Wednesday , November 12 2025, 7:19 pm

Tag Archives: Gold

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 77000 രൂപ

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന് 77000 രൂപയെന്ന മാജിക് സംഖ്യയിലേക്ക് സ്വര്‍ണവില കുതിച്ചു കയറി. ഗ്രാമിന് 85 രൂപ കൂടി 9705 രൂപയിലെത്തി. പണിക്കൂലിയും നികുതിയും ചേര്‍ത്ത് ഒരു പവന് നല്‍കേണ്ടി വരിക 83000 രൂപയാണ്. ഓഗസ്റ്റ് 22ന് 73720 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. 10 ദിവസം കൊണ്ട് 3920 രൂപയുടെ വര്‍ധനവുണ്ടായത്.

Read More »

സ്വര്‍ണവില റെക്കോര്‍ഡില്‍: പവന് മുക്കാല്‍ ലക്ഷത്തിലേറെ നല്‍കണം

കോഴിക്കോട്: സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില. ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75040 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 3427 ഡോളറിലെത്തി. 40 ദിവസത്തെ ഇടവേളയ്ക്കിടയിലാണ് സ്വര്‍ണവിലയില്‍ മറ്റൊരു റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയത്. ജൂണ്‍ 14ന് ഗ്രാമിന് 9320 രൂപയും പവന് 74560 രൂപയും കൂടി റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി. തുടര്‍ന്നിങ്ങോട്ട് ഗ്രാമിന് 9000 രൂപയില്‍ താഴോട്ടു പോകാതെ …

Read More »