Thursday , January 15 2026, 4:43 pm

Tag Archives: governor

പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തില്‍ ഗവര്‍ണറുടെ അധികാരപരിധിയും

തിരുവനന്തപുരം: ഗവര്‍ണറുടെ അധികാര പരിധി ഉള്‍പ്പെടുത്തിയ പാഠപുസ്തകം പുറത്തിറക്കി എസ്.സി.ഇ.ആര്‍.ടി. പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തിലാണ് ‘ജനാധിപത്യം; ഒരു ഇന്ത്യന്‍ അനുഭവം’ എന്ന ഭാഗത്തില്‍ ഗവര്‍ണറുടെ അധികാര പരിധിയെ കുറിച്ച് പരാമര്‍ശിക്കുന്നത്. ‘സംസ്ഥാനത്തിന്റെ നാമമാത്ര തലവനാണ് ഗവര്‍ണര്‍’ എന്ന് പാഠഭാഗത്തില്‍ വ്യക്തമാക്കുന്നുണ്ട്. യഥാര്‍ത്ഥ കാര്യനിര്‍വഹണ അധികാരം നിക്ഷിപ്തമായിരിക്കുന്നത് മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലാണ്. ആയതിനാല്‍ ഗവര്‍ണര്‍ അധികാരങ്ങള്‍ നിര്‍വഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമായിരിക്കണമെന്ന് പാഠഭാഗത്തില്‍ പറയുന്നു. ഗവര്‍ണര്‍ എന്നത് തിരഞ്ഞെടുക്കപ്പെട്ട ഒരു …

Read More »

‘വിഭജന ഭീതി ദിനം’: ഗവര്‍ണറുടെ സര്‍ക്കുലറിനെ തള്ളി ഉന്നതവിദ്യഭ്യാസ വകുപ്പ്; പരിപാടികള്‍ ഒഴിവാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ വിഭജന ഭീതി ദിനാചരണം പാടില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. പരിപാടി സാമുദായിക സൗഹാര്‍ദം തര്‍ക്കുന്നതിനും സാമുദായിക സ്പര്‍ധ വളര്‍ത്തുന്നതിനും കാരണമാകുമെന്ന് വകുപ്പ് ഇമെയില്‍ വഴി വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് മുഴുവന്‍ കോളേജുകള്‍ക്കും അടിയന്തിരമായി അറിയിപ്പ് നല്‍കണമെന്ന് സര്‍വ്വകലാശാല ഡീന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് കാണിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം …

Read More »

വി.സി നിയമനം: സെര്‍ച്ച് കമ്മിറ്റിയെ സുപ്രീം കോടതി നിയമിക്കും; സര്‍ക്കാരും ഗവര്‍ണറും പേരുകള്‍ നല്‍കണം

ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനത്തില്‍ സേര്‍ച്ച് കമ്മിറ്റിയെ സുപ്രീംകോടതി നിയമിക്കും. കമ്മിറ്റിയിലേക്ക് സര്‍ക്കാരിനും ഗവര്‍ണര്‍ക്കും നാല് പേരുകള്‍ വീതം നല്‍കാം. ഒരാളെ യുജിസിക്കും നിര്‍ദേശിക്കാം. നാളെ കോടതി ചേരുമ്പോള്‍ പേരുകള്‍ നല്‍കണം. നാളെ കോടതി ചേരുമ്പോള്‍ പേരുകള്‍ നല്‍കണം. ഇതില്‍ നിന്നും സെര്‍ച്ച് കമ്മിറ്റിയെ സുപ്രീംകോടതി നിയമിക്കും. തുടര്‍ന്ന് സേര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍ നിന്നും ഗവര്‍ണര്‍ക്ക് തിരഞ്ഞെടുപ്പ് നടത്താം. നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും യോജിപ്പിലെത്താത്ത …

Read More »

