Sunday , July 20 2025, 6:21 am

Tag Archives: dgp

ഡി.ജി.പി നിയമനം; സര്‍ക്കാര്‍ രക്തസാക്ഷികളെ മറന്ന് കേന്ദ്രവുമായി ഒത്തുതീര്‍പ്പിലെത്തിയെന്ന് കെ.സി വേണുഗോപാല്‍

കണ്ണൂര്‍: ഡി.ജി.പി നിയമനത്തില്‍ സര്‍ക്കാര്‍ കേന്ദ്രവുമായി ഒത്തുതീര്‍പ്പിലെത്തിയെന്ന് കെ.സി വേണുഗോപാല്‍. രക്തസാക്ഷികളെ മറന്ന് സര്‍ക്കാര്‍ കേന്ദ്രവുമായി ഒത്തുതീര്‍പ്പിലെത്തിയെന്നാണ് കെ.സി വേണുഗോപാല്‍ പറഞ്ഞത്. റവാഡയെ വ്യക്തിപരമായി കുറ്റപ്പെടുത്തുന്നില്ലെങ്കിലും, സി.പി.എം തങ്ങളുടെ മുന്‍നിലപാട് തെറ്റായിരുന്നുവെന്ന് തുറന്നുപറയാന്‍ ധൈര്യം കാണിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Read More »

കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ടയാള്‍; ഇന്ന് റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലീസ് മേധാവി

തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസിന്റെ പുതിയ മേധാവി. ഷേഖ് ദര്‍വേശ് സാഹിബ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 1991 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. യു.പി.എസ്.സി നല്‍കിയ മൂന്ന് പേരുകളില്‍ നിന്നാണ് റവാഡ ചന്ദ്രശേഖരനെ സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷല്‍ ഡയറക്ടറാണ്. കൂത്തുപറമ്പ് വെടിവെപ്പ് വേളയില്‍ എ.എസ്.പിയായിരുന്നു റവാഡ ചന്ദ്രശേഖര്‍.  

Read More »

മനോജ്‌ ഏബ്രഹാമിന്‌ ഡി.ജി.പിയായി സ്‌ഥാനക്കയറ്റം

തിരുവനനന്തപുരം: എ.ഡി. ജി.പി. മനോജ്‌ ഏബ്രഹാമിന്‌ ഡി.ജി.പിയായി സ്‌ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ മാസം 30-ന്‌ കെ. പത്മകുമാര്‍ വിരമിക്കുന്നതോടെയാണ്‌ മനോജ്‌ ഏബ്രഹാമിന്റെ സ്‌ഥാനക്കയറ്റം നിലവില്‍ വരിക. ഇതോടെ അദ്ദേഹത്തെ അഗ്നിരക്ഷാസേന ഡയറക്‌ടര്‍ ജനറല്‍ ആയി നിയമിക്കുമെന്നും ഉത്തരവിലുണ്ട്‌. 1994 ബാച്ച്‌ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥനായ മനോജ്‌ ഏബ്രഹാം നിലവില്‍ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പിയാണ്‌. എം.ആര്‍. അജിത്‌കുമാറിനെതിരേ ആരോപണം ഉയര്‍ന്ന പശ്‌ചാത്തലത്തിലാണ്‌ അദ്ദേഹത്തെ മാറ്റി പകരം മനോജ്‌ എബ്രഹാമിനെ സര്‍ക്കാര്‍ …

Read More »