തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അടക്കമുള്ള വിഷയങ്ങൾ ആരോഗ്യ പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ തുറന്ന് പറഞ്ഞത് ചർച്ചയായതോടെ നടപടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്. ഡോക്ടർമാർ പരസ്യ പ്രതികരണത്തിന് മുതിരരുതെന്ന് പ്രിൻസിപ്പൽ ഡോ. പി.കെ ജബ്ബാര്‍ വകുപ്പ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ഡോ.ഹാരിസിന് പിന്നാലെ ഡോ.മോഹന്‍ദാസും ആരോഗ്യമേഖലയെ വിമര്‍ശിച്ചതോടെയാണ് ഡോക്ടർമാരുടെ വാ മൂടിക്കെട്ടാൻ പ്രിൻസിപ്പൽ നടപടി തുടങ്ങിയത്. മരണാനന്തര അവയവദാന പദ്ധതി പാടെ തകര്‍ന്നെന്നും അത് ഏകോപിപ്പിക്കാനുള്ള സര്‍ക്കാര്‍ സംവിധാനമായ കെ.സോട്ടോ പരാജയമെന്നുമാണ് …
Read More »ഡോ.ഹാരിസിന്റെ മുറി അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ തുറക്കണമായിരുന്നു; അതൃപ്തി അറിയിച്ച് കെജിഎംസിടിഎ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണം കാണാത്തതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അതൃപ്തി രേഖപ്പെടുത്തി കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിടിഎ). യൂറോളജി വിഭാഗം തലവന്‍ ഡോ.ഹാരിസ് ചിറക്കലിന്റെ മുറി തുറന്ന് പരിശോധിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പാക്കണമായിരുന്നുവെന്ന് സംഘടനയുടെ പ്രസിഡന്റ് ഡോ. റോസ്‌നാര ബീഗം പറഞ്ഞു. വിഷയത്തില്‍ തങ്ങളുടെ അതൃപ്തി പ്രിന്‍സിപ്പലിനെ അടക്കം അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇന്നലെ നടന്ന വിഷയത്തില്‍ മാധ്യമങ്ങള്‍ …
Read More »ആരോഗ്യപ്രവര്‍ത്തകരുടെ വായടപ്പിക്കാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഗൂഡാലോചന; ഡോ.ഹാരിസിനെ സംരക്ഷിക്കും: വി.ഡി സതീഷന്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണം കാണാതായതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ആരോഗ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്. ആരോഗ്യപ്രവര്‍ത്തകരുടെ വായടപ്പിക്കാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഗൂഡാലോചനയാണ് ഇന്ന് പ്രിന്‍സിപ്പല്‍ നടത്തിയ പത്രസമ്മേളനമെന്ന് രൂക്ഷമായ ഭാഷയിലാണ് വി.ഡി സതീഷന്‍ പ്രതികരിച്ചത്. ഡോ.ഹാരിസിനെ സംരക്ഷിക്കുമെന്നും അദ്ദേഹത്തിന്റെ മേല്‍ ഒരു തരി മണ്ണ് വീഴാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്നും സതീഷന്‍ പറഞ്ഞു. ആരോഗ്യകേരളം വെന്റിലേറ്ററിലാണ് എന്ന വെളിപ്പെടുത്തലാണ് ഡോ. ഹാരിസ് നടത്തിയത്. ഒരു രൂപ കൈക്കൂലി …
Read More »ഡോ.ഹാരിസിന്റെ മുറിയില്‍ ആരോ കടന്നതായി സംശയം; കാണാതായ ഉപകരണം പിന്നീട് ഡോക്ടറുടെ മുറിയില്‍ നിന്ന് കണ്ടെത്തി: മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം തലവന്‍ ഡോ.ഹാരിസ് ചിറക്കലിന്റെ മുറിയില്‍ അനുവാദമില്ലാതെ ആരോ കയറിയതായി സംശയമുണ്ടെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. ഇത് സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ഡോക്ടറുടെ മുറി അന്വേഷണത്തിന്റെ ഭാഗമായി അധികൃതര്‍ 3 തവണ പരിശോധിച്ചിരുന്നെന്നും ഡോ.പി.കെ ജബ്ബാര്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളജ് സൂപ്രണ്ടും പ്രിന്‍സിപ്പലും ചേര്‍ന്നാണ് മുറി പരിശോധിച്ചിരുന്നത്. ആശുപത്രിയില്‍ നിന്നും കാണാതായെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞ ഉപകരണം റൂമില്‍ കൊണ്ടുവച്ചെന്നാണ് …
Read More »ഓഫീസ് മറ്റൊരു പൂട്ടിട്ട് പൂട്ടി; വ്യക്തപരമായി ആക്രമിക്കാന്‍ ശ്രമിക്കുന്നു: ഡോ.ഹാരിസ്
തിരുവനന്തപുരം: തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ശ്രമങ്ങള്‍ നടക്കുന്നതായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം തലവന്‍ ഡോ.ഹാരിസ് ചിറക്കല്‍. തന്റെ ഓഫീസ് മറ്റൊരു പൂട്ടിട്ട് പൂട്ടിയിരിക്കയാണെന്നും ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ യുടെ ഭാരവാഹികള്‍ക്ക് ഡോക്ടര്‍ നല്‍കിയ കുറിപ്പില്‍ പറയുന്നു. ‘അധികൃതരുടെ ലക്ഷ്യം വേറെയാണ്. തന്നെ കുടുക്കാന്‍ കൃത്രിമം കാണിക്കാനാണോയെന്ന് സംശയമുണ്ട്. ഔദ്യോഗികമായ രഹസ്യരേഖകളടക്കം ഓഫീസ് മുറിയിലുണ്ട്. വ്യക്തിപരമായി ആക്രമിക്കാനാണ് ശ്രമം. എന്തിനാണ് മുറി പൂട്ടിയതെന്ന് അന്വേഷിക്കണം. കാണാതായെന്ന് പറയുന്ന …
