Thursday , January 15 2026, 5:17 pm

Tag Archives: health

ആരോഗ്യ മേഖലയിലെ പ്രതിസന്ധി: ധനവകുപ്പ് 100 കോടി ഇടക്കാല ധനസഹായം അനുവദിച്ചു

തിരുവനന്തപുരം: ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാനും വിതരണക്കാര്‍ക്കുള്ള കുടിശ്ശിക തീർക്കാനുമായി ധനവകുപ്പ് 100 കോടി രൂപ അനുവദിച്ചു. 65 കോടി രൂപ സർക്കാർ ആശുപത്രികൾക്കും 35 കോടി രൂപ സ്വകാര്യ ആശുപത്രികൾക്കും നൽകും. മെഡിക്കൽ കോളജുകളിൽ ഉപകരണ ക്ഷാമവും മരുന്ന് ക്ഷാമവും നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി കുടിശ്ശിക തീർക്കാനായി കെഎംഎസ്എല്ലിനും കാരുണ്യ സുരക്ഷ പദ്ധതിക്കും കൂടിയായാണ് ധനവകുപ്പ് ഇടക്കാല തുക അനുവദിച്ചത്. 50 കോടി രൂപയാണ് കെഎംഎസ്‍സിഎല്ലിന് അനുവദിച്ചത്. …

Read More »

അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് രണ്ട് മരണംകൂടി സ്ഥിരീകരിച്ചു

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് രണ്ടു മരണംകൂടി സ്ഥിരീകരിച്ചു. ഈമാസം 11-ാം തീയതി നടന്ന മരണങ്ങളാണ് അമീബിക് രോഗബാധ മൂലമാണെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ 52 കാരിയും കൊല്ലത്ത് 91 കാരനുമാണ് മരണപ്പെട്ടത്. ഇതോടെ രോഗബാധ മൂലം ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 19 ആയി. സംസ്ഥാനത്ത് ഇതുവരെ 62 പേര്‍ക്ക് രോഗബാധ ഉണ്ടായെന്നാണ് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. ഇന്നലെ രണ്ട് പേര്‍ക്ക് രോഗം …

Read More »

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഗുരുതര പിഴവെന്ന് പരാതി; ശസ്ത്രക്രിയക്കിടെ മറന്നുവച്ച ട്യൂബുമായി യുവതി നരകിച്ചത് 2 വർഷത്തോളം

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നാരോപിച്ച് യുവതിയും കുടുംബവും രംഗത്ത്. മലയിൻകീഴ് സ്വദേശിനി സുമയ്യയും കുടുംബവുമാണ് പരാതിക്കാർ. 2023 ൽ തൈറോയ്ഡ് ശസ്ത്രക്രിയക്ക് ജനറൽ ആശുപത്രിയിൽ സുമയ്യ എത്തിയിരുന്നു. ഡോ.രാജീവ് കുമാറാണ് റോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കുശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നുകളും നൽകാനായി സെൻട്രൽ ലൈനിട്ടു. ഇതിൻ്റെ ഗൈഡ് വയർ വയറ്റിൽ കുടുങ്ങി എന്നാണ് യുവതിയുടെ പരാതി. സുമയ്യയുടെ …

Read More »

അടുപ്പില്‍ തിളയ്ക്കുന്നത് വെളിച്ചെണ്ണ തന്നെയാണോ? ഇന്ന് സംസ്ഥാന വ്യാപകമായി പിടിച്ചെടുത്തത് 4513 ലിറ്റര്‍ വെളിച്ചെണ്ണ

കോഴിക്കോട്: വെളിച്ചെണ്ണ വില റോക്കറ്റു പോലെ ഉയരുമ്പോള്‍ വിപണിയില്‍ മായം ചേര്‍ന്ന എണ്ണകളുടെ വിപണനവും തകൃതിയായി നടക്കുകയാണ്. വെളിച്ചെണ്ണയുടെ അതേ മണത്തിലും നിറത്തിലും വെളിച്ചെണ്ണയെ തോല്‍പിക്കുന്ന ലുക്കുമായി വ്യാജ എണ്ണകളും സുലഭമാണ്. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായുള്ള മിന്നല്‍ പരിശോധനയില്‍ ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിച്ചെടുത്തത് 4513 ലിറ്റര്‍ വെളിച്ചെണ്ണയാണ്. 7 ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ …

Read More »

സെപ്തംബര്‍ 1 മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒ.പി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ വരുന്നു. സെപ്തംബര്‍ ഒന്നുമുതല്‍ വയോജനങ്ങള്‍ക്കായി പ്രത്യേക ഒ.പി കൗണ്ടര്‍ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജാണ് അറിയിച്ചത്. താലൂക്ക്, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ്, ജില്ലാ, ജനറല്‍ ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളിലാണ് പ്രത്യേക ഒപി കൗണ്ടറുകള്‍ സജ്ജീകരിക്കുക. ഏപ്രില്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ഒ.പി രജിസ്‌ട്രേഷന്‍ ആരംഭിച്ചതിനു ശേഷമുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണിത്. ആശുപത്രിയില്‍ ക്യൂ നില്‍ക്കാതെ ക്യുആര്‍ …

Read More »

അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി: ആരോഗ്യമന്ത്രി

തിരുവനന്തപുരം: അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 444 ഡോക്ടര്‍മാര്‍ക്കെതിരെയും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത 157 ഡോക്ടര്‍മാര്‍ക്കെതിരെയുമാണ് നടപടി സ്വീകരിക്കുന്നത്. പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത 3 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 81 പേരെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പിരിച്ചുവിട്ടിരുന്നു. ഇതിനു പുറമെ കഴിഞ്ഞ ദിവസം മെഡിക്കല്‍ വിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ പിരിച്ചുവിട്ടതായി …

Read More »

മെഡിക്കല്‍ കോളജില്‍ ജീവന്‍രക്ഷാ ഉപകരണം കാണാതായെന്ന് ആരോഗ്യമന്ത്രി; ഡോ.ഹാരിസിനെ കുടുക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശശി തരൂര്‍ എംപിയുടെ ഫണ്ടുപയോഗിച്ച് വാങ്ങിയ ഉപകരണം കാണാനില്ലെന്ന് ആരോഗ്യമന്ത്രി. 20 ലക്ഷം രൂപ വിലവരുന്ന ഓസിലോസ്‌കോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണത്തിന്റെ ഭാഗം കാണാനില്ലെന്നും ഇത് വകുപ്പുതല അന്വേഷണത്തില്‍ മാത്രം ഒതുങ്ങില്ലെന്നും മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഡോക്ടറെ മോഷണക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് അന്വേഷണമെന്ന പേരില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍ പറഞ്ഞു. സത്യം പറഞ്ഞ ഡോക്ടറെ ക്രൂശിക്കുകയാണ്. ആരോഗ്യമന്ത്രിക്ക് പറഞ്ഞ …

Read More »

പോക്കറ്റടിക്കുന്ന കേരള മോഡൽ ആരോഗ്യം

പൊതുജനാരോഗ്യ സംവിധാനത്തിൻ്റെ ഏറ്റവും മികച്ച സൂചിക ഔട്ട് ഓഫ് പോക്കറ്റ് എക്സപെൻഡിച്ചർ. അതായത് ,നാട്ടുകാർ സ്വന്തം പോക്കറ്റ് കീറി ചികിത്സ തേടുന്നതിൻ്റെ കണക്ക്. ഈ കണക്കിൽ കേരളം ഒന്നാമതാണ്. എന്നു വെച്ചാൽ, സർക്കാരിൻ്റെ ആരോഗ്യ പരിരക്ഷാ സംവിധാനം ഉപകാരപ്പെടുന്നത് ഏതാണ്ട് 35 ശതമാനത്തിന് മാത്രം. ബാക്കി 65 ശതമാനവും കടം വാങ്ങിയും ഉള്ള സമ്പാദ്യം മുടിച്ചും സ്വകാര്യ ആശുപത്രികൾ കയറിയിറങ്ങുന്നു 2021-22 ലെ കണക്കിൽ 28400 കോടി രൂപയാണ് സ്വകാര്യ …

Read More »

മിനി സ്‌ട്രോക്ക് മുന്നറിയിപ്പ് മാത്രം

ട്രാന്‍സിയന്റ് ഇഷിമിക് അറ്റാക്കിനെയാണ് മിനി സ്‌ട്രോക്ക് എന്നു പറയുന്നത്. പക്ഷാഘാതത്തിന് മുന്നേയാണ് ഇവനെത്തുന്നത്. കിടപ്പിലാവാന്‍ മണിക്കൂറുകളോ മാസങ്ങളോ അതല്ലെങ്കില്‍ ആഴ്ചകളേ വേണ്ടി വരുള്ളൂ. പെട്ടെന്നുള്ള തലവേദന, ശരീരത്തിന്റെ ഒരു ഭാഗം മരവിക്കുക, നടക്കുമ്പോള്‍ വേച്ചു പോവുക, ഭക്ഷണം ഇറക്കാനുള്ള പ്രയാസം ഇവയാണ് രോഗ ലക്ഷണങ്ങള്‍. ഇവ കണ്ടു തുടങ്ങിയാല്‍ നിര്‍ബന്ധമായും മിനി സ്‌ട്രോക്കാണെന്ന് തിരിച്ചറിഞ്ഞ് അടിയന്തിരമായി ആശുപത്രിയിലെത്തണം. അത് മാത്രമാണ് പരിഹാരം. പക്ഷാഘാതം അതിജീവിച്ചാലും സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ അവശേഷിക്കും. മൂത്രനാളത്തില്‍ …

Read More »

കോഴിക്കോട്ടെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; 9 കടകൾക്ക് പൂട്ട്

കോഴിക്കോട്: നഗരത്തിലെ വിവിധ ഇടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന. കോഴിക്കോട് സൗത്ത്, നോര്‍ത്ത്, വെള്ളയില്‍, ചെറൂപ്പ, കുന്നമംഗലം എന്നീ മേഖലകളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തതായി പരിശോധനയിൽ കണ്ടെത്തിയ 9 കടകൾ പൂട്ടിക്കുകയും 11 കടകൾക്ക് പിഴ ചുമത്തുകയും ചെയ്തു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ഹോട്ടല്‍ സ്വീകാര്‍, സികെ കഫെ, വെള്ളയിലിലുള്ള ഓഷ്യാനിക്, അജ്‌വ, ടി ജ്യൂസ്, ഹോട്ട് ബണ്‍, ചേളന്നൂരിലെ ഫേമസ് …

Read More »