Wednesday , November 12 2025, 7:13 pm

Tag Archives: cyber crime

വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തുള്ള തട്ടിപ്പുകള്‍ കൂടുന്നു; ജാഗ്രത വേണമെന്ന് സൈബര്‍ പോലീസ്

തിരുവനന്തപുരം: വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തുള്ള സാമ്പത്തിക തട്ടിപ്പുകള്‍ കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി പോലീസിന്റെ സൈബര്‍ വിഭാഗം. ടു സ്‌റ്റെപ് വെരിഫിക്കേഷന്‍ ഓണ്‍ ആക്കുന്നത് വഴി ഒരു പരിധിവരെ തട്ടിപ്പുകള്‍ തടയാമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഫോണില്‍ ഒ.റ്റി.പി വരുന്നത് മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 1930 എന്ന നമ്പറില്‍ അറിയിക്കാം. അല്ലെങ്കില്‍ https://cybercrime.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ചെയ്യാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഫോണില്‍ വരുന്ന അറിയാത്ത …

Read More »

കൊച്ചിയില്‍ വീണ്ടും വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്; 59കാരിക്ക് നഷ്ടമായത് 2.88 കോടി

കൊച്ചി: കൊച്ചിയില്‍ വീണ്ടും വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ രണ്ട് കോടി 88 ലക്ഷം രൂപ തട്ടിയെടുത്തു. മട്ടാഞ്ചേരി സ്വദേശിനിയായ ഉഷാകുമാരി എന്ന 59 വയസ്സുകാരിയാണ് കബളിപ്പിക്കപ്പെട്ടത്. മണി ലോണ്ടറിംഗ് കേസില്‍ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. സുപ്രീം കോടതിയുടെയും സിബിഐയുടെ വ്യാജ എംബ്ലങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ തെൡായി നല്‍കിയായിരുന്നു തട്ടിപ്പ്. പണം നല്‍കിയില്ലെങ്കില്‍ പിടിയിലാകുമെന്ന ഭീഷണിയില്‍ ഉഷാകുമാരി കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണപ്പണയത്തിലൂടെ സ്വരൂപിച്ച പണവും ഉള്‍പ്പടെ അക്കൗണ്ടിലൂടെ ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കുകയായിരുന്നു. …

Read More »

വാട്‌സ്ആപ്പില്‍ വന്നത് വിവാഹ ക്ഷണക്കത്ത്; മെസേജ് തുറന്നതോടെ നഷ്ടമായത് രണ്ട് ലക്ഷത്തോളം രൂപ

മുംബൈ: ഓണ്‍ലൈന്‍ തട്ടിപ്പിന്റെ വാര്‍ത്തകളാണ് ദിവസവും. ശ്രദ്ധയോടെ ഓണ്‍ലൈന്‍ സേവനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചില്ലെങ്കില്‍ കാത്തു സൂക്ഷിച്ച സമ്പാദ്യങ്ങളടക്കം എല്ലാം തട്ടിപ്പുകാര്‍ കൊണ്ടുപോകുന്ന അവസ്ഥയാണ്. ഇത്തരത്തിലൊരു വാര്‍ത്തയാണ് മുംബൈയില്‍ നിന്നും വരുന്നത്. ഓഗസ്റ്റ് 30ന് വിവാഹമാണെന്നും പങ്കെടുക്കണമെന്നും പറഞ്ഞൊരു സന്ദേശമാണ് മുംബൈ ഹിങ്കോലി സ്വദേശിയായ സര്‍ക്കാര്‍ ജീവനക്കാരന് കഴിഞ്ഞ ദിവസം കിട്ടിയത്. വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന അജ്ഞാത നമ്പറില്‍ നിന്ന് സന്ദേശവും ഒപ്പം ഒരു എപികെ ഫയലുമാണ് അയച്ചത്. ഒറ്റ …

Read More »

അമിത ലാഭമെന്ന പ്രലോഭനത്തില്‍ വീണു; ഡോക്ടര്‍ ദമ്പതികള്‍ക്ക് നഷ്ടമായത് നാലരക്കോടിക്കടുത്ത്; പ്രതികള്‍ പോലീസ് പിടിയില്‍

കണ്ണൂര്‍: അമിത ലാഭം ലഭിക്കുമെന്ന പ്രലോഭനത്തില്‍ വീണ ഡോക്ടര്‍ ദമ്പതികള്‍ക്ക് നഷ്ടപ്പെട്ടത് 4 കോടി 43 ലക്ഷം രൂപ. വ്യാജ ഷെയര്‍ ട്രേഡിങ് ആപ്പ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. പ്രതികളെ കണ്ണൂര്‍ സൈബര്‍ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. തമിഴ്‌നാട് കാഞ്ചിപുരം സ്വദേശി മെഹബൂബും എറണാകുളം സ്വദേശി റിജാസുമാണ് പിടിയിലായത്. ഇരുവരെയും ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്. 2 മാസം മുന്‍പാണ് അമിത ലാഭം കിട്ടുമെന്ന വാഗ്ദാനവുമായി മട്ടന്നൂര്‍ സ്വദേശികളായ ഡോക്ടര്‍ ദമ്പതികളെ ഒരു …

Read More »

എംവിടിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍ : ആപ് നിര്‍മിച്ചത് 16കാരന്‍

കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന്റെ പേരില്‍ ഉപഭോക്താക്കള്‍ക്ക് വ്യാജ സന്ദേശങ്ങളയച്ച് പണം തട്ടിയ ‘എം പരിവാഹന്‍’ തട്ടിപ്പു സംഘം അറസ്റ്റില്‍. വാരാണസി ശിവപുരിയില്‍ നിന്നുള്ള അതുല്‍കുമാര്‍ സിങ് (32), മനീഷ് സിങ് (24) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിന് പരിവാഹന്റെ പേരിലുള്ള ആപ് നിര്‍മിച്ചു നല്‍കിയ മുഖ്യ സൂത്രധാരനും മൂന്നാംപ്രതിയുമായ 16കാരനെ അറസ്റ്റ് ചെയ്തിട്ടില്ല. കൊച്ചി സിറ്റി സൈബര്‍ പോലീസാണ് ഇവരെ ശിവപുരില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇവര്‍ റിമാന്‍ഡിലാണ്. തട്ടിപ്പിനാവശ്യമായ എപികെ …

Read More »