Read More »മെഡിക്കല്‍ കോളജില്‍ മന്ത്രി കാണാതായെന്ന് പറഞ്ഞ ഉപകരണം ആശുപത്രിയില്‍ തന്നെയെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ നിന്ന് ഉപകരണം കാണാതായെന്ന മന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് കണ്ടെത്തി പ്രിന്‍സിപ്പലിന്റെ അന്വേഷണം. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ടിഷ്യൂ മോസിലേറ്റര്‍ എന്ന ഉപകരണം കാണാനില്ലെന്ന് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഉപകരണം ഓപ്പറേഷന്‍ തിയേറ്ററില്‍ തന്നെയുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍ എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണത്തിന്റെ ഒരുഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് …
Read More »ഡോ.ഹാരിസിനെതിരായ പ്രതികാര നടപടികളെ ചെറുക്കും: ഐഎംഎ
തിരുവനന്തപുരം: ഡോ.ഹാരിസ് ചിറക്കലിനെതിരായ ആരോഗ്യ വകുപ്പിന്റെ നടപടികള്‍ക്കെതിരെ ഡോക്ടര്‍ക്ക് പിന്തുണയുമായി ഡോക്ടര്‍മാരുടെ സംഘടന. പ്രതികാര നടപടികള്‍ സ്വീകരിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ഐഎംഎ അറിയിച്ചു. പ്രതികാര നടപടികള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യത്തെ തകര്‍ക്കുമെന്നും ഐഎംഎ വ്യക്തമാക്കി. ഹാരിസിനെതിരെയുള്ള നീക്കങ്ങള്‍ പാവപ്പെട്ട രോഗികളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഡോക്ടര്‍ ഹാരിസ് സദുദ്ദേശത്തോടെയാണ് വെളിപ്പെടുത്തലുകള്‍ നടത്തിയത്. ആരോഗ്യവകുപ്പിന്റെ സിസ്റ്റം തകരാറില്‍ ആണെന്ന് മന്ത്രി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. സ്വന്തം വകുപ്പിലെ തകരാറുകള്‍ പരിഹരിക്കാന്‍ നടപടികള്‍ …
Read More »മെഡിക്കല്‍ കോളജില്‍ ജീവന്‍രക്ഷാ ഉപകരണം കാണാതായെന്ന് ആരോഗ്യമന്ത്രി; ഡോ.ഹാരിസിനെ കുടുക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശശി തരൂര്‍ എംപിയുടെ ഫണ്ടുപയോഗിച്ച് വാങ്ങിയ ഉപകരണം കാണാനില്ലെന്ന് ആരോഗ്യമന്ത്രി. 20 ലക്ഷം രൂപ വിലവരുന്ന ഓസിലോസ്‌കോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണത്തിന്റെ ഭാഗം കാണാനില്ലെന്നും ഇത് വകുപ്പുതല അന്വേഷണത്തില്‍ മാത്രം ഒതുങ്ങില്ലെന്നും മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഡോക്ടറെ മോഷണക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് അന്വേഷണമെന്ന പേരില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍ പറഞ്ഞു. സത്യം പറഞ്ഞ ഡോക്ടറെ ക്രൂശിക്കുകയാണ്. ആരോഗ്യമന്ത്രിക്ക് പറഞ്ഞ …
Read More »ഇല്ലാത്ത ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുന്നു; നോട്ടീസിന് മറുപടി നല്‍കാനുള്ള പേപ്പര്‍ പോലും ഓഫീസില്‍ ഇല്ലാത്ത അവസ്ഥ: ഡോ.ഹാരിസ്
തിരുവനന്തപുരം: തനിക്കെതിരായ ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് ഡോ.ഹാരിസ്. ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് അയച്ച കത്ത്് അദ്ദേഹം പുറത്തുവിട്ടു. മാര്‍ച്ച്, ജൂണ്‍ മാസങ്ങളില്‍ ഇതുസംബന്ധിച്ച് അദ്ദേഹം കത്തുനല്‍കിയിരുന്നു. ഇതോടെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുകയാണ്. വൈകാരികമായാണ് ഡോ. ഹാരിസ് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. കത്ത് നല്‍കിയതിന് ശേഷവും ഉപകരണങ്ങള്‍ കിട്ടിയിരുന്നില്ല. കത്തടിക്കാനുള്ള പേപ്പര്‍ വരെ താന്‍ പൈസ കൊടുത്താണ് വാങ്ങിക്കുന്നത്. പ്രിന്റ് …
Read More »മെഡിക്കല്‍ കോളജിലെ ശോചനീയാവസ്ഥയ്‌ക്കെതിരെ സംസാരിച്ച ഡോക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസിന് കാരണം കാണിക്കല്‍ നോട്ടീസ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെ പരസ്യ പ്രതികരണം നടത്തിയത് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ വിദ്യഭ്യാസ ഓഫീസറാണ് നോട്ടീസ് നല്‍കിയത്. ഡോ.ഹാരിസ് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍. ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതും പരസ്യപ്രസ്താവനയും ചട്ട ലംഘനമാണ്. 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം ഡോ.ഹാരിസിന്റെ …
Read More »
DeToor reflective wanderings…