Friday , February 13 2026, 3:09 am

Tag Archives: KSRTC

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിന് വീണ്ടും ബലക്ഷയ പരിശോധന

കോഴിക്കോട്: കോടികള്‍ മുടക്കി നിര്‍മിച്ച കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിന്റെ ബലക്ഷയം പരിശോധിക്കാന്‍ വിദഗ്ധ സംഘം നാളെ, ചൊവ്വാഴ്ച എത്തും. മദ്രാസ് ഐ.ഐ.ടി സംഘം ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയ കെട്ടിടം തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെ വിദഗ്ധ സംഘം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന ജൂലൈ 28ലെ ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംഘം എത്തുന്നത്. കെട്ടിടം അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ച് കൈമാറിയിട്ടില്ലെന്ന് കാണിച്ച് പാട്ടക്കാരായ അലിഫ് ബില്‍ഡേഴ്‌സ് നല്‍കിയ കേസ് പരിഗണിക്കുന്നതിനിടെ ഹരജിക്കാരുടെ തന്നെ …

Read More »

പാലിയേക്കര ടോള്‍ വിലക്കില്‍ കെഎസ്ആര്‍ടിസിയുടെ ലാഭം ഒരുകോടിക്കടുത്ത്

തൃശൂര്‍: പാലിയേക്കരയില്‍ ഹൈക്കോടതി വിധിയെ തുടര്‍ന്ന് ടോള്‍ പിരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കേരള എസ്.ആര്‍.ടി.സിയുടെ ലാഭം ഒരുകോടിക്കടുത്ത്. പ്രതിമാസം നിശ്ചിത തുക ടോള്‍ ഇനത്തില്‍ കമ്പനി പാലിയേക്കരയിലെ കരാര്‍ കമ്പനിക്ക് നല്‍കുന്നുണ്ട്. ഒക്ടോബര്‍ ആറിന് ടോള്‍ വിലക്ക് വന്നതോടെ ഒരു ബസിനു മാത്രം ഒരുമാസത്തേക്ക് 7310 രൂപയാണ് കേരള എസ്.ആര്‍.ടി.സി ലാഭിച്ചത്. പ്രതിദിനം ശരാശരി 800 ബസുകള്‍വീതം ഈ പാതയിലൂടെ ഇപ്പോള്‍ കടന്നുപോകുന്നുണ്ട്. ഇതില്‍ 20 ശതമാനത്തില്‍ താഴെ മാത്രമാണ് …

Read More »

40 വര്‍ഷത്തിനു ശേഷം 1.57 കോടി ലാഭമുണ്ടാക്കി കെ.എസ്.ആര്‍.ടി.സി

കൊല്ലം: ഒടുവില്‍ കെ.എസ്.ആര്‍.ടിസിയില്‍ നിന്നും ശുഭ വാര്‍ത്തയെത്തി. 40 വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പനി ലാഭത്തിലായതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ അറിയിച്ചു. ടിക്കറ്റ് വില്‍പ്പനയിലൂടെയും അല്ലാതെയുമായി 1.57 കോടി രൂപയാണ് ലാഭമായി കമ്പനിക്ക് ലഭിച്ചത്. പത്തനാപുരം യൂണിറ്റിലേക്ക് പുതുതായി അനുവദിച്ച 10 ബ്രാന്‍ഡഡ് ബസുകളുടേയും വിവിധ ഗ്രാമീണ്‍, അന്തര്‍ സംസ്ഥാന സര്‍വീസുകളുടേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 10.19 കോടി രൂപ വരുമാനമാണ് ടിക്കറ്റ് ഇനത്തില്‍ കമ്പനിക്ക് …

Read More »

‘ആവേശം നിറച്ച് മന്ത്രി ഗണേഷ്‌കുമാറിന്റെ ബോണസ് പ്രഖ്യാപനം’; ഒടുവില്‍ ബോണസ് ലഭിക്കുന്നത് 10ല്‍ താഴെ പേര്‍ക്ക് മാത്രം

തിരുവനന്തപുരം: ഏറെക്കാലത്തിന് ശേഷം കെ.എസ്.ആര്‍.ടി.സിയില്‍ ബോണസ് പ്രഖ്യാപിച്ചപ്പോള്‍ ഏറെ കയ്യടികളോടെയാണ് തീരുമാനത്തെ തൊഴിലാളികള്‍ വരവേറ്റത്. എന്നാല്‍ കാത്തിരുന്ന ബോണസിന് അര്‍ഹതയുള്ളവരുടെ ലിസ്റ്റ് വന്നപ്പോള്‍ 10ല്‍ താഴെ പേര്‍ക്ക് മാത്രമേ ബോണസ് ലഭിക്കുകയുള്ളൂ. കഴിഞ്ഞ ട്രാന്‍സ്‌പോ പ്രദര്‍ശന വേദിയിലാണ് ഇത്തവണ ഓണ ശമ്പളത്തിനൊപ്പം ബോണസും ലഭിക്കുമെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചത്. 7000 രൂപ വീതമാണ് ബോണസ് ലഭിക്കുക.