ഓഗസ്റ്റ് 14 ‘വിഭജന ഭീകരതാ ദിന’മായി ആചരിക്കണം: സര്‍വകലാശാലകള്‍ക്ക് ഗവര്‍ണറുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: ഓഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാലകള്‍ക്ക് ഗവര്‍ണറുടെ സര്‍ക്കുലര്‍. ഇതു സംബന്ധിച്ച് ഔദ്യോഗികമായി രാജ്ഭവന്‍ നിര്‍ദേശം നല്‍കി. സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കാന്‍ വിസിമാര്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയാറാക്കണം. എല്ലാ വൈസ് ചാന്‍സലര്‍മാറും വിദ്യാര്‍ത്ഥികളും ദിനാചരണത്തില്‍ പങ്കെടുക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യാവിഭജനം എത്രത്തോളം ഭീകരമായിരുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്നതാണ് പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്. കേന്ദ്രസര്‍ക്കാര്‍ 2021 മുതല്‍ വിഭജന ഭീകരതാ ദിനം ആചരിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം യുജിസിയും സമാന …

Read More »

ഗവര്‍ണറുമായി സമവായത്തിന് നീക്കം; മന്ത്രിമാര്‍ ഗവര്‍ണറെ കാണുന്നു

തിരുവനന്തപുരം: വിസി നിയമനത്തില്‍ ഗവര്‍ണറുമായി സമവായത്തിന് സര്‍ക്കാര്‍. ഉന്നതവിദ്യഭ്യാസ മന്ത്രി ആര്‍.ബിന്ദുവും നിയമമന്ത്രി പി. രാജീവും രാവിലെ 10ന് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. സ്ഥിരം വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. വിസി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രി ബിന്ദുവിനെയും ആര്‍ രാജീവിനെയും ചുമതലപ്പെടുത്തിയതായി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിമാരുടെ രാജ്ഭവന്‍ സന്ദര്‍ശനം. ഡിജിറ്റല്‍, കെടിയു സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനത്തിലെ സര്‍ക്കാരിന്റെ അതൃപ്തി …

Read More »

താല്‍ക്കാലിക വിസി നിയമനം: സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: കെ.ടി.യു, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ താല്‍ക്കാലിക നിയമനത്തില്‍ സര്‍ക്കാര്‍ – ചാന്‍സലര്‍ പോര് മുറുകുന്നു. സര്‍ക്കാര്‍ നല്‍കിയ പാനലിനെ അവഗണിച്ചുകൊണ്ട് പാനലില്‍ ഇല്ലാത്ത ആളുകള്‍ക്ക് ഗവര്‍ണര്‍ ഏകപക്ഷീയമായി നിയമനം നല്‍കിയതിന് എതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം. സര്‍വ്വകലാശാല നിയമം അനുസരിച്ച് നിയമനം നടത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ഉപഹരജി ആയാണ് ഹരജി നല്‍കുന്നത്. വെള്ളിയാഴ്ചയാണ് ഡിജിറ്റല്‍, കെടിയു താല്‍ക്കാലിക വിസിമാരായി സിസ തോമസ്, കെ ശിവപ്രസാദ് എന്നിവരെ …

Read More »

സര്‍ക്കാര്‍ പാനല്‍ തള്ളി ഗവര്‍ണര്‍; ഡോ.സിസ തോമസിനും ഡോ.ശിവപ്രസാദിനും വിസിമാരുടെ ചുമതല

