Wednesday , November 12 2025, 7:47 pm

Tag Archives: Chattisgarh

മതപരിവര്‍ത്തന കേസ്: കന്യാസ്ത്രീകള്‍ക്ക് ജാമ്യം

റായ്പൂര്‍: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പൂരിലെ എന്‍ഐഎ കോടതിയുടേതാണ് വിധി. കേസില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. ജസ്റ്റിസ് സിറാജുദ്ദീന്‍ ഖുറൈഷിയാണ് വിധി പ്രഖ്യാപിച്ചത്. കന്യാസ്ത്രീകള്‍ ഇന്ന് തന്നെ ജയില്‍ മോചിതരാകും. 50000 രൂപയുടെ 2 ആള്‍ജാമ്യം, പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. അറസ്റ്റിലായതിന് ശേഷം 9ാം ദിവസമാണ് കന്യാസ്ത്രീകളുടെ മോചനം സാധ്യമായത്. കേസ് ഇന്നലെ പരിഗണിച്ചപ്പോള്‍ കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ …

Read More »

ഭീഷണിപ്പെടുത്തി, മര്‍ദ്ദിച്ചു; ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങി പെണ്‍കുട്ടികള്‍

റായ്പൂര്‍: ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളുടെ കുടുംബം. ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ തങ്ങളെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് കാണിച്ചാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കുക. ജ്യോതി ശര്‍മ്മ ഉള്‍പ്പെടെയുള്ള ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പരാതി. ആള്‍ക്കൂട്ട വിചാരണ, മര്‍ദ്ദനമേല്‍പിക്കല്‍, തടഞ്ഞുവെയ്ക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പരാതിയിലുള്ളത്. കന്യാസ്ത്രീകള്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ തെറ്റാണെന്നും പെണ്‍കുട്ടികളുടെ കുടുംബം പറഞ്ഞു. നിയമ നടപടികളുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും പെണ്‍കുട്ടികള്‍ക്ക് നല്‍കുമെന്ന് കേരളത്തില്‍ നിന്നുള്ള സിപിഎം എംപിമാര്‍ …

Read More »

മനുഷ്യക്കടത്ത് കേസ്: കന്യാസ്ത്രീകൾ ഹൈക്കോടതിയിലേക്ക്

റായ്പൂർ: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകൾ ഹൈക്കോടതിയിലേക്ക്. എൻ ഐ എ കോടതിയിൽ നടപടികൾ സങ്കീർണമാകാൻ സാധ്യതയുള്ളത് മുന്നിൽക്കണ്ടാണ് ഇന്ന് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. ജാമ്യാപേക്ഷയുമായി എൻ ഐ എ കോടതിയെ സമീപിക്കാൻ ഇന്നലെ സെഷൻസ് കോടതി നിർദേശിച്ചിരുന്നു. എൻഐഎയുടെ അന്വേഷണ പരിധിയിൽ ഇല്ലാത്ത കേസിൽ എൻ ഐ എ കോടതിയെ എങ്ങനെ സമീപിക്കും എന്ന ചോദ്യം ഇന്നലെ തന്നെ സന്യാസിനിമാരുടെ അഭിഭാഷകർ ഉയർത്തിയിരുന്നു. മാത്രമല്ല …

Read More »

കന്യാസ്ത്രീകളുടെ കേസ് എന്‍ഐഎ കോടതിയിലേക്ക്; ജാമ്യം നല്‍കുന്നതിനെതിരെ കോടതിയില്‍ ബജ്‌റംഗദള്‍ പ്രതിഷേധം

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി പരിഗണിച്ചില്ല. കുറ്റം മനുഷ്യക്കടത്താണെന്നും പരിഗണിക്കേണ്ടത് എന്‍ഐഎ കോടതിയാണെന്നും പറഞ്ഞാണ് കോടതി കേസ് പരിഗണിക്കുന്നത് മാറ്റിയത്. ജാമ്യത്തിനായി ബിലാസ്പൂരിലെ എന്‍ഐഎ സ്‌പെഷ്യല്‍ കോടതിയെ സമീപിക്കാനാണ് കോടതിയുടെ നിര്‍ദേശം. ഇതോടെ കന്യാസ്ത്രീകളുടെ ജയില്‍ മോചനം നീളുകയാണ്. അതേസമയം എന്‍ഐഎ വിഷയത്തില്‍ കേസെടുത്തില്ല. ഇത്തരമൊരു സാഹചര്യത്തില്‍ എന്‍ഐഎ കോടതിയെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് സമീപിക്കാനും കഴിയില്ല എന്നത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഭാരതീയ ന്യായ …

Read More »

കന്യാസ്ത്രീകളുടെ അറസ്റ്റ്: ചര്‍ച്ചയ്ക്കായി പ്രതിപക്ഷ എംപിമാര്‍ ഛത്തീസ്ഗഡില്‍

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ മോചനക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ പ്രതിപക്ഷ എംപിമാരുടെ സംഘം ഛത്തീസ്ഗഡിലെത്തി. എന്‍.കെ പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹ്നാന്‍ എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗയിലെത്തിയത്. ഉപമുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സംഘം ചര്‍ച്ചകള്‍ നടത്തും. അതേസമയം അറസ്റ്റിലായ കന്യാസ്ത്രീകള്‍ പ്രലോഭനത്തിലൂടെ മനുഷ്യക്കടത്തിനും മതപരിവര്‍ത്തനത്തിനും ശ്രമം നടത്തിയെന്നാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഇന്നലെ എക്‌സിലൂടെ പ്രതികരിച്ചത്. ഇത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര വിഷയമാണ്. അതിന് രാഷ്്ട്രീയ നിറം നല്‍കരുത്. …

Read More »