തൃശ്ശൂര്‍: കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തെ ന്യായീകരിച്ച് സി.പി.ഐ.എം ജില്ല സെക്രട്ടറി കെ.വി അബ്ദുള്‍ ഖാദര്‍. ‘പോലീസിനെ കയ്യേറ്റം ചെയ്തയാളെ തടവി ബിരിയാണി വാങ്ങിക്കൊടുക്കുമെന്ന് കരുതുന്നത് ശരിയാണോ?’ എന്നായിരുന്നു ജില്ല സെക്രട്ടറിയുടെ പ്രതികരണം. കുന്നംകുളത്ത് കസ്റ്റഡി മര്‍ദ്ദനത്തിനിരയായ കോണ്‍ഗ്രസ് നേതാവ് സുജിത്തിന്റെ വിവാഹത്തെ മുന്‍നിര്‍ത്തി മാധ്യമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് അബ്ദുള്‍ ഖാദര്‍ ഉയര്‍ത്തിയത്. ‘സ്വാതന്ത്ര്യ സമരസേനാനിയുടേത് പോലെയാണ് കുന്നംകുളത്തെ വിവാഹം എന്നായിരുന്നു കെ.വി അബ്ദുള്‍ ഖാദറിന്റെ വിമര്‍ശനം. ഖത്തറിനെതിരെ ഇസ്രയേല്‍ നടത്തിയ …
Read More »കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം: നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: കുന്നംകുളം കസ്റ്റഡി മര്‍ദ്ദനക്കേസില്‍ ആരോപണവിധേയരായ നാലു പോലീസുകാരേയും സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐ നൂഹ്‌മാന്‍, സീനിയര്‍ സിപിഒ ശശീന്ദ്രന്‍, സിപിഒമാരായ സജീവന്‍, സന്ദീപ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. തൃശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ ഐ ജി വകുപ്പ് തല പുനരന്വേഷണത്തിനും ഉത്തരവിട്ടു. കുറ്റക്കാരായ മുഴുവന്‍ പോലീസുകാരേയും പിരിച്ചുവിടണമെന്നാണ് മര്‍ദ്ദനത്തിനിരയായ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സുജിത്തും പ്രതിപക്ഷവും ആവശ്യപ്പെടുന്നത്. അതേസമയം, മര്‍ദനത്തില്‍ പങ്കുണ്ടെന്ന് സുജിത്ത് ആരോപിക്കുന്ന …
Read More »കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം: പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി തുടരാമെന്ന് നിയമോപദേശം; കടുത്ത നടപടി ഉണ്ടായേക്കും
തൃശൂര്‍: കുന്നംകുളം കസ്റ്റഡി മര്‍ദന കേസില്‍ വകുപ്പുതല നടപടികള്‍ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. തരംതാഴ്ത്തലോ പിരിച്ചുവിടലോ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിലവില്‍ പ്രതിപ്പട്ടികയിലുള്ള നാല് ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്യാന്‍ തൃശൂര്‍ റേഞ്ച് ഡിഐജി ഉത്തരമേഖല ഐജിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഡിഐജി ഹരിശങ്കറാണ് ഉത്തമേഖല ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. അച്ചടക്ക നടപടി പുനപരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. എസ് ഐ നൂഹ്‌മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. സംഭവത്തില്‍ …
Read More »കസ്റ്റഡി മർദ്ദനം: ‘പ്രതികളായ പോലീസുകാർ കാക്കിയിട്ട് പുറത്തു നടക്കില്ല’ – വി.ഡി സതീശൻ
തൃശ്ശൂർ: കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് ക്രൂരമർദനത്തിന് ഇരയായതിൽ പോലീസിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. കോൺഗ്രസുകാരനെ മർദ്ദിച്ച നാലു ഉദ്യോഗസ്ഥരും കാക്കി ധരിച്ച് വീടിന് പുറത്തിറങ്ങില്ലെന്നും നടപടിയെടുത്തില്ലെങ്കിൽ കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമരം കോൺഗ്രസ് നടത്തുമെന്നുമായിരുന്നു പ്രതിപക്ഷ നേ താവിൻ്റെ പ്രതികരണം. മർദ്ദനത്തിനിരയായ കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ നേരിട്ടെത്തി ആശ്വസിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു സതീശൻ. മുന്നോട്ടുള്ള പോരാട്ടങ്ങൾക്ക് പാർട്ടിയും താനും …
Read More »
DeToor reflective wanderings…