തിരുവനന്തപുരം: അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയില്‍. സി.ബി.ഐ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ കുടുംബം ഹരജി നല്‍കിയിട്ടുണ്ട്. ബാലഭാസ്‌കറിന്റെയും മകളുടേയും അപകട മരണത്തില്‍ അസ്വാഭാവികതയില്ല എന്നായിരുന്നു സി.ബി.ഐ അന്വേഷണത്തിലെ കണ്ടെത്തല്‍. 2018 സെപ്തംബര്‍ 25നാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ബാലഭാസ്‌കറും മകളും മരിക്കുകയും ഭാര്യ ലക്ഷ്മി ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ …
Read More »താനൂർ കസ്റ്റഡി കൊലക്കേസ്: 5 പോലീസുകാർ കുറ്റക്കാരെന്ന് സിബിഐ; ഉന്നത ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി
താനൂർ: താനൂർ കസ്റ്റഡി കൊലക്കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. താമിര്‍ ജിഫ്രിയുടെ മരണത്തിലേക്ക് നയിച്ചത് പൊലീസ് മര്‍ദനമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എന്നാൽ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നേരത്തേ ക്രൈംബ്രാഞ്ച് ചുമത്തിയ കൊലപാതക കുറ്റം സിബിഐ ഒഴിവാക്കി. ആരോപണ വിധേയരായ ഉന്നത ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. നാല് ഡാന്‍സാഫ് ഉദ്യോഗസ്ഥരും താനൂര്‍ മുന്‍ എസ്‌ഐ കൃഷ്ണലാലും മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. താനൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിപിഒ ജിനേഷാണ് ഒന്നാം പ്രതി. …
Read More »വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം: മുന്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു
തിരുവനന്തപുരം: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബിയുടെ സിഇഒയുമായ കെ എം ഏബ്രഹാമിന് എതിരെ സിബിഐ കേസെടുത്തു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കെ.എം എബ്രഹാമിന് എതിരെ സിബിഐ അന്വേഷണം നടത്താനുള്ള ഹൈക്കോടതിയുടെ ഉത്തരവ് രണ്ടാഴ്ചയ്ക്ക് മുന്‍പാണ് വന്നത്. അതിനുശേഷം കേസ് മുന്‍പ് അന്വേഷിച്ചിരുന്ന വിജിലന്‍സ്, അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. …
Read More »
DeToor reflective wanderings…