ജോര്‍ജിയ: ഫിഡെ വനിത ലോകകപ്പില്‍ ഇന്ത്യയ്ക്കിത് ചരിത്ര നിമിഷം. ഫൈനലില്‍ മാറ്റുരയ്ക്കുക രണ്ട് ഇന്ത്യക്കാര്‍. ദിവ്യ ദേശ്മുഖിന് പിന്നാലെ കൊനേരു ഹംപിയും കലാശപ്പോരിന് യോഗ്യത നേടിയതോടെ ഇന്ത്യയിലേക്ക് സ്വപ്‌ന കിരീടം എത്തുമെന്നുറപ്പായി. ഇതാദ്യമായാണ് രണ്ട് ഇന്ത്യക്കാര്‍ ചെസ് ഫൈനലില്‍ മാറ്റുരയ്ക്കുന്നത്. ചൈനയുടെ ലി ടിങ്ജിയെ ടൈബ്രേക്കറില്‍ പരാജയപ്പെടുത്തിയാണ് കൊനേരു ഹംപി സെമിയില്‍ നിന്ന് ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. ചൈനയുടെ തന്നെ ടാന്‍ സോംഗിയെ തോല്‍പിച്ചാണ് ദിവ്യ ദേശ്മുഖ് ഫൈനലിലെത്തിയത്. …
Read More »
DeToor reflective wanderings…