കല്‍പറ്റ: കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലുണ്ടായ ചൂരല്‍മലയില്‍ പ്രതിഷേധിച്ച ദുരിതബാധിതരുള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. വില്ലേജ് ഓഫീസറുടെ പരാതിയില്‍ മേപ്പാടി പൊലീസാണ് അറസ്റ്റ് ചെയ്തത്. വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവരെ തടഞ്ഞായിരുന്നു പ്രതിഷേധം. പലര്‍ക്കും സഹായം ലഭിക്കുന്നില്ലെന്നും പുനരധിവാസത്തിലെ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി നിരവധിപേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും സഞ്ചരിച്ച വാഹനത്തിന് കേടുപാടുകള്‍ വരുത്തിയെന്നും പരാതിയുണ്ടായിരുന്നു.
Read More »വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്‌തെന്ന് ആരോപണം; ചൂരല്‍മലയിലെ നാട്ടുകാര്‍ക്കെതിരെ കേസ്
കല്‍പ്പറ്റ: വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്‌തെന്നാരോപിച്ച് ചൂരല്‍മലയിലെ നാട്ടുകാര്‍ക്കെതിരെ കേസ്. കഴിഞ്ഞ ദിവസം മേഖലയിലെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് ചൂരല്‍മലയിലെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് ധനസഹായം വിതരണം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. വില്ലേജ് ഓഫിസറെ കൈയേറ്റം ചെയ്തുവെന്നും വാഹനത്തിന് കേടുവരുത്തിയെന്നും ആരോപിച്ചാണ് നാട്ടുകാരില്‍ ചിലര്‍ക്കെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ചൂരല്‍മല സ്വദേശികളായ ആറു പേര്‍ക്കെതിരെ മേപ്പാടി പൊലീസാണ് കേസ് എടുത്തത്. ബുധനാഴ്ച ചൂരല്‍മല, മുണ്ടക്കൈ മേഖലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് പുന്നപ്പുഴയില്‍ …
Read More »ചൂരല്‍മലയില്‍ നാട്ടുകാരുടെ പ്രതിഷേധം: ബെയ്‌ലി പാലത്തില്‍ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാര്‍
കല്‍പറ്റ: വയനാട് ചൂരല്‍മലയില്‍ നാട്ടുകാരുടെ പ്രതിഷേധം. ഇന്ന് പുലര്‍ച്ചെ ചൂരല്‍മലയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായെന്ന സൂചനയെ തുടര്‍ന്ന് പ്രദേശത്ത് എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. നേരത്തെ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ദിനബത്ത നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് നടപ്പാക്കിയില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. പുന്നപ്പുഴയില്‍ കുത്തൊഴുക്ക് രൂപപ്പെട്ടതായി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും അവര്‍ സ്ഥലത്തെത്താന്‍ താമസിച്ചെന്നും നാട്ടുകാര്‍ പറഞ്ഞു. ധനസഹായവുമായി ബന്ധപ്പെട്ട് കലക്ടറുടെ ഉറപ്പ് ലഭിച്ചാല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുള്ളൂ എന്ന് നാട്ടുകാര്‍ പറഞ്ഞു. നിലവില്‍ …
Read More »ചൂരല്‍മലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
കല്‍പറ്റ: വയനാട് ചൂരല്‍മലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനിടെ ഇന്ന് പുലര്‍ച്ചെ ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സംശയമുണ്ടായിരുന്നു. ‘വയനാട്ടിലെ പുഞ്ചിരിമട്ടം വനത്തിനുള്ളില്‍ പുതിയ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായതായി സ്ഥിരീകരണമില്ല. മുന്‍കാല സംഭവങ്ങളുടെ അയഞ്ഞ അവശിഷ്ടങ്ങള്‍ മഴയില്‍ താഴേക്ക് പതിക്കുന്നു. മണ്ണൊലിപ്പ് സംഭവിച്ച വസ്തുക്കള്‍ പൂര്‍ണ്ണമായും കഴുകി കളയേണ്ടതിനാല്‍ ഇത് കുറച്ചുകാലത്തേക്ക് തുടരും. നദിയും അതിന്റെ നോ ഗോ സോണിന്റെ തൊട്ടടുത്ത ബഫറും വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്നു. അപകട …
Read More »ഉരുള്‍ദുരന്തം: വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പഠനം നാളെ മുതല്‍ പുതിയ ക്ലാസ് മുറികളില്‍
കല്‍പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ഥികളുടെ പഠനം നാളെ മുതല്‍(തിങ്കള്‍) പുതിയ ക്ലാസ് മുറികളില്‍. ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(ബി.എ.ഐ)മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍ നിര്‍മിച്ചുകൈമാറി കെട്ടിടത്തിലെ മുറികളിലാണ് ഇനി ക്ലാസുകള്‍ നടക്കുക. ഉരുള്‍ ദുരന്തത്തിനുശേഷം വെള്ളാര്‍മല സ്‌കൂള്‍ മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പ്രവര്‍ത്തിക്കുന്നത്. ബി.എ.ഐ എട്ട് ക്ലാസ് മുറികളും 10 ശുചിമുറികളുമുള്ള കെട്ടിടമാണ് വിദ്യാലയത്തിന് നിര്‍മിച്ചുനല്‍കിയത്. സ്‌കൂളിന് …
Read More »ചൂരല്‍മല പടവെട്ടിക്കുന്ന് വാസയോഗ്യമെന്ന് റിപ്പോര്‍ട്ട്; ദുരന്ത ഭൂമിയിലേക്ക് തിരിച്ചെത്തേണ്ടി വരുമോയെന്ന ആശങ്കയില്‍ ജനങ്ങള്‍
കല്‍പറ്റ: ഉരുള്‍പൊട്ടലുണ്ടായ വയനാട് ചൂരല്‍മലയിലെ പടവെട്ടിക്കുന്ന് വാസയോഗ്യമെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്. ഇതോടെ ദുരന്ത ഭൂമിയിലേക്ക് തിരിച്ചെത്തേണ്ടി വരുമോ എന്ന ആശങ്കയിലാണ് പടവെട്ടിക്കുന്നിലെ ജനങ്ങള്‍. ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയിലെ മനുഷ്യരെല്ലാം ഒലിച്ച് പോയപ്പോള്‍ പടവെട്ടിക്കുന്നിലെ ജനങ്ങള്‍ മാത്രമാണ് രക്ഷപ്പെട്ടത്. ചൂരല്‍മല സ്‌കൂള്‍ റോഡില്‍ നിന്ന് വെറും ഒന്നര കിലോമീറ്റര്‍ ദൂരത്തിലാണ് പടവെട്ടിക്കുന്ന്. 27 കുടുംബങ്ങളാണ് പടവെട്ടിക്കുന്നില്‍ താമസിച്ചിരുന്നത്. ഉരുള്‍പൊട്ടലിന് ശേഷം ഈ കുടുംബങ്ങളെല്ലാം പല സ്ഥലങ്ങളിലാണ് വാടകക്ക് താമസിക്കുന്നത്. തിരിച്ച് വരേണ്ടി വന്നാല്‍ …
Read More »