍ പ്രതി
കര്‍ണാടകയിലെ ബജ്‌പെയില്‍ കൊല്ലപ്പെട്ട ബജ്‌റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടി കൊലപാതകം അടക്കം നാല് കേസുകളില്‍ പ്രതി. കഴിഞ്ഞ ദിവസം രാത്രി കിന്നിപ്പടവില്‍ നടുറോഡിലാണ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത്. സൂറത്ത്കല്ലിലെ മുഹമ്മദ് ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ഇയാള്‍. ഫാസില്‍ വധക്കേസില്‍ അടുത്തിടെയാണ് സുഹാസ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. മംഗളൂരുവിലെ കിന്നിപ്പടവ് ക്രോസിന് സമീപം ഷെട്ടിയും കൂട്ടുകാരും സഞ്ചരിച്ച കാര്‍ മറ്റു രണ്ടു വാഹനങ്ങളിലെത്തിയ സംഘം തടഞ്ഞ് ആക്രമിക്കുകയായിരുന്നു എന്ന് …
Read More »പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ; ഭീകരർക്കായി തിരച്ചിൽ തുടരുന്നു
ശ്രീനഗർ: തെക്കൻ കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. 20 പേർക്കാണ് പരിക്കേറ്റത്. കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെടും. എറണാകുളം ഇടപ്പള്ളി മോഡേൺ ബ്രഡിനടുത്ത് എൻ. രാമചന്ദ്രനാണ് (65) മരിച്ചത്. പഹൽഗാം മേഖലയിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്.ചൊവ്വാഴ്ച പഹൽഗാമിലെ ബൈസാരൻവാലിയിലെത്തിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഉച്ചയോടെ ഭീകരർ വെടിയുതിർത്തത്. ലശ്കർ വിഭാഗമെന്ന് കരുതപ്പെടുന്ന ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടി.ആർ.എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.കാൽനടയായോ കുതിരപ്പുറത്തോ …
Read More »അയൽവാസിയെ കൊലപ്പെടുത്തി മുങ്ങിയ പ്രതി വടകരയിൽ പിടിയിൽ
കോഴിക്കോട്: അയൽവാസിയെ കൊലപ്പെടുത്തി മുങ്ങിയ പശ്ചിമബംഗാൾ സ്വദേശിയായ പ്രതി പിടിയിൽ. വടകര ചോമ്പാലയിൽ വെച്ചാണ് പ്രതി പിടിയിലായത്. പശ്ചിമ ബംഗാൾ സ്വദേശി ജെന്നി റഹ്മാനാണ് പിടിയിലായത്. പശ്ചിമ ബംഗാളിലെ ഖണ്ട ഘോഷ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ജെന്നി റഹ്മാൻ. യുവാവിനെ കൊലപ്പെടുത്തിയ ശേഷം ജെന്നി റഹ്മാനും മാതാവും നാടുവിടുകയായിരുന്നു. കേരളത്തിലെത്തിയ പ്രതി വിവിധ സ്ഥലങ്ങളിലായി മാറി മാറി താമസിച്ച് വരികയായിരുന്നു. മാതാവ് കേരളത്തിൽ എത്തിയിട്ടില്ലെന്നാണ് പശ്ചിമബംഗാൾ …
Read More »