Monday , November 10 2025, 1:11 am

Tag Archives: KONDOTTY

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ച് കത്തിയമര്‍ന്നു; യാത്രക്കാരെല്ലാവരും സുരക്ഷിതര്‍

കൊണ്ടോട്ടി: കൊണ്ടോട്ടിക്കടുത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ച് ബസ് പൂര്‍ണമായി കത്തി നശിച്ചു. പാലക്കാട് – കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സന എന്ന ബസാണ് അപകടത്തില്‍ പെട്ടത്. ബസില്‍ നിന്നും പുക ഉയര്‍ന്ന ഉടന്‍തന്നെ ജീവനക്കാര്‍ യാത്രക്കാരെ മാറ്റിയിരുന്നു. കൊണ്ടോട്ടി എയര്‍പോര്‍ട്ട് ജങ്ഷനു സമീപം കൊളത്തൂരില്‍വെച്ചാണ് അപകടമുണ്ടായത്. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്ന് പോലീസും അഗ്നിരക്ഷാ സംഘവും അറിയിച്ചു. നാട്ടുകാരും അഗ്‌നിരക്ഷാ സേനാ അംഗങ്ങളും ചേര്‍ന്നാണ് തീ അണച്ചത്. …

Read More »

കൊണ്ടോട്ടിയില്‍ വന്‍ കുഴല്‍പ്പണ വേട്ട; കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചത് ഒരു കോടി 91 ലക്ഷം രൂപ

മലപ്പുറം: ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന രേഖകളില്ലാത്ത 1,91,48,000 രൂപയുമായി 2 പേര്‍ കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. മലപ്പുറം മങ്കട പനങ്ങാങ്ങര സ്വദേശി പൂളക്കല്‍ തസ്ലിം ആരിഫ് (38), മലപ്പുറം മുണ്ടുപറമ്പ് വടക്കീടന്‍ മുഹമ്മദ് ഹനീഫ (37) എന്നിവരാണ് പിടിയിലായത്. കാറിന്റെ സീറ്റിനോട് ചേര്‍ന്ന് മൂന്ന് രഹസ്യ അറകളിലാണ് കുഴല്‍പ്പണം ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത പണവും കാറും കോടതിക്ക് കൈമാറും.  

Read More »