Tuesday , January 13 2026, 11:46 am

Tag Archives: food and safty

അടുപ്പില്‍ തിളയ്ക്കുന്നത് വെളിച്ചെണ്ണ തന്നെയാണോ? ഇന്ന് സംസ്ഥാന വ്യാപകമായി പിടിച്ചെടുത്തത് 4513 ലിറ്റര്‍ വെളിച്ചെണ്ണ

കോഴിക്കോട്: വെളിച്ചെണ്ണ വില റോക്കറ്റു പോലെ ഉയരുമ്പോള്‍ വിപണിയില്‍ മായം ചേര്‍ന്ന എണ്ണകളുടെ വിപണനവും തകൃതിയായി നടക്കുകയാണ്. വെളിച്ചെണ്ണയുടെ അതേ മണത്തിലും നിറത്തിലും വെളിച്ചെണ്ണയെ തോല്‍പിക്കുന്ന ലുക്കുമായി വ്യാജ എണ്ണകളും സുലഭമാണ്. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായുള്ള മിന്നല്‍ പരിശോധനയില്‍ ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിച്ചെടുത്തത് 4513 ലിറ്റര്‍ വെളിച്ചെണ്ണയാണ്. 7 ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ …

Read More »

ഒരു മാസത്തിനിടെ സംസ്ഥാനത്ത് പിടിച്ചെടുത്തത് 17000 ലിറ്റർ ‘വ്യാജ’ വെളിച്ചെണ്ണ

തിരുവനന്തപുരം: ഒരു മാസത്തിനിടെ സംസ്ഥാനത്ത് 17000 ലിറ്റർ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി. വെളിച്ചെണ്ണ വില ഉയർന്നു തന്നെ നിൽക്കുന്ന സാഹചര്യത്തിൽ വിപണിയിൽ മായം കലർന്ന വെളിച്ചെണ്ണ വലിയ തോതിൽ വില്പനയ്ക്ക് എത്തുന്നുണ്ട്. ഓണം കൂടി എത്തുന്നതോടെ വ്യാജ വെളിച്ചെണ്ണയുടെ വിപണനം കൂടാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും പരിശോധനകൾ ശക്തമാക്കിയത്. ഒരു മാസത്തിനിടെ 1014 പരിശോധനകൾ നടത്തിയതിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ …

Read More »

പ്ലാസ്റ്റിക് ഉരുക്കിയ എണ്ണയിൽ പലഹാര നിർമാണം

കൊല്ലം: കൊല്ലത്ത് പലഹാരം ഉണ്ടാക്കുന്നതിന് പ്ലാസ്റ്റിക് ഉരുക്കിയ എണ്ണ ഉപയോഗിച്ച സംഭവത്തിൽ നടപടി വൈകുന്നു. 24 മണിക്കൂർ കഴിഞ്ഞിട്ടും ഫുഡ്‌ ആൻഡ് സേഫ്റ്റി വിഭാഗം ഭക്ഷണ സാമ്പിൾ ശേഖരിച്ചിട്ടില്ല. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി നൗഷീറാണ് എണ്ണയിൽ പ്ലാസ്റ്റിക് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്തത്.നൗഷീറിനെതിരെ കോർപറേഷൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആരോപണ വിധേയമായ കട ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചിരിക്കുന്നത് എന്നും അന്വേഷണത്തിൽ കണ്ടെത്തി. കട പൂട്ടിച്ചുകൊണ്ടുള്ള നടപടി മാത്രമാണ് സ്വീകരിച്ചിരിക്കുന്നത്. അതോടൊപ്പം …

Read More »