Friday , February 13 2026, 2:49 am

Tag Archives: crime

രാജ്യത്ത് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു; എന്‍സിആര്‍ബി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 28.8 ശതമാനം വര്‍ധിച്ചതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി). മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023-ല്‍ കുറ്റകൃത്യങ്ങള്‍ 28.8 ശതമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഇവയില്‍ രാജ്യത്തുടനീളം 12,960 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2022-ല്‍ ഇത് 10,064 ആയിരുന്നു. മണിപ്പൂരാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനം. സംസ്ഥാനത്ത് പട്ടികവര്‍ഗക്കാര്‍ക്കെതിരായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 3,399 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2022 ല്‍ ഒരു …

Read More »

വിഴിഞ്ഞത്ത് മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ വന്‍ കവര്‍ച്ച; മോഷണം പോയത് 90 പവന്‍ സ്വര്‍ണം

തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട്ടില്‍ നിന്ന് 90 പവന്‍ സ്വര്‍ണവും ഒരുലക്ഷം രൂപയും മോഷ്ടിച്ചു. വെണ്ണിയൂരില്‍ താമസിക്കുന്ന മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഗില്‍ബര്‍ട്ടിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സംഭവ സമയം വീട്ടുകാര്‍ ബന്ധുവീട്ടിലായിരുന്നു. രാവിലെ തിരിച്ചെത്തിയപ്പോഴാണ് രണ്ടാംനിലയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും സ്വര്‍ണവും മോഷണം പോയത് അറിയുന്നത്. മുന്‍വാതില്‍ തുറന്നാണ് മോഷ്ടാക്കള്‍ വീടിനകത്ത് കയറിയത്. സഹോദരിയുടെ മകന്റെ മരണത്തെ തുടര്‍ന്ന് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു കുടുംബം രാത്രി കഴിഞ്ഞിരുന്നത്. ഇവയെല്ലാം അറിയാവുന്ന ആളാണ് …

Read More »

45 വര്‍ഷത്തെ പക; തൊഴിലുറപ്പ് തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച് പഴയ അയല്‍വാസി

കോഴിക്കോട്: താമരശ്ശേരി തച്ചംപൊയിലില്‍ വയോധികനെ പൊതുസ്ഥലത്തിട്ട് ക്രൂരമായി മര്‍ദ്ദിച്ച് പഴയ അയല്‍വാസിയുടെ ക്രൂരത. പുളിയാറ ചാലില്‍ മൊയ്തീന്‍ കോയക്ക് (72) പഴയ അയല്‍വാസിയായിരുന്ന അസീസ് ഹാജിയില്‍ നിന്ന് മര്‍ദ്ദനമേറ്റെന്നാണ് പരാതി. 45 വര്‍ഷം മുന്‍പത്തെ ഒരു അതിര്‍ത്തി തര്‍ക്കമാണ് മര്‍ദ്ദന കാരണമായി പറയുന്നത്. ഇരുവരും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം നാട്ടുകാര്‍ ഇടപെട്ട് പരിഹരിക്കുകയും പിന്നീട് അസീസ് ഹാജി മറ്റൊരിടത്തേക്ക് താമസം മാറുകയും ചെയ്തിരുന്നു. തിങ്കളാഴ്ച അസീസ് ഹാജിയുടെ വീട്ടില്‍ മൊയ്തീന്‍കോയ തൊഴിലുറപ്പ് …

Read More »

ഭാര്യയുമായി അവിഹിതമെന്ന് സംശയം; യുവാവിന്റെ ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചും കെട്ടിത്തൂക്കിയും ക്രൂരപീഡനം; പത്തനംതിട്ടയില്‍ ദമ്പതികള്‍ അറസ്റ്റില്‍

പത്തനംതിട്ട: റാന്നി സ്വദേശിയായ യുവാവിനെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ പത്തനംതിട്ട കോയിപ്രം സ്വദേശികളായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശിയായ യുവാവിന്റെ പരാതിയില്‍ കോയിപ്രം സ്വദേശികളായ ജയേഷും ഭാര്യ രശ്മിയുമാണ് അറസ്റ്റിലായത്. തിരുവോണ ദിവസം ഭക്ഷണം കഴിക്കാനെന്ന വ്യാജേന യുവാവിനെ ദമ്പതികള്‍ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് മര്‍ദ്ദിച്ചത്. ഇയാള്‍ക്ക് രശ്മിയുമായി അവിഹിത ബന്ധമുള്ളതായി ജയേഷ് സംശയിച്ചിരുന്നു. രശ്മിയുടെ ദൃശ്യങ്ങള്‍ യുവാവിന്റെ ഫോണിലുണ്ടെന്ന് സംശയിച്ചായിരുന്നു അതിക്രൂര പീഢനമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍. യുവാവ് വീട്ടിലെത്തിയ …

Read More »

യൂത്ത് കോണ്‍ഗ്രസ് നേതാവിന് സ്‌റ്റേഷനില്‍ മൂന്നാംമുറ; വിവരാവകാശ കമ്മിഷന്‍ ഇടപെടലില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തൃശ്ശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സ്റ്റേഷനില്‍ വച്ച് പോലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തായത്. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. 2023 ഏപ്രില്‍ അഞ്ചാം തീയതി ചൊവ്വന്നൂരില്‍ വെച്ചാണ് സംഭവം നടന്നത്. വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കിയിരുന്നു. ഇതിന്റെ …

Read More »

ബിന്ദു പത്മനാഭന്‍ തിരോധാനക്കേസ്: ബിന്ദു കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച് കോടതിയില്‍

ആലപ്പുഴ: ചേര്‍ത്തലയില്‍ നിന്നും കാണാതായ ബിന്ദു പത്മനാഭന്‍ കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച്. ചേര്‍ത്തല മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്. നിലവില്‍ ജയ്‌നമ്മ കൊലക്കേസില്‍ റിമാന്റിലാണ് പ്രതി സെബാസ്റ്റ്യന്‍. ബിന്ദു പത്മനാഭന്റെ ഇടപ്പള്ളിയിലെ ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് കടക്കരപ്പള്ളി സ്വദേശിനിയായ ജയ ആണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ജയ ബിന്ദുവായി ആള്‍മാറാട്ടം നടത്തി സ്വത്ത് കൈക്കലാക്കാന്‍ സെബാസ്റ്റിയനെ സഹായിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കേസില്‍ ജയയെ പോലീസ് …

Read More »