തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ ബി.എ ഇംഗ്ലീഷ് സിലബസില്‍ ചാറ്റ് ജിപിടി കവിത ഉള്‍പ്പെടുത്തിയതില്‍ വിശദീകരണം ചോദിച്ച് വൈസ് ചാന്‍സലര്‍. നാലാംവര്‍ഷ ബിഎ ഇംഗ്ലീഷിന്റെ ഒന്നാം സെമസ്റ്റര്‍ സിലബസിലാണ് പാബ്ലോ നെരൂദയുടെ പേരില്‍ എഐ ടൂളുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ കവിത ഇടംപിടിച്ചത്. ഏത് സാഹചര്യത്തിലാണ് ഇത്തരത്തില്‍ കവിത ഇടംപിടിച്ചതെന്ന് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കണം. ‘ഇംഗ്ലീഷ് യു ആര്‍ എ ലാംഗ്വേജ്’ എന്ന കവിതയാണ് വിവാദമായത്. കവിതയെ ആസ്പദമാക്കി …
Read More »കേരള: രജിസ്ട്രാറുടെ ശമ്പളം തടഞ്ഞുവയ്ക്കാന്‍ വിസിയുടെ നിര്‍ദേശം
തിരുവനന്തപുരം: സസ്‌പെന്‍ഷനിലായ കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.കെ.എസ് അനില്‍കുമാറിന്റെ ശമ്പളം തടഞ്ഞുവയ്ക്കാന്‍ വിസിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച് ഫിനാന്‍സ് ഓഫീസര്‍ക്ക് വിസി ഡോ.മോഹനന്‍ കുന്നുമ്മല്‍ നിര്‍ദേശം നല്‍കി. സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ ഗവര്‍ണറോട് അനാദരവ് കാണിച്ചെന്നു കാട്ടി വിസി രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത് പിന്നീട് വിസിയും സിന്‍ഡിക്കേറ്റും തമ്മിലുള്ള തുറന്ന യുദ്ധത്തിലേക്ക് നയിച്ചു. ജൂലൈ രണ്ടിനാണ് വിസിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്. ജൂലൈ 6ന് …
Read More »കേരള യൂണിവേഴ്‌സിറ്റി വിസിയെ അനുകൂലിച്ച് പ്രൊ.രാജന്‍ഗുരുക്കള്‍; സിന്‍ഡിക്കേറ്റിനെതിരെ രൂക്ഷവിമര്‍ശനം
തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയില്‍ വിസിയും സിന്‍ഡിക്കേറ്റും തമ്മിലുള്ള അസ്വാരസ്യം നിലനില്‍ക്കേ നിലപാട് വ്യക്തമാക്കി ഉന്നത വിദ്യഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ.രാജന്‍ ഗുരുക്കള്‍. വിഷയത്തില്‍ സിന്‍ഡിക്കേറ്റിന്റെ നിലപാടുകളെ തള്ളിയും വിസിയെ അനുകൂലിച്ചും ദി ഹിന്ദുവിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. സര്‍വകലാശാലയിലെ വിസി അധ്യക്ഷനായ എക്‌സിക്യൂട്ടീവ് സമിതിയാണ് സിന്‍സിഡിക്കേറ്റ്. വിസിയില്ലാതെ സിന്‍ഡിക്കേറ്റിന് നിയമപരമായോ പ്രാവര്‍ത്തികമായോ നിലനില്‍പില്ല. യൂണിവേഴ്‌സിറ്റി നിയമങ്ങളേയും സ്റ്റാറ്റിയൂട്ടുകളേയും കുറിച്ച് സിന്‍ഡിക്കേറ്റിനുള്ള ധാരണക്കുറവുകളാണ് സര്‍വകലാശാലയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും …
Read More »
DeToor reflective wanderings…