Tuesday , December 16 2025, 4:36 am

Tag Archives: Central jail

പൂജപ്പുരയിലെ ജയില്‍ വകുപ്പിന്റെ ഭക്ഷണശാലയില്‍ മോഷണം: നാലുലക്ഷം രൂപ മോഷ്ടിച്ചു

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായുള്ള കഫ്റ്റീരിയയില്‍ മോഷണം. പൂജപ്പുരയിലെ കഫ്റ്റീരിയയില്‍ നിന്ന് 4 ലക്ഷം രൂപയാണ് മോഷണം പോയത്. ഇന്നലെ രാത്രി മോഷണം നടന്നു എന്നാണ് കരുതുന്നത്. ഇന്ന് ട്രഷറിയില്‍ അടയ്ക്കാന്‍ വച്ചിരുന്ന പണമാണിതെന്ന് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു മൂന്നു ദിവസത്തെ വരുമാനമാണ് മോഷണം പോയത്. അതേസമയം സ്ഥലത്തെ ഒരു ക്യാമറ പോലും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരും തടവുകാരും കഫേയില്‍ …

Read More »

ജയില്‍ ചാടിയ ശേഷം ഗോവിന്ദച്ചാമി ജയിലിന്റെ മുന്‍പില്‍ കൂടെ പോയി; വീഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: ജയില്‍ ചാടിയ ശേഷം ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മുന്‍പില്‍ കൂടെ രണ്ടുതവണ നടന്നുപോയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചു എന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ആരും കണ്ടില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. ജയില്‍ചാടിയ ഗോവിന്ദച്ചാമി ആദ്യം പോയത് കാസര്‍ഗോഡ് ഭാഗത്തേക്കാണ്. 5.55 സമയത്തായിരുന്നു ഇത്. പിന്നീട് തിരിച്ചുവന്ന് റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ജയിലിന്റെ മുന്‍പില്‍ കൂടെ നടന്നുപോകുന്നതും കാണാം. 6മണിക്ക് ജയിലിന്റെ …

Read More »

ഉറുമ്പ് അരികൂട്ടും പോലെ ഓരോന്നായി സംഭരിച്ചു; ഗോവിന്ദച്ചാമിയുടേത് 3വര്‍ഷത്തെ പ്ലാനിങ്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഗോവിന്ദച്ചാമി ജയില്‍ ചാടിയത് മൂന്നുവര്‍ഷത്തെ പ്ലാനിങിനു ശേഷമെന്ന് പോലീസ്. ഉറുമ്പ് അരി കൂട്ടിവെക്കുംപോലെ ഓരോരോ സാധനങ്ങള്‍ പല സമയത്തായി സെല്ലില്‍ അയാള്‍ സംഭരിച്ചുകൂട്ടി. സെല്ലിന്റെ അഴികള്‍ അറുക്കാനുള്ള ഉപകരണങ്ങള്‍ ഓരോന്നായി സംഘടിപ്പിച്ചു. സെല്ലില്‍ എലിശല്യമെന്ന് പറഞ്ഞ് അഴികള്‍ക്കിടയില്‍ തുണിതിരുകാനുള്ള അനുവാദം നേടി. അങ്ങനെ ഓരോന്നും പ്ലാന്‍ ചെയ്ത് ഒടുവില്‍ 25ാം തിയ്യതി പുലര്‍ച്ചെ ഒരുമണിയോടെ ജയില്‍ചാടി. പീഡനക്കേസില്‍ ജയിലിലായപ്പോള്‍ പലരും ചോദിച്ച ഒരു …

Read More »

ഗോവിന്ദച്ചാമി ഇനി വിയ്യൂരില്‍; ഏകാന്ത തടവും സുരക്ഷയ്ക്ക് ആയുധധാരികളായ ഗാര്‍ഡ്‌സും കൂട്ട്

തൃശൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ഗോവിന്ദച്ചാമി ഇനി കഴിയുക ഇന്ത്യയിലെ അതീവ സുരക്ഷ ജയിലുകളിലൊന്നായ വിയ്യൂരില്‍. കൊടുംകുറ്റവാളികളുടെ ഇടമെന്ന് വിശേഷിപ്പിക്കുന്ന വിയ്യൂരില്‍ ഭക്ഷണം കഴിക്കാന്‍ പോലും ഗോവിന്ദച്ചാമിയെ പുറത്ത് വിടില്ല. ഇവിടെ ഏകാന്ത തടവിലാണ് ഇയാളെ താമസിപ്പിക്കുക. തടവുകാരുമായി പരസ്പരം ആശയവിനിമയം നടത്താനോ പുറത്തിറങ്ങാനോ ഗോവിന്ദച്ചാമിക്ക് കഴിയില്ല. സര്‍ക്കാര്‍ കണക്കനുസരിച്ച് 125 കൊടുംകുറ്റവാളികള്‍ ഈ ജയിലില്‍ താമസിക്കുന്നുണ്ട്. 17 ജയിലുകള്‍ അടങ്ങുന്ന സെന്‍ട്രല്‍ സോണിലെ ഏറ്റവും …

Read More »

ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയില്‍; കണ്ടെത്തിയത് വീട്ടുവളപ്പിലെ കിണറ്റില്‍ നിന്ന്

കണ്ണൂര്‍: ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ നിന്ന് പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ കണ്ടെത്തിയത്. റോയി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. പോലീസ് വീടു വളഞ്ഞാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ഇന്ന് രാവിലേയാണ് ഇയാള്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട വിവരം ജയില്‍ അധികൃതര്‍ മനസ്സിലാക്കിയത്. സെല്ലിന്റെ അഴികള്‍ മുറിച്ചുമാറ്റിയാണ് ഇയാള്‍ പുറത്തെത്തിയത്. പുലര്‍ച്ചെ 1.15ഓടെ …

Read More »

ഗോവിന്ദച്ചാമി ജയില്‍ചാടി; അന്വേഷണം ഊര്‍ജ്ജിതം

കണ്ണൂര്‍: കേരളം ഏറെ ചര്‍ച്ച ചെയ്ത ബലാത്സംഗക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയില്‍ചാടി. ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട് ക്രൂരബലാത്സംഗം ചെയ്ത് കേസില്‍ പ്രതിയെന്ന് കണ്ടെത്തിയ ഗോവിന്ദ ചാമി ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുകയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ജയില്‍ ചാടിയെന്നാണ് നിഗമനം. ഇയാള്‍ താമസിച്ചിരുന്ന പത്താം ബ്ലോക്കിലെ സെല്ലില്‍ രാവിലെ പരിശോധന നടത്തിയപ്പോഴാണ് പ്രതി രക്ഷപ്പെട്ടതായി കണ്ടെത്തിയത്. പ്രതിക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. …

Read More »