Tuesday , July 8 2025, 10:43 pm

Tag Archives: Football gallery

ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസ്

കൊച്ചി: കോതമംഗലം അടിവാറ് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഉറപ്പാക്കാതെയാണ് ഗ്യാലറി ഒരുക്കിയതെന്ന് പൊലീസ് ചൂണ്ടികാട്ടി. പോത്താനിക്കാട് പൊലീസ് ആണ് കേസെടുത്തത്.അടിവാട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയാണ് ഗാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റത്. താല്‍ക്കാലിക ഗ്യാലറി ഒരു വശത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. നാലായിരത്തിലധികം പേര്‍ മത്സരം കാണാനെത്തിയിരുന്നു. മത്സരം തുടങ്ങുന്നതിന് മുന്‍പായിരുന്നു അപകടം.പോത്താനിക്കാട് പൊലീസാണ് കേസെടുത്തത്.  

Read More »