Wednesday , November 12 2025, 8:34 pm

Tag Archives: Electrocution

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റു; ഗുരുതര പരിക്കുകളുമായി ആശുപത്രിയില്‍

വൈക്കം: ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റു. വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന പെട്രോള്‍ കയറ്റിവന്ന ഗുഡ്‌സ് ട്രെയിനില്‍ അതിക്രമിച്ചു കടന്നപ്പോള്‍ ഇലക്ട്രിക് ലൈനില്‍ മുട്ടിയാണ് അപകടമുണ്ടായത്. കടുത്തുരുത്തി ഗവ.പോളി ടെക്‌നിക്കില്‍ രണ്ടാം വര്‍ഷ കംപ്യൂട്ടര്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി അദ്വൈത് (17)നാണ് ഗുരുതരമായി പൊള്ളലേറ്റത്. ഒ.എച്ച്.ഇ ലൈനില്‍ നിന്ന് ഷോക്കേറ്റതിനെ തുടര്‍ന്ന് ശരീരത്തിലും വസ്ത്രത്തിലും തീപിടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് തീ തല്ലിക്കെടുത്തിയാണ് അദ്വൈതിനെ ആശുപത്രിയില്‍ എത്തിച്ചത്. വിദ്യാര്‍ത്ഥിയെ കോട്ടയം …

Read More »

മുറ്റമടിക്കുമ്പോള്‍ വൈദ്യുത ലൈന്‍ മുറ്റത്തേക്ക് പൊട്ടിവീണു; വടകരയില്‍ 53കാരി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: മുറ്റമടിക്കുന്നതിനിടെ വൈദ്യുത ലൈന്‍ വീട്ടുമുറ്റത്തേക്ക് പൊട്ടിവീണ് ഷോക്കേറ്റ് 53കാരിക്ക് ദാരുണാന്ത്യം. തോടന്നൂര്‍ ആശാരികണ്ടി ഉഷ (53) ആണ് മരിച്ചത്. രാവിലെ മുറ്റമടിക്കുമ്പോള്‍ മരക്കൊമ്പിനൊപ്പം വൈദ്യുതി ലൈനും മുറ്റത്തേക്ക് പൊട്ടിവീഴുകയായിരുന്നു. മരകൊമ്പില്‍ നിന്നാണ് ഉഷയ്ക്ക് ഷോക്കേറ്റത്. ഉഷയെ വടകര ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനില്‍ വീണ് വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.  

Read More »

മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ വച്ച് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കും. കെഎസ്ഇബി നേരത്തേ 5 ലക്ഷം രൂപ കുടുംബത്തിന് കൈമാറിയിരുന്നു. 5 ലക്ഷം രൂപ കൂടി വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി മിഥുന്റെ വീട്ടിലെത്തി കൈമാറും. നേരത്തേ പൊതുവിദ്യഭ്യാസ വകുപ്പിന്റെ അക്കൗണ്ടില്‍ നിന്ന് മൂന്നുലക്ഷം രൂപ അടിയന്തിര …

Read More »

പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പാലക്കാട് കര്‍ഷകന്‍ മരിച്ചു

പാലക്കാട്: കൃഷിയിടത്തില്‍ തേങ്ങ ശേഖരിക്കാന്‍ പോയ കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു. ഓലശേരി സ്വദേശി മാരിമുത്തു (72) നാണ് കൃഷിയിടത്തില്‍ പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്ന് ഷോക്കേറ്റത്. പറമ്പിലുണ്ടായിരുന്ന ഷെഡ്ഡിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈന്‍പൊട്ടിക്കിടക്കുന്നത് അറിയാതെ അപകടത്തില്‍ പെടുകയായിരുന്നു. തേങ്ങയെടുക്കാനായി മാരിമുത്തുവാണ് ദിവസവും പറമ്പിലെത്താറുണ്ടായിരുന്നത്. ഏറെസമയം കഴിഞ്ഞും മാരിമുത്തു തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ട്രാന്‍സ്‌ഫോമര്‍ ഓഫ് ചെയ്താണ് മൃതദേഹം മാറ്റാനായത്. പ്രദേശത്ത് ഇന്നലെ ശക്തമായ കാറ്റുണ്ടായിരുന്നു. …

Read More »

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

തിരുവനന്തപുരം: വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിന്റെ മാനേജ്‌മെന്റിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. സ്‌കൂളിന്റെ നടത്തിപ്പ് കൊല്ലം ജില്ല വിദ്യഭ്യാസ ഓഫീസര്‍ക്ക് കൈമാറിക്കൊണ്ട് പൊതുവിദ്യഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്. വിദ്യഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സ്‌കൂള്‍ ഗുരുതരമായ കൃത്യവിലോപം നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന സ്‌കൂള്‍ പ്രധാനാധ്യപികയെ സസ്‌പെന്‍ഡ് …

Read More »

കല്പറ്റയില്‍ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

കല്പറ്റ: കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. വയനാട് വാഴവറ്റ കരിങ്കണ്ണിക്കുന്നില്‍ പൂവന്നിക്കും തടത്തില്‍ അനൂപ് (37), ഷിനു (35) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സംഭവ സ്ഥലത്തുവച്ച് തന്നെ ഇവര്‍ മരണപ്പെട്ടു. സ്ഥലം പാട്ടത്തിനെടുത്ത് രണ്ടുപേരും കോഴിഫാം നടത്തുകയായിരുന്നു. കോഴിഫാമില്‍ മൃഗങ്ങള്‍ കടക്കുന്നത് തടയാന്‍ നിര്‍മ്മിച്ച വേലിയില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി വയറില്‍ നിന്ന് അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു. നേരത്തേ ഇഞ്ചികൃഷി ചെയ്ത് ജീവിക്കുകയായിരുന്നു ഇവര്‍. എന്നാല്‍ കൃഷിയില്‍ നഷ്ടം …

Read More »