Saturday , November 15 2025, 2:21 pm

Tag Archives: Hacking

ദുരന്തനിവാരണ അതോറിറ്റിയുടെ വാട്‌സ് ആപ് ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്തു; സന്ദേശങ്ങള്‍ അയക്കുന്നതില്‍ തടസ്സം

തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (കെ.എസ്.ടി.എം.എ) സംസ്ഥാന അടിയന്തര ഓപ്പറേഷന്‍ സെന്ററുമായി ബന്ധിപ്പിച്ചിട്ടുള്ള ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്തു. ശനിയാഴ്ച രാവിലെ സമൂഹ മാധ്യമത്തിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. നിലവില്‍, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ മുന്നറിയിപ്പ് സന്ദേശങ്ങളോ മറ്റ് ആശയവിനിമയങ്ങളോ അയയ്ക്കാനോ സ്വീകരിക്കാനോ സാധിക്കില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. ഹാക്കിംഗിന് പിന്നാലെ, ഗ്രൂപ്പുകള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുന്ന എല്ലാ ഗ്രൂപ്പുകളും …

Read More »

തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ സംവിധാനം ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തി

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ സംവിധാനം ഹാക്ക് ചെയ്ത് വിവരങ്ങള്‍ പുറത്തേക്കു ചോര്‍ത്തി. ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ ബി.മഹേഷ് നല്‍കിയ പരാതിയില്‍ സിറ്റി സൈബര്‍ പോലീസ് കേസെടുത്തു. എന്തൊക്കെ വിവരങ്ങളാണ് ചോര്‍ത്തിയതെന്നു കണ്ടെത്താനായിട്ടില്ല. പ്രോഗ്രാമുകളിലും ഡാറ്റകള്‍ക്കും മാറ്റം വരുത്തിയിട്ടുണ്ട്. സാമ്പത്തികത്തട്ടിപ്പാണോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങള്‍ക്കാണോ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതെന്ന് പോലീസ് പരിശോധിക്കുകയാണ്. ക്ഷേത്രസുരക്ഷയെയും ഓണ്‍ലൈന്‍ വഴിയുള്ള സാമ്പത്തിക ഇടപാടുകളെയും ഹാക്കിങ് ബാധിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ സംവിധാനം പ്രവര്‍ത്തനരഹിതമാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് നുഴഞ്ഞുകയറ്റമെന്നും പരാതിയില്‍ …

Read More »

സൈബര്‍ ആക്രമണത്തിന്റെ ചൂടേറ്റ് മൈക്രോസോഫ്റ്റ്; ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശം

സൈബര്‍ ആക്രമണത്തില്‍ പതറി ആഗോള ടെക് ഭീമന്‍ മൈക്രോസോഫ്റ്റ്. ലോകമെമ്പാടുമുള്ള ഓണ്‍-പ്രെമിസ് ഷെയര്‍പോയിന്റ് സെര്‍വറുകള്‍ക്ക് (Microsoft Share Point Server) നേരേയാണ് ‘സീറോ-ഡേ’ ആക്രമണമുണ്ടായതായി കമ്പനി കണ്ടെത്തിയത്. ഉപഭോക്താക്കളോട് ജാഗ്രതയോടെ ഇരിക്കാനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും കമ്പനി നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളും വാണിജ്യ സ്ഥാപനങ്ങളും സ്ഥാപനങ്ങള്‍ക്കുള്ളില്‍ രേഖകള്‍ പങ്കിടാനായി ഉപയോഗിക്കുന്ന സെര്‍വര്‍ സോഫ്റ്റ്‌വെയറുകള്‍ക്ക് നേരെ സൈബറാക്രമണം നടക്കുന്നുണ്ടെന്ന് കമ്പനി തന്നെയാണ് വ്യക്തമാക്കിയത്. ഉപഭോക്താക്കള്‍ അടിയന്തിരമായി സുരക്ഷ അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും …

Read More »