Monday , November 10 2025, 1:41 am

Tag Archives: Bus accident

വടകരയില്‍ അമിത വേഗതയിലെത്തിയ ബസിടിച്ച് വയോധികന് ദാരുണാന്ത്യം; സംഭവം വീടിനു മുന്‍പില്‍

കോഴിക്കോട്: വടകരയില്‍ വീടിനു മുന്നില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വയോധികന്‍ അമിത വേഗതയിലെത്തിയ ബസിടിച്ച് മരിച്ചു. വടകര ഇന്ത്യന്‍ ബാങ്കിലെ റിട്ട. ജീവനക്കാരന്‍ കുട്ടോത്ത് ഏറാംവെള്ളി നാരായണന്‍ (66) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടടുത്തായിരുന്നു അപകടം. വീടിന് മുന്‍പില്‍ വടകര ഭാഗത്തേക്ക് ബസ് കാത്തുനിന്ന നാരായണനെ അമിത വേഗതയിലെത്തിയ ബസിന്റെ പിന്‍ഭാഗം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് നാരായണന്‍ തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ …

Read More »

കോഴിക്കോട് ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: എലത്തൂര്‍ കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. 10ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇവരെ കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് എത്തിയാണ് ബസിന്റെ ഡ്രൈവറെ പുറത്തെത്തിച്ചത്. ആര്‍ക്കും ഗുരുതര പരിക്കുകളില്ലെന്നാണ് വിവരം. കോഴിക്കോട് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് അമിത വേഗതയില്‍ വരികയായിരുന്ന ബസ് ടിപ്പര്‍ ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. കോരപ്പുഴ പാലത്തിലെ ഇറക്കത്തില്‍ വച്ചാണ് അപകടമുണ്ടായത്. എതിര്‍ ദിശയില്‍ …

Read More »

ചേര്‍ത്തലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് അടിപ്പാതയിലേക്ക് ഇടിച്ചു കയറി; 9 പേരുടെ നില ഗുരുതരം

ആലപ്പുഴ: ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് അടിപ്പാതയിലേക്ക് ഇടിച്ച് കയറി അപകടം. 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒമ്പത് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചേര്‍ത്തല ദേശീയപാതയില്‍ ഹൈവേ പാലത്തിന് സമീപമാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം- കോയമ്പത്തൂര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസ് അടിപ്പാതാ നിര്‍മ്മാണം നടക്കുന്ന സ്ഥലത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.

Read More »

കാസർഗോഡ് നിയന്ത്രണം വിട്ട് ബസ്, കാത്തിരിപ്പു കേന്ദ്രത്തിൽ ഇടിച്ചു കയറി 6 മരണം

കാസര്‍ഗോഡ് : കാസർഗോഡ് – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പു കേന്ദ്രത്തിൽ ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. അമിത വേഗത്തിലെത്തിയ കർണാടക ആർടിസി ബസ് ആണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ 6 പേര്‍ മരിച്ചെന്നാണ് പ്രാഥമിക വിവരം. ബസിൻ്റെ ബ്രേക്ക് പോയതാണ് അപകട കാരണം. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബസിലുണ്ടായിരുന്ന ആളുകൾക്കും പരിക്കേറ്റിട്ടുണ്ട്. നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഒരു ഓട്ടോയിലും ബസ് ഇടിച്ചിരുന്നു. …

Read More »

കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് വിവാഹ നിശ്ചയത്തിന് പോയി മടങ്ങിയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. കോട്ടക്കലില്‍ നിന്ന് ചമ്രവട്ടത്തേക്ക് പോയ സംഘമാണ് അപകടത്തില്‍ പെട്ടത്. കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് മറ്റു വാഹനങ്ങളിലിടിച്ച് മറിയുകയായിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന റോഡിലാണ് അപകടമുണ്ടായത്. പ്രദേശത്ത് സ്ഥിരമായി അപകടങ്ങള്‍ നടക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. രാത്രിയിലാണ് കൂടുതല്‍ അപകടങ്ങള്‍ നടക്കാറുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള …

Read More »

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ച് കത്തിയമര്‍ന്നു; യാത്രക്കാരെല്ലാവരും സുരക്ഷിതര്‍

കൊണ്ടോട്ടി: കൊണ്ടോട്ടിക്കടുത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ച് ബസ് പൂര്‍ണമായി കത്തി നശിച്ചു. പാലക്കാട് – കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സന എന്ന ബസാണ് അപകടത്തില്‍ പെട്ടത്. ബസില്‍ നിന്നും പുക ഉയര്‍ന്ന ഉടന്‍തന്നെ ജീവനക്കാര്‍ യാത്രക്കാരെ മാറ്റിയിരുന്നു. കൊണ്ടോട്ടി എയര്‍പോര്‍ട്ട് ജങ്ഷനു സമീപം കൊളത്തൂരില്‍വെച്ചാണ് അപകടമുണ്ടായത്. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്ന് പോലീസും അഗ്നിരക്ഷാ സംഘവും അറിയിച്ചു. നാട്ടുകാരും അഗ്‌നിരക്ഷാ സേനാ അംഗങ്ങളും ചേര്‍ന്നാണ് തീ അണച്ചത്. …

Read More »

തൃശൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് 30 ഓളം പേര്‍ക്ക് പരിക്ക്

തൃശൂര്‍: സംസ്ഥാന പാതയില്‍ ഉദുവടിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച വൈകുന്നേരം 6.45ഓടെ വാഴക്കോട്- പ്ലാഴി സംസ്ഥാന പാതയില്‍ ഉദുവടി-ചിറങ്കോണം ഇറക്കത്തിലാണ് അപകടം. ഡ്രൈവറുള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. തൃശൂര്‍-മണ്ണാര്‍ക്കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തിരുവില്വാമല-തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന അരുവേലിക്കല്‍ എന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. കെഎസ്ആര്‍ടിസി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിര്‍ ദിശയില്‍ വന്ന ബസില്‍ …

Read More »

ജീവനെടുത്ത് സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം: കണ്ണൂരും കോഴിക്കോടും പ്രതിഷേധം

കോഴിക്കോട്: ജീവനെടുത്തുള്ള സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്, മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജില്ലകളിലെ ആര്‍ടിഒ ഓഫീസ് ഉപരോധിക്കുകയാണ്. ഇന്നലെ (ഞായറാഴ്ച) കണ്ണൂരില്‍ സ്വകാര്യ ബസ്സ് ഇടിച്ച് കണ്ണോത്ത് ചാല്‍ സ്വദേശി ദേവനന്ദ് മരിച്ചിരുന്നു. ഇതിനെതിരെ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ബസ്സുകള്‍ തടയുകയും ചെയ്തു. കോഴിക്കോട് പേരാമ്പ്രയില്‍ സമാന സംഭവത്തില്‍ ശനിയാഴ്ച ജവാദ് എന്ന വിദ്യാര്‍ത്ഥിക്കും ജീവന്‍ …

Read More »