20 ദിവസം കൊണ്ട് 250 കോടിയെന്ന മിന്നും നേട്ടവുമായി കല്യാണി ചിത്രം ലോകയുടെ മുന്നേറ്റം തുടരുന്നു. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സ് ലോകയിലെ ആദ്യ ചിത്രം ലോക- ചാപ്റ്റര്‍ 1 ചന്ദ്രയാണ് ഇപ്പോള്‍ റിലീസായിരിക്കുന്നത്. ആദ്യ ദിവസം മുതല്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിയിരിക്കുന്നത്. ട്രാക്കിംങ് സൈറ്റായ സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് പ്രകാരം ചിത്രം ഇതുവരെ 257 കോടി നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള കളക്ഷന്‍ …
Read More »താരസംഘടനയെ ഇനി വനിതകള്‍ നയിക്കും; ശ്വേത മേനോന്‍ പുതിയ പ്രസിഡന്റ്
കൊച്ചി: താരസംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. വാശിയേറിയ മത്സരത്തില്‍ നടന്‍ ദേവനെ പരാജയപ്പെടുത്തി നടി ശ്വേത മേനോന്‍ പുതിയ പ്രസിഡന്റായി. മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു വനിത അമ്മയുടെ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. നടന്‍ രവീന്ദ്രനെ പരാജയപ്പെടുത്തി നടി കുക്കു പരമേശ്വരന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അമ്മയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. ലക്ഷ്മി പ്രിയയും ജയന്‍ ചേര്‍ത്തലയുമാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍. നേരത്തേ അന്‍സിബ ഹസന്‍ …
Read More »ഫെയ്സ്ബുക്കിൽ എഴുതിയത് ആധുനിക കവിതയെന്ന് വിനായകൻ; പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു
കൊച്ചി: സമൂഹ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി അധിക്ഷേപ പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയില്‍ നടന്‍ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചി സൈബര്‍ പൊലീസാണ് നടനെ ചോദ്യംചെയ്തത്. ഫെയ്സ്ബുക്കിൽ താൻ കവിതയാണ് എഴുതിയതെന്നാണ് വിനായകൻ അന്വേഷണ സംഘത്തോട് പറഞ്ഞത്. തുടർന്ന് കേസെടുക്കാന്‍ വകുപ്പില്ലെന്ന് കണ്ട് നടനെ പൊലീസ് വിട്ടയച്ചു. വി എസ് അച്യുതാനന്ദന്‍ മരിച്ച ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഇട്ട പോസ്റ്റിന്റെ പേരിലായിരുന്നു ചോദ്യംചെയ്യല്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജിസോ ജോസഫ് …
Read More »പ്രംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
തിരുവനന്തപുരം: പ്രംനസീറിന്റെ മകനും നടനുമായ ഷാനവാസ് (70) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.50ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 5ന് പാളയം മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍. മലയാള സിനിമ രംഗത്ത് നായക- വില്ലന്‍ വേഷങ്ങളില്‍ സജീവ സാന്നിധ്യമായി തിളങ്ങിയിരുന്ന നടനായിരുന്നു ഷാനവാസ്. മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1981 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന …
Read More »‘വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ട് കാര്യമില്ല; ഹൃദയ വികാസമുണ്ടാകണം’; അടൂരിനെ പരോക്ഷമായി വിമര്‍ശിച്ച് ഉന്നത വിദ്യഭ്യാസ മന്ത്രി
കോഴിക്കോട്: സിനിമാ കോണ്‍ക്ലേവിലെ ചലച്ചിത്ര പ്രവര്‍ത്തകന്‍ അടൂരിന്റെ അധിക്ഷേപകരമായ പരാമര്‍ശത്തിനെതിരെ ഉന്നത വിദ്യഭ്യാസ മന്ത്രി. ‘വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ട് കാര്യമില്ല; ഹൃദയ വികാസമുണ്ടാകണം. മനുഷ്യനാകണം’ എന്നായിരുന്നു മന്ത്രി ബിന്ദുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിലായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിങ് കൊടുക്കണമെന്ന് അടൂര്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് …
