Wednesday , March 11 2026, 6:32 am

Tag Archives: cinema

കേരളത്തിൻ്റെ പൊതുബോധത്തിൽ മുസ്ളീം വിരുദ്ധതയുടെ ആറാട്ട്, മുസ്ളീം സമുദായത്തിന് അഞ്ച് മന്ത്രിസ്ഥാനവും  ആവാമെന്ന് പി.ടി

മുസ്ളീം സമുദായത്തിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകിയതിനെതിരായി ഉയർന്ന വിമർശനങ്ങളെ തള്ളിപറഞ്ഞ് പി .ടി കുഞ്ഞു മുഹമ്മദ് . മുന്നാക്ക സമുദായങ്ങൾക്ക് പത്തും പതിനഞ്ചും മന്ത്രിസ്ഥാനങ്ങൾ നീക്കിവെക്കുമ്പോഴില്ലാത്ത അസ്വസ്ഥതയാണ് ലീഗ് മന്ത്രിസ്ഥാനത്തെ ചൊല്ലി ഉണ്ടായത് . ഇത് കേരളത്തിൻ്റെ പൊതുബോധത്തിൽ നിറഞ്ഞാടുന്ന മുസ്ളീം വിരുദ്ധതയുടെ പ്രകടനമാണെന്ന് പി.ടി വിശദീകരിച്ചു . രണ്ടു വട്ടം ഇടതു മുന്നണിയുടെ ഗുരുവായൂർ എം.എൽ.എ ആയിരുന്ന പി.ടി രാജ്യം ആദരിക്കുന്ന സിനിമാസംവിധായകനും നിർമ്മാതാവുമാണ് . 1921 ലെ …

Read More »

മള്‍ട്ടിപ്ലക്‌സുകളില്‍ സൗജന്യ കുടിവെള്ളം ലഭ്യമാക്കണം; ഉപഭോക്തൃ കമ്മീഷന്‍

കൊച്ചി: മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി. പുറത്തു നിന്നുള്ള ഭക്ഷണ വസ്തുക്കളും പാനീയങ്ങളും മള്‍ട്ടിപ്ലക്‌സുകളില്‍ നിലവില്‍ അനുവദനീയമല്ല. ഈ സാഹചര്യത്തിലാണ് കുടിവെള്ളം ലഭ്യമാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചത്. പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍ കൊണ്ടുപോകുന്നത് നിരോധിച്ചതും തിയേറ്ററിനുള്ളിലെ ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് ചൂണ്ടിക്കാണിച്ചും കോഴിക്കോട് സ്വദേശിയായ ഐ ശ്രീകാന്താണ് പരാതി നല്‍കിയത്. തിയേറ്ററുകളില്‍ സൗജന്യ കുടിവെള്ളം ലഭ്യമാക്കുന്നത് ഉപഭോക്താക്കളെ അറിയിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും …

Read More »

‘തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമ യാത്ര’; ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്

കോഴിക്കോട്: ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമ യാത്രയെന്ന വിശേഷണത്തോടെയാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംങ് മന്ത്രാലയം പുരസ്‌കാര വിവരം അറിയിച്ചത്. 2023ലെ പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍. സെപ്തംബര്‍ 23ന് നടക്കുന്ന 71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ വച്ച് അവാര്‍ഡ് …

Read More »

ദളിതര്‍ക്കും സ്ത്രീകള്‍ക്കും സിനിമയ്ക്ക് പണം നല്‍കും മുമ്പ് പരിശീലനം നല്‍കണം: അധിക്ഷേപ പരാമര്‍ശവുമായി അടൂര്‍

തിരുവനന്തപുരം: സിനിമ നിര്‍മാണത്തിനായി സ്ത്രീകള്‍ക്കും ദളിതര്‍ക്കും പണം നല്‍കും മുന്‍പ് പരിശീലനം നല്‍കണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍. ‘സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. മൂന്ന് മാസത്തെ പരിശീലനം നല്‍കണം. അവര്‍ക്ക് മൂന്ന് മാസം വിദഗ്ധരുടെ പരിശീലനം നല്‍കണം. തുടങ്ങിയവയായിരുന്നു അടൂരിന്റെ പരാമര്‍ശം. തിരുവനന്തപുരത്ത് നടക്കുന്ന സിനിമ …

Read More »

മൂന്ന് മലയാള പടങ്ങൾ ഈയാഴ്ച ഒടിടിയിലേക്ക്

മനുസ്വരാജ് സംവിധാനം ചെയ്ത പടക്കളം ഹോട്ട് സ്റ്റാറിൽ . തിയേറ്ററിലെത്തി ഒരു മാസം കഴിഞ്ഞാണ് ഒടിട്ടി പ്രദർശനം . സുരാജ് വെഞ്ഞാറമൂട് നായകൻ. ഒടിടിയിലും ആഘോഷിക്കാൻ ആലപ്പുഴ ജിംഖാന ഈ മാസം 13 ന് സോണി ലിവിലെത്തും. കഴിഞ്ഞ വിഷുവിനായിരുന്നു തിയേറ്റർ റിലീസ് .ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത പടം. അരുൺ വെൺപാലയുടെ കർണിക മനോരമ മാക്സിൽ കാണാം. പുതുമുഖങ്ങളാണ് ഏറെയും. തിയേറ്ററിൽ പൊളിഞ്ഞ കമൽ ഹാസ്സൻ്റെ തഗ് ലൈഫ് …

Read More »

മൾട്ടി പ്ളക്സുകൾക്ക് മൂക്കുകയറിടാൻ കോടതി

സംസ്ഥാനത്തെ മൾട്ടിപ്പളക് സ് സിനിമാശാലകൾക്ക് നിയന്ത്രണം വേണമെന്ന ഹരജിയിൽ കേരള ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചു . തോന്നുംപടി ടിക്കറ്റ് നിരക്ക് കൂട്ടുന്നുവെന്ന് പരാതിപ്പെട്ട് സമർപ്പിച്ച സ്വകാര്യ ഹരജി ഫയലിൽ സ്വീകരിച്ചാണ് കോടതി നടപടി .ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ മാനദണ്ഡങ്ങൾ ഏർപ്പെടുത്തണം. സർക്കാർ ഇക്കാര്യത്തിൽ കണ്ണടയ്ക്കുകയാണ്. സിനിമാ പ്രദർശനം സാംസ്കാരിക പ്രവർത്തനമായി കാണണം. ഇക്കാര്യത്തിൽ അയൽ സംസ്ഥാനങ്ങളുടെ മാതൃകയും ഹരജിയിൽ ചൂണ്ടികാണിക്കുന്നു, ജസ്റ്റിസുമാരായ നിതിൻ ജംദാർ, ബസന്ത് ബാലാജി എന്നിവരുടെ …

Read More »