തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിലെ കലക്ടര്‍മാര്‍ ഉള്‍പ്പെടെ 25 ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പൊതുവിദ്യഭ്യാസ ഡയറക്ടറും സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരില്‍ പെടും. എറണാകുളം കലക്ടറായിരുന്ന എന്‍.എസ്.കെ ഉമേഷാണ് പുതിയ പൊതു വിദ്യഭ്യാസ ഡയറക്ടര്‍. എറണാകുളം കലക്ടറായി ജി.പ്രിയങ്കയെ നിയോഗിച്ചു. കോട്ടയം കലക്ടറായി ചേതന്‍ കുമാര്‍ മീണയെയും ഇടുക്കി കലക്ടറായി ഡോ.ദിനേശന്‍ ചെറുവത്തിനെയും പാലക്കാട് കലക്ടറായി എം.എസ് മാധവിക്കുട്ടിയേയും നിയമിച്ചു. എസ്.ഷാനവാസിനെ തൊഴില്‍ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായും കെ.വാസുകിയെ പൊതുവിദ്യഭ്യാസ സെക്രട്ടറിയായും …
Read More »
DeToor reflective wanderings…