Read More »ദളിതര്‍ക്കും സ്ത്രീകള്‍ക്കും സിനിമയ്ക്ക് പണം നല്‍കും മുമ്പ് പരിശീലനം നല്‍കണം: അധിക്ഷേപ പരാമര്‍ശവുമായി അടൂര്‍
തിരുവനന്തപുരം: സിനിമ നിര്‍മാണത്തിനായി സ്ത്രീകള്‍ക്കും ദളിതര്‍ക്കും പണം നല്‍കും മുന്‍പ് പരിശീലനം നല്‍കണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍. ‘സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. മൂന്ന് മാസത്തെ പരിശീലനം നല്‍കണം. അവര്‍ക്ക് മൂന്ന് മാസം വിദഗ്ധരുടെ പരിശീലനം നല്‍കണം. തുടങ്ങിയവയായിരുന്നു അടൂരിന്റെ പരാമര്‍ശം. തിരുവനന്തപുരത്ത് നടക്കുന്ന സിനിമ …
Read More »രണ്ട് ദിവസം കൊണ്ട് അഞ്ചരക്കോടിയിലധികം കളക്ഷന്‍; സൂപ്പര്‍ ഹിറ്റിലേക്ക് ‘സുമതി വളവ്’
ഹൊറര്‍ ഫാമിലി തീമില്‍ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ‘സുമതി വളവ്’ സൂപ്പര്‍ ഹിറ്റിലേക്ക്. ചിത്രം റിലീസ് ചെയ്ത് രണ്ട് ദിവസം കഴിയുമ്പോള്‍ അഞ്ചരക്കോടിക്ക് മുകളിലാണ് സിനിമയുടെ കളക്ഷന്‍. കേരളത്തില്‍ നിന്നുമാത്രം രണ്ടു കോടിയിലധികം രൂപ കളക്ഷനുണ്ട്. രണ്ടാംദിവസവും ഹൗസ് ഫുള്‍ ആയാണ് ചിത്രം ഓടിയത്. അഡീഷണല്‍ ഷോകളും ഹൗസ് ഫുള്‍ ആയിരുന്നു. അര്‍ജുന്‍ അശോകന്‍, മാളവിക മനോജ്, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് …
Read More »ജെ.സി ഡാനിയേല്‍ പുരസ്‌കാരം വേടന്; ഫെമിനിച്ചി ഫാത്തിമ മികച്ച സിനിമ
തിരുവനന്തപുരം: 16ാമത് ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച ചിത്രം. മഞ്ഞുമ്മല്‍ ബോയ്‌സ് ഒരുക്കിയ ചിദംബരം മികച്ച സംവിധായകനായി. മികച്ച ഗായകനുള്ള അവാര്‍ഡ് വേടന്‍ (മഞ്ഞുമ്മല്‍ ബോയ്‌സ്, കൊണ്ടല്‍) നേടി. ആസിഫ് അലി, ചിന്നു ചാന്ദ്‌നി എന്നിവര്‍ മികച്ച നടീനടന്മാര്‍ക്കുള്ള അവാര്‍ഡ് നേടി. സംവിധായകന്‍ ആര്‍.ശരത് ചെയര്‍മാനും വിനു എബ്രഹാം, ഉണ്ണി പ്രണവ്, വി.സി ജോസഫ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് …
Read More »മലയാളികളുടെ വാനമ്പാടി; കെ.എസ് ചിത്രയ്ക്കിന്ന് 62-ാം പിറന്നാള്‍
കോഴിക്കോട്: കെ.എസ് ചിത്ര എന്ന പേരിന് മുന്‍പിലോ പിന്‍പിലോ എന്തെങ്കിലും അലങ്കാരങ്ങള്‍ വേണമെന്ന് തോന്നുന്നില്ല. മലയാളികളികളുടെ നെഞ്ചിലെ സ്വകാര്യ അഹങ്കാരമാണ് ചിത്രച്ചേച്ചി എന്ന് പറയാം. അത്രയേറെ ആരാധകരാണ് അവരുടെ പാട്ടുകള്‍ക്കുള്ളത്. സംഗീതലോകത്ത് കഴിവിന്റേയും വിനയത്തിന്റേയും പര്യായമായി കരുതപ്പെടുന്ന ചിത്രച്ചേച്ചിക്ക് ഇന്ന് 62ാം പിറന്നാളാണ്. പുതിയത്, പഴയത് തലമുറ വ്യത്യാസമില്ലാതെ എല്ലാവരും നെഞ്ചേറ്റിയ സ്വരമാണ് ചിത്രച്ചേച്ചിയുടേത്. 1963 ജൂലൈ 27ന് തിരുവനന്തപുരത്ത് കരമന കൃഷ്ണന്‍ നായരുടേയും ശാന്തകുമാരിയുടേയും മകളായാണ് ജനനം. ആദ്യഗുരു …
Read More »പര്‍ദ്ദയിട്ട് പത്രിക സമര്‍പ്പിക്കാനെത്തി സാന്ദ്രതോമസ്; തുറിച്ചു നോട്ടം ഒഴിവാക്കാനെന്ന് വിശദീകരണം
കൊച്ചി: നിര്‍മാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാന്‍ സാന്ദ്ര തോമസെത്തിയത് പര്‍ദ്ദ ധരിച്ച്. ചില ആളുകളുടെ തുറിച്ചുനോട്ടം ഒഴിവാക്കാനാണ് പര്‍ദ്ദ ധരിച്ചതെന്നും പ്രതിഷേധത്തിന്റെ ഭാഗമാണിതെന്നുമാണ് സാന്ദ്ര പ്രതികരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സാന്ദ്ര പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നോമിനേഷന്‍ സമര്‍പ്പിച്ചത്. സംഘടന പുരുഷന്മാരുടെ കുത്തകയാണെന്നും പോലീസ് കുറ്റപത്രം നല്‍കിയവരാണ് അധികാരത്തിലുള്ളതെന്നും സാന്ദ്ര പറഞ്ഞു. സംഘടന കുറച്ചുകാലമായി ചില ആളുകളുടെ കുത്തകയാക്കി വച്ചിരിക്കുകയാണെന്നും സംഘടനയ്‌ക്കെതിരേയുള്ള പ്രതിഷേധ സൂചകമായാണ് മത്സരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. തന്നെ അപമാനിച്ചവരെ …
Read More »
DeToor reflective wanderings…