Read More »

ഓണം: ബാംഗ്ലൂരിലേക്ക് പ്രതിദിനം 19 ബസുകള്‍ കൂടി അനുവദിച്ച് കേരള ആര്‍ടിസി

തിരുവനന്തപുരം: ഓണക്കാലത്തെ ബാംഗ്ലൂര്‍ റൂട്ടിലുള്ള യാത്രാ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കൂടുതല്‍ ബസുകള്‍ അനുവദിച്ച് കേരള ആര്‍ടിസി. പ്രതിദിനം 19 ബസുകള്‍ കൂടി അധികമായി ലഭ്യമാക്കുമെന്ന് കേരള ആര്‍ടിസി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തേ അനുവദിച്ച 20 സ്‌പെഷല്‍ ബസുകള്‍ക്ക് പുറമേയാണിത്. ബുക്കിങ് അടുത്ത ദിവസം മുതല്‍ ആരംഭിക്കും. ഓണക്കാലത്തോട് അനുബന്ധിച്ച് നിരത്തിലിറക്കിയ പുത്തന്‍ ബസുകളുടെ ഫ്‌ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു. ഇവയുടെ കന്നി സര്‍വീസാണ് ബാംഗ്ലുരിലേക്ക് നടത്തുന്നത്. ഓണം അടുത്തതോടെ …

Read More »

തൃശൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് 30 ഓളം പേര്‍ക്ക് പരിക്ക്

തൃശൂര്‍: സംസ്ഥാന പാതയില്‍ ഉദുവടിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച വൈകുന്നേരം 6.45ഓടെ വാഴക്കോട്- പ്ലാഴി സംസ്ഥാന പാതയില്‍ ഉദുവടി-ചിറങ്കോണം ഇറക്കത്തിലാണ് അപകടം. ഡ്രൈവറുള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. തൃശൂര്‍-മണ്ണാര്‍ക്കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തിരുവില്വാമല-തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന അരുവേലിക്കല്‍ എന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. കെഎസ്ആര്‍ടിസി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിര്‍ ദിശയില്‍ വന്ന ബസില്‍ …

Read More »

‘നാളത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുക്കും’; ഗതാഗത മന്ത്രിയുടെ നിര്‍ദേശം തള്ളി കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍

തിരുവനന്തപുരം: ദേശീയ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രിയുടെ നിര്‍ദേശം തള്ളി കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍. നാളത്തെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സി.ഐ.ടി.യു, ടി.ഡി.എഫ് യൂണിയനുകള്‍ അറിയിച്ചു. രണ്ടാഴ്ചയ്ക്കുമുമ്പ് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും സംഘടനകള്‍ വ്യക്തമാക്കി. പണിമുടക്ക് ദിവസം കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.  

Read More »

കല്യാണ ട്രിപ്പും വേണമെങ്കിൽ ഓടും; നിരക്കുകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: ചെലവ് കുറച്ച് അധിക വരുമാനം നേടുന്നതിന് നിലവിൽ ലഭ്യമായ സ്പെയർ ബസുകൾ ഫലപ്രദമായി ഉപയോഗിക്കാൻ കെ.എസ്.ആർ.ടി.സി. ഇതുവഴി കുറഞ്ഞ ചിലവിൽ സാധാരണക്കാർക്ക് വേണ്ടി ചാർട്ടേഡ് ട്രിപ്പ് ഒരുക്കി നൽകാനാണ് തീരുമാനം. കല്ല്യാണങ്ങൾക്കും മറ്റ് സ്വകാര്യപരി പാടികൾക്കും കുറഞ്ഞ നിരക്കിൽ ചാർട്ടേർഡ് ട്രിപ്പുകൾ നൽകുമെന്നാണ് കെ.എസ്.ആർ.ടി.സി അറിയിച്ചത്. ബസുകൾ അറ്റകുറ്റപ്പണി നടത്തി നിരത്തിൽ ഇറക്കിയതോടെയാണ് കൂടുതൽ ബസുകൾ സ്വകാര്യ ട്രിപ്പിന് ലഭ്യമായത്. ഇതുപ്രകാരം നാല് മണിക്കൂർ ദൈർഘ്യമുള്ള 40 കിലോമീറ്റർ …

Read More »

മേയ്ദിനം; തൊഴിലാളി ദിനത്തില്‍ ശമ്പളം നല്‍കി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: തൊഴിലാളി ദിനത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കി കെ.എസ്.ആര്‍.ടി.സി. മേയ് ദിനത്തില്‍ ഇരുപത്തി രണ്ടായിരത്തില്‍പ്പരം ജീവനക്കാരിലേക്കാണ് ശമ്പളം എത്തുക. എഴുപത്തിയഞ്ചു കോടി ആറു ലക്ഷം രൂപ ഇതിനായി അനുവദിച്ചത്. മേയ്ദിന സമ്മാനം എന്ന തലക്കെട്ടോടെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഗതാഗത മന്ത്രിയാണ് ശമ്പളം നല്‍കിയ വിവരം പങ്കുവെച്ചത്. ജീവനക്കാരുടെ ശമ്പളം ഒന്നാം തീയതി തന്നെ ഒറ്റത്തവണയായി നല്‍കുമെന്ന് ഗതാഗത വകുപ്പ് ഉറപ്പ് നല്‍കിയിരുന്നു. മന്ത്രിയുടെ കുറിപ്പ്: ‘ലോക തൊഴിലാളി ദിനത്തില്‍ കെ.എസ്.ആര്‍.ടി.സി …

Read More »