എം എൻ കാരശ്ശേരി ‘ചങ്ങലംപരണ്ട’ എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കേൾക്കണം. എന്താ വിശേഷം എന്നാണെങ്കിൽ, പ്രശസ്ത ഹാസ്യകാരൻ സഞ്ജയന്റെ സാങ്കൽപികഗ്രാമത്തിന്റെ പേരാണത്. അദ്ദേഹത്തിന്റെ ഹാസ്യ കഥകളെല്ലാം അരങ്ങേറുന്നത് അവിടെയാണ്. ബഷീറിന്റെ’ സ്ഥലം’ പോലെ, സഞ്ജയന്റെ സാങ്കൽപിക ദേശമാണ് ‘ചങ്ങലംപരണ്ട’. ഈ പേര് കേൾക്കുമ്പോൾ പലരും വിചാരിക്കും സഞ്ജയൻ ഉണ്ടാക്കിയ വാക്കാണ് എന്ന്. എന്നാൽ, അങ്ങനെയല്ല. വാക്ക് നേരത്തെയുണ്ട് . സംഗതി എന്താണെന്നോ? ഒരു വള്ളിച്ചെടിയുടെ പേരാണ് അത്. നമ്മുടെ പ്രധാന …
Read More »എത്രാമത്തെ ഒന്നാം പേജ്?
എം എൻ കാരശ്ശേരി തെളിമലയാളത്തിൽ എം.എൻ കാരശ്ശേരി ഒന്നാം പേജ് എന്നതിന്റെ അർത്ഥമെന്തെന്ന് ചോദിക്കുന്നത് അസംബന്ധമല്ലേ? എത്രാമത്തെ ഒന്നാം പേജ് എന്ന് ചോദിക്കുന്നതും അസംബന്ധമല്ലേ? എന്നാൽ അല്ല. ഇപ്പോഴത്തെ സ്ഥിതി നോക്കുക. നമ്മുടെ പ്രമുഖ പത്രങ്ങളായ മാതൃഭൂമിയും മലയാള മനോരമയും നോക്കുക. ചില ദിവസങ്ങളിൽ ‘രണ്ട് ഒന്നാം പേജ്’ കാണും. ശരിയല്ലേ? ഒന്നാം പേജിലെ പരസ്യത്തിന് നിരക്ക് കൂടും. കൂടിയ നിരക്ക് മൂന്ന് കൂട്ടരിൽ നിന്ന് ഈടാക്കാം. ചില സ്ഥാപനങ്ങൾ …
Read More »ഗാന്ധി കുടുംബമോ?
അധികാരാസക്തി തീരെ ഇല്ലാതിരുന്ന പാവം ഗാന്ധിജിയെ ഈ മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയാലോ? എം എൻ കാരശ്ശേരി നെഹ്റു, നെഹ്റുവിന്റെ ഏക പുത്രി ഇന്ദിര, അവരുടെ മക്കൾ രാജീവ്, സജ്ഞയ് , അവരുടെ പത്നിമാർ സോണിയ, മനേക . ഇവർക്ക് പിറന്ന മക്കൾ രാഹുൽ. പ്രിയങ്ക, വരുൺ_ ഈ കുടുംബത്തെ നാട്ടുകാരും മാധ്യമങ്ങളും വിളിക്കുന്നത് ‘ ഗാന്ധി കുടുംബം’ എന്നാണ്. പിന്നെ ഈ വിളി എങ്ങനെ വന്നു? ഇന്ദിരയുടെ ഭർത്താവ് ഫിറോസ് …
Read More »
DeToor reflective wanderings…