തിരുവനന്തപുരം: ഡിജിറ്റല്‍ സര്‍വകലാശാലയിലേക്കും സാങ്കേതിക സര്‍വകലാശാലയിലേക്കുമുള്ള താല്‍ക്കാലിക വിസി നിയമനത്തില്‍ സര്‍ക്കാര്‍ നല്‍കിയ പാനലിനെ തള്ളി ഗവര്‍ണര്‍. ഡോ.സിസ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയായും ഡോ.ശിവപ്രസാദിനെ സാങ്കേതിക സര്‍വകലാശാല വിസിയായും നിയമിച്ച് കൊണ്ട് രാജ്ഭവന്‍ ഉത്തരവിറക്കി. ആറ് മാസത്തേക്കാണ് നിയമനം. രണ്ട് സര്‍വകലാശാലകളിലും പുതുതായി നിയമിതരായ വിസിമാര്‍ ചുമതലയേറ്റിട്ടുണ്ട്. ഏറെ നാള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് രണ്ട് സര്‍വകലാശാലകളിലും വിസിമാരെ നിയമിക്കുന്നത്. സര്‍ക്കാര്‍ പാനലിനെ പൂര്‍ണമായി തള്ളിക്കൊണ്ട് സ്വന്തം …

Read More »

സര്‍ക്കാരിന് തിരിച്ചടി; സ്ഥിരം വിസിമാരെ നിയമിക്കുന്നത് വരെ നിലവിലുള്ളവര്‍ക്ക് തുടരാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കുന്നത് വരെ താല്‍ക്കാലിക വിസിമാര്‍ക്ക് തുടരാമെന്ന് സുപ്രീംകോടതി. സ്ഥിരം വിസിമാരെ ഉടന്‍ നിയമിക്കണമെന്നും വിസി നിയമനത്തില്‍ സര്‍ക്കാരുമായി ചാന്‍സലര്‍ സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനായി ചാന്‍സലര്‍ക്ക് വിജ്ഞാപനമിറക്കാമെന്നും കോടതി പറഞ്ഞു. എപിജെ അബ്ദുല്‍ കലാം യൂണിവേഴ്‌സിറ്റി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ താല്‍ക്കാലിക വിസി നിയമനത്തില്‍ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് കൊണ്ടാണ് ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാര്‍ വേണം. അല്ലെങ്കില്‍ അത് …

Read More »

കന്യാസ്ത്രീകളുടെ അറസ്റ്റ്: രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാജ്ഭവനിലേക്ക് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്. രാജ്യത്ത് ന്യൂനപക്ഷങ്ങല്‍ക്ക് നേരെ നടക്കുന്ന ന്യൂനപക്ഷ വേട്ടകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കെപിസിസി ആസ്ഥാനത്ത് നിന്നാണ് പ്രതിഷേധ നടത്തം തുടങ്ങിയത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ബിന്ദുകൃഷ്ണ, പി.സി വിഷുണുനാഥ് തുടങ്ങിയവരുള്‍പ്പെടെ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

Read More »

വിസിമാരെ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുപ്പിച്ചത് ഭീഷണിപ്പെടുത്തി: വിദ്യഭ്യാസ മന്ത്രി

കൊച്ചി: ആര്‍എസ്എസിന്റെ ജ്ഞാനസഭയില്‍ വിസിമാര്‍ പങ്കെടുത്തത് ഗവര്‍ണറുടെ ഭീഷണി മൂലമെന്ന വിദ്യഭ്യാസ മന്ത്രി വ.ശിവന്‍കുട്ടി. ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ആര്‍എസ്എസിന്റെ പ്രവാചകനും പ്രചാരകനുമായി ഗവര്‍ണര്‍ മാറിയെന്നും രൂക്ഷമായ ഭാഷയില്‍ മന്ത്രി പ്രതികരിച്ചു. ആര്‍എസ്എസിന്റെ ആശയങ്ങള്‍ കുട്ടികളെ പഠിപ്പിക്കണം എ്‌ന നിലയിലായിരുന്നു സംഘടനയുടെ തലവന്റെ പ്രസംഗം. ഇത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവും മതേതരത്വത്തിന് യോജിക്കാന്‍ കഴിയാത്തതാണെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ഇങ്ങനെയൊരു പരിപാടി നടത്താന്‍ ധൈര്യമുണ്ടായത് ഗവര്‍ണറുടെ പിന്‍ബലത്തിലാണ്. വിഷയത്തില്‍ …

Read More »